Top

‘മുഖ്യമന്ത്രിയാകാന്‍ തയ്യാര്‍’; ഞാന്‍ മുഖ്യമന്ത്രിയായില്ലെങ്കില്‍ പലതും നേടാനാകില്ലെന്ന് ഇ ശ്രീധരന്‍

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രിയാകാന്‍ തയ്യാറാണെന്ന് പ്രശസ്ത ടെക്‌നോക്രാറ്റ് ഇ ശ്രീധരന്‍. താന്‍ രാഷ്ട്രീയ രംഗത്തേക്ക് ഇറങ്ങുന്നത് കേരളത്തില്‍ ബിജെപിയെ അധികാരത്തിലേറ്റാനും സംസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിക്കാനുമാണെന്ന് മെട്രോ മാന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പ്രതികരിച്ചു. കേരളത്തില്‍ ബിജെപിയെ അധികാരത്തിലെത്തിക്കുകയാണ് എന്റെ മുഖ്യ ലക്ഷ്യം. ബിജെപി കേരളത്തില്‍ ഭരണത്തിലേറിയാല്‍ പ്രധാനപ്പെട്ട മൂന്ന് നാല് മേഖലകളില്‍ ഞങ്ങള്‍ക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ബൃഹത്തായ രീതിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കലാണ് ഒന്ന്. സംസ്ഥാനത്തേക്ക് വ്യവസായം കൊണ്ടുവരലാണ് അടുത്തത്. ഇ ശ്രീധരന്‍ […]

19 Feb 2021 4:43 AM GMT

‘മുഖ്യമന്ത്രിയാകാന്‍ തയ്യാര്‍’; ഞാന്‍ മുഖ്യമന്ത്രിയായില്ലെങ്കില്‍ പലതും നേടാനാകില്ലെന്ന് ഇ ശ്രീധരന്‍
X

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രിയാകാന്‍ തയ്യാറാണെന്ന് പ്രശസ്ത ടെക്‌നോക്രാറ്റ് ഇ ശ്രീധരന്‍. താന്‍ രാഷ്ട്രീയ രംഗത്തേക്ക് ഇറങ്ങുന്നത് കേരളത്തില്‍ ബിജെപിയെ അധികാരത്തിലേറ്റാനും സംസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിക്കാനുമാണെന്ന് മെട്രോ മാന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പ്രതികരിച്ചു.

കേരളത്തില്‍ ബിജെപിയെ അധികാരത്തിലെത്തിക്കുകയാണ് എന്റെ മുഖ്യ ലക്ഷ്യം. ബിജെപി കേരളത്തില്‍ ഭരണത്തിലേറിയാല്‍ പ്രധാനപ്പെട്ട മൂന്ന് നാല് മേഖലകളില്‍ ഞങ്ങള്‍ക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ബൃഹത്തായ രീതിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കലാണ് ഒന്ന്. സംസ്ഥാനത്തേക്ക് വ്യവസായം കൊണ്ടുവരലാണ് അടുത്തത്.

ഇ ശ്രീധരന്‍

കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താന്‍ ഫിനാന്‍സ് കമ്മീഷന്‍ രൂപീകരിക്കും. കേരളം ഇപ്പോള്‍ കടക്കെണിയിലാണ്. ഒരു പാട് കടമെടുത്തു. ഇന്ന് ഓരോ മലയാളിയുടേയും തലയില്‍ 1.2 ലക്ഷം രൂപയുടെ കടഭാരമുണ്ട്. അതിനര്‍ത്ഥം നമ്മള്‍ പാപ്പരായിക്കൊണ്ടിരിക്കുകയാണെന്നാണ്. സര്‍ക്കാര്‍ വീണ്ടും കടം വാങ്ങിക്കൊണ്ടിരി്കകുന്നു. സംസ്ഥാന സമ്പദ് വ്യവസ്ഥയെ കരകയറ്റാന്‍ ഒരു മാര്‍ഗം കണ്ടെത്തണമെന്നും ഇ ഇശ്രീധരന്‍ പറഞ്ഞു.

