Top

‘കാല് കഴുകുന്നത് വിവാദമാക്കുന്നവര്‍ക്ക് സംസ്‌കാരമില്ലെന്ന് കരുതേണ്ടി വരും’; ഇ ശ്രീധരന്‍

പാലക്കാട്: പാലക്കാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്റെ കാലുകള്‍ കഴുകുന്ന ചിത്രം വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടവെച്ചിരുന്നു. എന്നാല്‍, കാല് കഴുകുന്നത് വിവാദമാക്കുന്നവര്‍ സംസ്‌കാരമില്ലാത്തവരായി കരുതേണ്ടി വരുമെന്ന പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ ശ്രീധരന്‍. കാല്‍ കഴുകലും ആദരിക്കലും ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും വിവാദമാക്കേണ്ടതില്ലെന്നും ശ്രീധരന്‍ പറയുന്നു. ‘കാല്‍ തൊട്ട് വന്ദിക്കുന്നത് ബഹുമാനം കൊണ്ടാണ്. ഭാരതീയ സംസ്‌കാരമാണത്. അതിനെ തെറ്റുപറയാന്‍ പാടില്ല. വിവാദമാക്കുന്നവര്‍ക്ക് സംസ്‌കാരമില്ലെന്ന് പറയേണ്ടി വരും’, ശ്രീധരന്‍ വാദിക്കുന്നതിങ്ങനെ. സാധാരണ രാഷ്ട്രീയക്കാരെപ്പോലെയല്ല തന്റെ പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു. […]

20 March 2021 1:57 AM GMT

‘കാല് കഴുകുന്നത് വിവാദമാക്കുന്നവര്‍ക്ക് സംസ്‌കാരമില്ലെന്ന് കരുതേണ്ടി വരും’; ഇ ശ്രീധരന്‍
X

പാലക്കാട്: പാലക്കാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്റെ കാലുകള്‍ കഴുകുന്ന ചിത്രം വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടവെച്ചിരുന്നു. എന്നാല്‍, കാല് കഴുകുന്നത് വിവാദമാക്കുന്നവര്‍ സംസ്‌കാരമില്ലാത്തവരായി കരുതേണ്ടി വരുമെന്ന പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ ശ്രീധരന്‍. കാല്‍ കഴുകലും ആദരിക്കലും ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും വിവാദമാക്കേണ്ടതില്ലെന്നും ശ്രീധരന്‍ പറയുന്നു.

‘കാല്‍ തൊട്ട് വന്ദിക്കുന്നത് ബഹുമാനം കൊണ്ടാണ്. ഭാരതീയ സംസ്‌കാരമാണത്. അതിനെ തെറ്റുപറയാന്‍ പാടില്ല. വിവാദമാക്കുന്നവര്‍ക്ക് സംസ്‌കാരമില്ലെന്ന് പറയേണ്ടി വരും’, ശ്രീധരന്‍ വാദിക്കുന്നതിങ്ങനെ.

സാധാരണ രാഷ്ട്രീയക്കാരെപ്പോലെയല്ല തന്റെ പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വീടുകളിലും കയറി പ്രചാരണം നടത്തുന്നില്ല. എതിരാളികളെ കുറ്റം പറയുന്നത് സനാദന ധര്‍മ്മത്തിന്റെ ഭാഗമല്ലെന്നും ഇ ശ്രീധരന്‍ അഭിപ്രായപ്പെട്ടു.

ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു പ്രവര്‍ത്തകര്‍ ശ്രീധരന്റെ കാലുകള്‍ കഴുകുകയും കാല്‍ തൊട്ട് വന്ദിക്കുകയും ചെയ്്തത്. ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് വിവിധ ഭാഗത്തുനിന്നും ഉയര്‍ന്നിരുന്നു. പ്രാചീനകാലത്തെ സാംസ്‌കാരിക മൂല്യങ്ങളാണ് ഇതെന്നും ജാതീയതയും സവര്‍ണമനോഭാവവുമാണ് സ്ഥാനാര്‍ത്ഥിയെ കാല്‍തൊട്ട് വണങ്ങുന്ന ചിത്രങ്ങളില്‍ പ്രതിഫലിക്കുന്നതെന്നും വിമര്‍ശനം ഉയരുന്നു. മാലയിട്ട് സ്വീകരിക്കപ്പെട്ട ഇ ശ്രീധരനെ മുട്ടുകുത്തി വണങ്ങിയാണ് ഒരു വോട്ടര്‍ സ്വീകരിച്ചത്. ഒരാള്‍ ഇദ്ദേഹത്തിന്റെ കാലു കഴുകിയാണ് സ്വീകരിച്ചത്. സ്ത്രീകളുള്‍പ്പെടെ ഇ ശ്രീധരനെ കാല്‍തൊട്ടു വണങ്ങുന്നത് ചിത്രങ്ങളില്‍ കാണാം.

Next Story