‘രണ്ട് വര്‍ഷത്തിനുള്ളില്‍ പാലക്കാടിനെ കേരളത്തിലെ മികച്ച നഗരമാക്കും; അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ മികച്ച നഗരവും’; തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി ഇ ശ്രീധരന്
പാലക്കാട് നഗരത്തെ രണ്ടു വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ ഏറ്റവും മികച്ച നഗരമാക്കുമെന്ന് ഇ ശ്രീധരന്. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച നഗരമാക്കി പാലക്കാടിനെ മാറ്റുമെന്നും ഇ ശ്രീധരന് മാധ്യമങ്ങളോട് പറഞ്ഞു. പാലക്കാട് മണ്ഡലത്തില്‍ വിജയിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ട്. പ്രായക്കൂടുതല്‍ ഒരു പ്രശ്നമല്ലെന്നും കൂടുതല്‍ പ്രായമെന്നാല്‍ കൂടുതല്‍ അനുഭവസമ്പത്താണെന്നും ഇ ശ്രീധരന് പറഞ്ഞു. സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു മുമ്പേയാണ് ഇ ശ്രീധരന് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയിരിക്കുന്നത്. ‘പാലക്കാട് മുന്‍സിപ്പാലിറ്റി ഇപ്പോള്‍ ബിജെപിയുടെ കൈയ്യിലാണ്. നല്ല മിടുക്കന്മാരായ […]

പാലക്കാട് നഗരത്തെ രണ്ടു വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ ഏറ്റവും മികച്ച നഗരമാക്കുമെന്ന് ഇ ശ്രീധരന്. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച നഗരമാക്കി പാലക്കാടിനെ മാറ്റുമെന്നും ഇ ശ്രീധരന് മാധ്യമങ്ങളോട് പറഞ്ഞു. പാലക്കാട് മണ്ഡലത്തില്‍ വിജയിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ട്. പ്രായക്കൂടുതല്‍ ഒരു പ്രശ്നമല്ലെന്നും കൂടുതല്‍ പ്രായമെന്നാല്‍ കൂടുതല്‍ അനുഭവസമ്പത്താണെന്നും ഇ ശ്രീധരന് പറഞ്ഞു. സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു മുമ്പേയാണ് ഇ ശ്രീധരന് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയിരിക്കുന്നത്.
‘പാലക്കാട് മുന്‍സിപ്പാലിറ്റി ഇപ്പോള്‍ ബിജെപിയുടെ കൈയ്യിലാണ്. നല്ല മിടുക്കന്മാരായ പ്രവര്‍ത്തകര്‍ ഉണ്ട്. ഞാന്‍ പഠിച്ചതും വളര്‍ന്നതുമൊക്കെ പാലക്കാടാണ്. പാലക്കാട് ഒരു അന്യപ്രദേശമല്ലെനിക്ക്,’ ഇ ശ്രീധരന് പറഞ്ഞു.
ശബരിമലഉള്പ്പെടയുള്ള വിഷയങ്ങളില്‍ താന്‍ ഇടപെടുന്നില്ലെന്നും രാജ്യത്തെ വികസനമാണ് തന്റെ മുഖ്യ ലക്ഷ്യമെന്നും ഇ ശ്രീധരന് പറഞ്ഞു. രാജ്യത്തേക്ക് വ്യവസായം വരണം. വ്യവസായം ഇല്ലാതെ രാജ്യത്തേക്ക് സമ്പത്ത് വരില്ല. ഒരുപാട് പേര് തൊഴിലല്ലാതെ ഇരിക്കുകയാണ്. വ്യവസായങ്ങള്‍ കൊണ്ടുവരണം അവര്‍ക്ക് ജോലി കൊടുക്കണമെന്നും ഇ ശ്രീധരന് പറഞ്ഞു.
‘ഞാന്‍ രാഷ്ട്രീയത്തിലേക്കല്ല പോവുന്നത്. വെറും വികസനത്തിലേക്കാണ്. അതിനു വേണ്ടിയാണ് അവര്‍ എന്നെ വിളിച്ചിരിക്കുന്നത്,’
‘രണ്ടുവര്‍ഷത്തിനുള്ളില്‍ പാലക്കാട് നഗരത്തെ കേരളത്തിലെ ഏറ്റവും മികച്ച നഗരമാക്കും. അഞ്ച് കൊല്ലത്തിനുള്ളില്‍ ഇന്ത്യിലെ ഏറ്റവും മികച്ച നഗരമാക്കാനുള്ള ശ്രമമാണ് എന്റേത്,’ ഇ ശ്രീധരന് പറഞ്ഞു.