ബിജെപി ആഗ്രഹിക്കുന്നെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. പാര്‍ട്ടി ആഗ്രഹിക്കുന്നെങ്കില്‍ തീര്‍ച്ചയായും മുഖ്യമന്ത്രിയാകും. ഞാന്‍ തുറന്നുപറയട്ടെ. ഞാന്‍ മുഖ്യമന്ത്രിയായില്ലെങ്കില്‍ ഇതൊന്നും നേടാനാകില്ല.

ഇ ശ്രീധരന്‍

ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിന്റെ കിഫ്ബി പദ്ധതിക്കെതിരെ ആരോപണങ്ങളുമായി ഇ ശ്രീധരന്‍ രംഗത്തെത്തിയിരുന്നു. കിഫ്ബിയാണ് കേരളത്തിന് ഏറ്റവുമധികം ദ്രോഹം ചെയ്തിരിക്കുന്നത്. കിഫ്ബി കടമെടുത്ത പണമെല്ലാം ആര് വീട്ടുമെന്നും ശ്രീധരന്‍ ചോദിക്കുന്നു. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീധരന്‍ കിഫ്ബിക്കെതിരെ ആരോപണങ്ങളുന്നയിച്ചത്.

‘കിഫ്ബി എന്നുപറഞ്ഞാല്‍ എന്താണ്? കേന്ദ്രസര്‍ക്കാരും റിസര്‍വ്വ് ബാങ്കും പറയുന്ന പരിധിക്കപ്പുറം പോയി കടംവാങ്ങി നമുക്ക് ജീവിക്കാന്‍ പറ്റുമോ? ഇന്ന് ഓരോ കേരളീയന്റെയും തലയില്‍ 1.2 ലക്ഷം കടമാണുള്ളത്. കടംവാങ്ങി കടം വാങ്ങി തല്‍ക്കാലം പണിയെടുക്കാം. പക്ഷേ ആതെല്ലാം ആര് വീട്ടും? കിഫ്ബി കടംവാങ്ങി ചെയ്ത പണികള്‍ ഒന്നും ലാഭകരമല്ല’, ഇ ശ്രീധരന്റെ ആരോപണങ്ങള്‍ ഇങ്ങനെ.

വിദ്യാഭ്യാസമേഖലയില്‍ സര്‍ക്കാര്‍ ഒരു കാര്യവും ചെയ്തിട്ടില്ലെന്നും ശ്രീധരന്‍ കുറ്റപ്പെടുത്തി. എല്ലാ കോളെജുകളും സര്‍വ്വകലാശാലകളും പാര്‍ട്ടി നേതാക്കളെക്കൊണ്ട് നിറച്ചിരിക്കുകയാണ്. വിദ്യാഭ്യാസമേഖല താഴേക്ക് പോയി. ആരോഗ്യ മേഖലയില്‍ കഴിഞ്ഞ ഒരു വര്‍ഷമായി നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. അതിന് മുമ്പ് ഒന്നും ചെയ്തിരുന്നില്ലെന്നും ശ്രീധരന്‍ വാദിക്കുന്നു.

കൂടാതെ, പ്രളയം, പുരനധിവാസം, വ്യവസായം, റെയില്‍വേ പ്രൊജക്ടുകള്‍ എന്നിവയിലും സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവും കുറ്റപ്പെടുത്തലുമാണ് അഭിമുഖത്തിലുടനീളം ശ്രീധരന്‍ നടത്തിയിരിക്കുന്നത്.

വ്യാഴാഴ്ചയാണ് ഇ ശ്രീധരന്‍ ബിജെപിയില്‍ ചേരുകയാണെന്ന കാര്യ പാര്‍ട്ടി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അറിയിച്ചത്. ഇതിന് പിന്നാലെ ശ്രീധരന്‍ ഇക്കാര്യം സ്ഥിരീകരിക്കുകയും ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പ്രശംസിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. താന്‍ ബിജെപിയില്‍ ചേര്‍ന്നുവെന്നുള്ള ഒറ്റ കാരണം കൊണ്ട് വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് ഇരട്ടിയാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഏറെ കാലമായി ബിജെപി അനുഭാവിയായിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുത്ത ബന്ധമുണ്ടെന്നും ശ്രീധരന്‍ പറഞ്ഞു.

