Top

‘ഡിവൈഎഫ്‌ഐ സന്നദ്ധ സേന, കേരള സന്നദ്ധ സേന’; വ്യാജ വാട്‌സ്ആപ്പ് ഗ്രൂപ്പുകളുമായി യാതൊരു ബന്ധവുമില്ലെന്ന് ഡിവൈഎഫ്‌ഐ

വ്യാജ വാട്‌സ് ആപ്പ് ഗ്രൂപ്പുകളുടെ തെറ്റായ പ്രചരണങ്ങള്‍ക്കെതിരെ സഖാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്നും ഡിവൈഎഫ്‌ഐയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു

15 May 2021 10:20 AM GMT

‘ഡിവൈഎഫ്‌ഐ സന്നദ്ധ സേന, കേരള സന്നദ്ധ സേന’; വ്യാജ വാട്‌സ്ആപ്പ് ഗ്രൂപ്പുകളുമായി യാതൊരു ബന്ധവുമില്ലെന്ന് ഡിവൈഎഫ്‌ഐ
X

കൊവിഡ് സന്നദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തങ്ങളുടെ പേരില്‍ സന്ദേശം പ്രചരിപ്പിക്കുന്ന വ്യാജ വാട്‌സ്ആപ്പ് ഗ്രൂപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി ഡിവൈഎഫ്‌ഐ. ‘ഡിവൈഎഫ്‌ഐ സന്നദ്ധ സേന’ എന്ന പേരില്‍ രൂപീകരിക്കപ്പെടുകയും ഇപ്പോള്‍ ‘കേരള സന്നദ്ധ സേന’ എന്ന് പുനര്‍നാമകരണം ചെയ്ത് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പുകളെക്കുറിച്ചാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഈ ഗ്രൂപ്പുകളുമായി സംഘടനയുടെ ഒരു ഘടകത്തിനും യാതൊരുവിധ ബന്ധവും ഇല്ലെന്നും ഈ ഗ്രൂപ്പുകളുമായി പ്രവര്‍ത്തകര്‍ സഹകരിക്കരുതെന്നും ഡിവൈഎഫ്‌ഐ കേരള അറിയിച്ചു.

ഡിവൈഎഫ്‌ഐയുടെ വാര്‍ഡുതല സന്നദ്ധസേന കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ്. ഡിവൈഎഫ്‌ഐ അംഗങ്ങള്‍ അതുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കേണ്ടത്. ഇത്തരം വ്യാജ വാട്‌സ് ആപ്പ് ഗ്രൂപ്പുകളുടെ തെറ്റായ പ്രചരണങ്ങള്‍ക്കെതിരെ സഖാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്നും ഡിവൈഎഫ്‌ഐയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു

അതേസമയം, കൊവിഡ് സന്നദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വളണ്ടിയര്‍മാര്‍ രാഷ്ട്രീയ ചിഹ്നങ്ങള്‍ വെച്ചുള്ള പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കരുതെന്നും ഇത് കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് തടസങ്ങള്‍ ഉണ്ടാക്കാമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വളണ്ടിയര്‍മാര്‍ക്ക് പ്രത്യേകം പ്രത്യേകം രാഷ്ട്രീയം കാണും. എന്നാല്‍ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഭാഗമാവുകയാണ് വേണ്ടത്. വളണ്ടിയര്‍മാര്‍ അതത് സ്ഥലത് തന്നെ ഉള്ളവര്‍ ആയതിനാല്‍ തിരിച്ചറിയാന്‍ ഇത്തരം പ്രവൃത്തിയുടെ ആവശ്യമില്ല. ഇത് യോജിപ്പിന് ചില തടസ്സങ്ങള്‍ ഉണ്ടാക്കാം. അക്കാര്യം തദ്ദേശ സ്വയം ഭരണ സ്ഥാപന പ്രതിനിധികള്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Also Read: 3 ദിവസത്തിൽ 48 കോവിഡ് മരണം, മൂവാറ്റുപുഴയിൽ നാഥൻ ഉണ്ടോയെന്ന് എൽദോ എബ്രഹാം; നിയുക്ത എം.എൽ.എയ്ക്ക് അഭിനന്ദനങ്ങളെന്ന് എൽദോസ് കുന്നപ്പിള്ളി

Next Story

Popular Stories