Top

കിറ്റിനൊപ്പം കയറ് വേണമെന്ന് കോണ്‍ഗ്രസ് നേതാവ്; ‘ആവശ്യം’ നിറവേറ്റി ഡിവൈഎഫ്‌ഐ

ലോക്ഡൗണ്‍ കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യകിറ്റിനൊപ്പം ഒരു മുഴം കയര്‍ കൂടി വേണമെന്ന് പരിഹാസത്തോടെ കമന്റ് ചെയ്ത കോണ്‍ഗ്രസ് നേതാവിന്റെ വീടിന് മുന്നില്‍ കയര് കൊണ്ട് വച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി നായരുടെ വീടിന്റെ വരാന്തയിലാണ് കമന്റിനെതിരായ പ്രതിഷേധത്തില്‍ ഡിവൈഎഫ്‌ഐ കയറ് വച്ചത്. ഡിവൈഎഫ്‌ഐ ഉദയംപേരൂര്‍ നോര്‍ത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മെയ് എട്ടു മുതല്‍ ലോക്ക്ഡൗണ്‍ ആയിരിക്കുമെന്ന് അറിയിച്ചു കൊണ്ടുള്ള […]

6 May 2021 10:54 AM GMT

കിറ്റിനൊപ്പം കയറ് വേണമെന്ന് കോണ്‍ഗ്രസ് നേതാവ്; ‘ആവശ്യം’ നിറവേറ്റി ഡിവൈഎഫ്‌ഐ
X

ലോക്ഡൗണ്‍ കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യകിറ്റിനൊപ്പം ഒരു മുഴം കയര്‍ കൂടി വേണമെന്ന് പരിഹാസത്തോടെ കമന്റ് ചെയ്ത കോണ്‍ഗ്രസ് നേതാവിന്റെ വീടിന് മുന്നില്‍ കയര് കൊണ്ട് വച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി നായരുടെ വീടിന്റെ വരാന്തയിലാണ് കമന്റിനെതിരായ പ്രതിഷേധത്തില്‍ ഡിവൈഎഫ്‌ഐ കയറ് വച്ചത്. ഡിവൈഎഫ്‌ഐ ഉദയംപേരൂര്‍ നോര്‍ത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

No photo description available.

കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മെയ് എട്ടു മുതല്‍ ലോക്ക്ഡൗണ്‍ ആയിരിക്കുമെന്ന് അറിയിച്ചു കൊണ്ടുള്ള മുഖ്യമന്ത്രിയുടെ പോസ്റ്റിന് കീഴിലാണ് രാജു പി നായര്‍ കയറ് വേണമെന്ന് ആവശ്യപ്പെട്ടത്. കമന്റ് ഇങ്ങനെ: ”അടുത്ത കിറ്റില്‍ ഒരു മുഴം കയറ് കൂടെ കൊടുക്കാന്‍ അപേക്ഷ. അടച്ചിടുന്നതില്‍ എതിരല്ല. പക്ഷെ ജനങ്ങളുടെ കൈയില്‍ പണം കൂടെ കൊടുത്ത് വേണം അടച്ചിടാന്‍.”

സംഭവത്തെക്കുറിച്ച് ഡിവൈഎഫ്‌ഐ പറഞ്ഞത് ഇങ്ങനെ: കോവിഡ് പോസിറ്റിവിറ്റി നിരക്ക് നിയന്ത്രണാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ ക്ഷേമം കാണക്കിലെടുത്തു മുഖ്യമന്ത്രി ലോക് ഡൗണ്‍ പ്രഖ്യപിച്ചപ്പോള്‍ ജനങ്ങളെ ഭീതിയിലാഴ്ത്തും വിധം കമന്റിട്ട് പ്രതികരിച്ച മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമാന്‍ രാജു പി നായരുടെ ആവശ്യം മനസ്സിലാക്കി DYFI ഉദയംപേരൂര്‍ നോര്‍ത്ത് മേഖല കമ്മറ്റി ”ഒരു തുണ്ട് ചരട് ”അദ്ദേഹത്തിന്റെ വീട്ടു പടിക്കല്‍ വെച്ചിട്ടുണ്ട്.. നേരിട്ട് കൊടുക്കാന്‍ ആണ് ചെന്നത്… വീട്ടില്‍ അദ്ദേഹം ഇല്ലാത്തത് കൊണ്ട് ഉമ്മറത്ത് വച്ചിട്ടു പോന്നു…

May be an image of one or more people, people standing and indoor


”’ കിറ്റ് കൃത്യമായി നമ്മുടെ ഗവണ്മെന്റ് കൊടുക്കും എന്ന് ഉറപ്പുള്ളത് കൊണ്ട് കിറ്റ് വച്ചിട്ടില്ല ”’. നിലവില്‍ ലഭിക്കുന്ന കിറ്റ് മതിയാകുന്നില്ലെങ്കില്‍ അതിനും ഡിവൈഎഫ്‌ഐ മുന്നില്‍ തന്നെയുണ്ടാകുമെന്ന് വിനീതമായി ഓര്‍മ്മപ്പെടുത്തുന്നു.”

Next Story