കേരളത്തില്‍ യുഡിഎഫിനും എല്‍ഡിഎഫിനും സാധിക്കാത്ത പല കാര്യങ്ങളും ചെയ്യാന്‍ ബിജെപിക്ക് കഴിയും അതുകൊണ്ടാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മത്സരിക്കണം എന്ന് പറഞ്ഞാല്‍ അതിന് തയ്യാറാണെന്നും എവിടെ മത്സരിക്കണമെന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് പോലെഅദ്ദേഹം തന്നെ രണ്ട് മൂന്ന് പ്രാവശ്യം വന്ന് കണ്ടിരുന്നു. അപ്പോഴാണ് ബിജെപിയില്‍ ചേരാനുള്ള ഉത്സാഹം പ്രകടിപ്പിച്ചതെന്നും അതനുസരിച്ചാണ് ഇന്ന് ബിജെപിയില്‍ ചേര്‍ന്നതെന്നും ശ്രീധരന്‍ പറഞ്ഞു.

ബിജെപിയില്‍ ചേരാനുള്ള പ്രധാന കാരണം എന്താണെന്ന് വെച്ചാല്‍, കഴിഞ്ഞ പത്ത് വര്‍ഷമായിട്ട് താന്‍ കേരളത്തിലാണ് സ്ഥിരതാമസം. കേരളത്തിലെ പല പദ്ധതികളിലും പ്രവര്‍ത്തിച്ചു. ആദ്യം യുഡിഎഫ് ഗവണ്‍മെന്റായിരുന്നു, പിന്നെ എല്‍ഡിഎഫ് ഗവണ്‍ഡമെന്റായി എന്നാല്‍ നമ്മള്‍ വിചരിച്ചത് പോലെ സംഗതികള്‍ കൊണ്ടുനടക്കാന്‍ രണ്ട് പാര്‍ട്ടികല്‍ക്കുമായില്ല. പല പ്രശ്‌നങ്ങളും ഉണ്ടായെന്നും എന്നാല്‍ ആരെയും കുറ്റം പറയാനല്ല ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളത്തിലുള്ള തന്റെ ഗവണ്‍മെന്റ് ചുമതലകള്‍ എല്ലാം കഴിഞ്ഞു. പാലാരിവട്ടം പാലത്തിന്റെ പണിയും പൂര്‍ത്തിയായി. പാലം അടുത്ത മാസം 10ാം തിയതി തുറന്നുകൊടുക്കാമെന്ന് പി ഡബ്ല്യുഡി വകുപ്പ് മന്ത്രിയെ അറിയിക്കുകയും ചെയ്തു. ഈ ഔദ്യോഗിക ചുമതലകള്‍ തീര്‍ന്നതിന് ശേഷം കേരളത്തിനായിട്ട് എന്തെങ്കിലും ചെയ്യണമെന്ന് തോന്നി.

അങ്ങനെ എന്തെങ്കിലും ചെയ്യണമെങ്കില്‍ ബിജെപിയുടെ കൂടെ നിന്നാലെ ചെയ്യാന്‍ പറ്റു എന്നൊരു ബോധ്യമുണ്ടായി. അതിനുള്ള പ്രത്യേക കാരണം കേന്ദ്ര ഗവണ്‍മെന്റും ബിജെപി ഗവണ്‍മെന്റാണ്. കേരളത്തില്‍ യുഡിഎഫിനും എല്‍ഡിഎഫിനും സാധിക്കാത്ത പല കാര്യങ്ങളും ഉണ്ടിവിടെ, അത് ചെയ്യാന്‍ ബിജെപിക്കെ കഴിയുകയുള്ളു. അതുകൊണ്ടാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്നും ശ്രീധരന്‍ വ്യക്തമാക്കി.

Next Story

Popular Stories