‘മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിച്ചിട്ടില്ല’; വിവാദത്തില്‍ മറുപടിയുമായി ഇ ശ്രീധരന്
താന്‍ ഒരിക്കലും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം ആഗ്രഹിച്ചിട്ടില്ലെന്ന് മെട്രോമാന് ഇ ശ്രീധരന്. പാര്‍ട്ടി അത്തരമൊരു നിര്‍ദേശം മുന്നോട്ട് വെച്ചാല്‍ സ്വീകരിക്കും. ഇതില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്രമാണെന്ന് ഇ ശ്രീധരന് പറഞ്ഞു. ‘ബിജെപി എന്നെ മുന്നില്‍ നിര്‍ത്തിക്കും എന്ന് മാത്രമാണ് കെ സുരേന്ദ്രന് പറഞ്ഞത്. കേന്ദ്ര നേതൃത്വമാണ് അക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടത്. എനിക്ക് അതിനെകുറിച്ച് അറിയില്ല. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം ഞാന്‍ ആഗ്രഹിക്കുന്നില്ല. ജീവിതത്തില്‍ ഒരു കാര്യവും ചോദിച്ച് വാങ്ങിയിട്ടില്ല. കേന്ദ്രമാണ് അന്തിമ തീരുമാനത്തിലെത്തേണ്ടത്. ഒരു പദവിയും ആഗ്രഹിച്ചിട്ടല്ല ബിജെപിയില്‍ […]

താന്‍ ഒരിക്കലും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം ആഗ്രഹിച്ചിട്ടില്ലെന്ന് മെട്രോമാന് ഇ ശ്രീധരന്. പാര്‍ട്ടി അത്തരമൊരു നിര്‍ദേശം മുന്നോട്ട് വെച്ചാല്‍ സ്വീകരിക്കും. ഇതില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്രമാണെന്ന് ഇ ശ്രീധരന് പറഞ്ഞു.
‘ബിജെപി എന്നെ മുന്നില്‍ നിര്‍ത്തിക്കും എന്ന് മാത്രമാണ് കെ സുരേന്ദ്രന് പറഞ്ഞത്. കേന്ദ്ര നേതൃത്വമാണ് അക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടത്. എനിക്ക് അതിനെകുറിച്ച് അറിയില്ല. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം ഞാന്‍ ആഗ്രഹിക്കുന്നില്ല. ജീവിതത്തില്‍ ഒരു കാര്യവും ചോദിച്ച് വാങ്ങിയിട്ടില്ല. കേന്ദ്രമാണ് അന്തിമ തീരുമാനത്തിലെത്തേണ്ടത്. ഒരു പദവിയും ആഗ്രഹിച്ചിട്ടല്ല ബിജെപിയില്‍ ചേര്‍ന്നത്. പാര്‍ട്ടി അത്തരമാരു നിര്‍ദേശം വെച്ചാല്‍ ശരിവെക്കും.’ ഇ ശ്രീധരന് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ഇ ശ്രീധരനെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നത്. എന്നാല്‍ കേന്ദ്ര നേതൃത്വം വിഷയത്തില്‍ അതൃപ്തി അറിയിച്ചതോടെ തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയാണെന്ന് സുരേന്ദ്രന് വിശദീകരണം നല്കി.
സുരേന്ദ്രന്റെ വിശദീകരണം;
‘മെട്രോമാന് ബിജെപിയില്‍ ചേര്‍ന്നതോടെ കോണ്‍ഗ്രസിനും എല്‍ഡിഎഫിനും വെപ്രാളമാണ്. പാര്‍ട്ടി പ്രവേശനത്തിലൂടെ ബിജെപിയെ ശക്തിപ്പെടുത്താനുള്ള നീക്കത്തെ തടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇ ശ്രീധരനെ പോലുള്ള നേതാവിന്റെ സാമീപ്യം കേരളവും പാര്‍ട്ടി പ്രവര്‍ത്തകരും ആഗ്രഹിക്കുന്നുവെന്നാണ് ഞാന്‍ ഇന്നലെ തിരുവല്ലയിലെ പ്രസംഗത്തില്‍ പറഞ്ഞത്. ഈ ശ്രീധരന്റെ നേതൃത്വം കേരളം ആഗ്രഹിക്കുന്നുണ്ടെന്നതില്‍ സംശയമില്ല. മറ്റ് പ്രഖ്യാപനമൊന്നും നടന്നിട്ടില്ല. ഞാന്‍ പാര്‍ട്ടി അധ്യക്ഷനാണ്. പാര്‍ട്ടി കാര്യങ്ങളെ സംബന്ധിച്ച് സാമാന്യ ബോധ്യമുണ്ട്. അദ്ദേഹത്തിന്റെ സാന്നിധ്യം ആഗ്രഹിക്കുന്നുവെന്നാണ് ഞാന്‍ പറഞ്ഞത്. ഇ ശ്രീധരന് മുന്നില്‍ നിന്ന് നയിക്കണമെന്നാണ് കേരള ജനത ആഗ്രഹിക്കുന്നത്. കേരളത്തില്‍ ബിജെപി സര്‍ക്കാര്‍ ഉണ്ടാവും. ഇ ശ്രീധരന് മുന്നില്‍ നിന്ന് നയിക്കുകയും ചെയ്യും.’