Top

‘പൃഥ്വിരാജിനെതിരെ നടക്കുന്ന ആക്രമങ്ങള്‍ കേരളത്തിന് അപമാനം’; പിന്തുണ പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

ലക്ഷദ്വീപ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ നടന്‍ പൃഥ്വിരാജിനെതിരെ സംഘപരിവാര്‍ നടത്തുന്ന സൈബര്‍ ആക്രമണങ്ങള്‍ സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. തന്റെ നിലപാടില്‍ നിന്നും അദ്ദേഹം പിന്‍മാറില്ലെ ന്നാണ് കരുതുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ റഹീം വ്യക്തമാക്കി. ലക്ഷദ്വീപ് സംഘപരിവാറിന്റെ മറ്റൊരു പരീക്ഷണ ശാലയാണ്. സംഘപരിവാറിന്റെ വംശീയ നീക്കമാണ് അവിടെ നടക്കുന്നത്. സംഘപരിവാറിന്റെ അജണ്ടയെ അതീവ ജാഗ്രതയോടെ കാണണം. ലക്ഷദ്വീപ് വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ഉയര്‍ന്നുവരണമെന്ന് പറഞ്ഞ റഹീം ഒരു ലക്ഷം ഒപ്പുകള്‍ […]

27 May 2021 5:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘പൃഥ്വിരാജിനെതിരെ നടക്കുന്ന ആക്രമങ്ങള്‍ കേരളത്തിന് അപമാനം’; പിന്തുണ പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ
X

ലക്ഷദ്വീപ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ നടന്‍ പൃഥ്വിരാജിനെതിരെ സംഘപരിവാര്‍ നടത്തുന്ന സൈബര്‍ ആക്രമണങ്ങള്‍ സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. തന്റെ നിലപാടില്‍ നിന്നും അദ്ദേഹം പിന്‍മാറില്ലെ ന്നാണ് കരുതുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ റഹീം വ്യക്തമാക്കി.

ലക്ഷദ്വീപ് സംഘപരിവാറിന്റെ മറ്റൊരു പരീക്ഷണ ശാലയാണ്. സംഘപരിവാറിന്റെ വംശീയ നീക്കമാണ് അവിടെ നടക്കുന്നത്. സംഘപരിവാറിന്റെ അജണ്ടയെ അതീവ ജാഗ്രതയോടെ കാണണം. ലക്ഷദ്വീപ് വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ഉയര്‍ന്നുവരണമെന്ന് പറഞ്ഞ റഹീം ഒരു ലക്ഷം ഒപ്പുകള്‍ ശേഖരിച്ചുകൊണ്ട് രാഷ്ട്രപതിക്ക് കത്തയക്കുമെന്നും റഹീം കൂട്ടിച്ചേര്‍ത്തു.

ALSO READ: ‘എടപ്പാളോട്ടം ‘ജനം’ മറക്കരുത്’; പൃഥ്വിരാജിന്റെ ജന്മനാട് ഓര്‍മ്മിപ്പിച്ച് പി കെ അബ്ദു റബ്ബ്

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ അവിടെ നടത്തുന്ന ജനവിരുദ്ധ നടപടികളുടെ വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ ദ്വീപുകാര്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച പൃഥ്വിരാജിനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് സംഘപരിവാര്‍ ശക്തികള്‍ ഉയര്‍ത്തിയത്. പൃഥ്വിരാജിനെയും കുടുംബത്തെയും ആക്ഷേപിച്ച് ജനം ടിവി ലേഖനവുമെഴുതിയിരുന്നു.
‘സുകുമാരന്റെ മൂത്രത്തില്‍ ഉണ്ടായ പൗരുഷമെങ്കിലും പൃഥ്വിരാജ് കാണിക്കണം എന്നാണ് ജനം ടിവി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലെ പരാമര്‍ശം. ‘പൃഥ്വിരാജിന്റെ കണ്ണീര്‍ വീണ്ടും ജിഹാദികള്‍ക്കു വേണ്ടി’ എന്ന തലക്കെട്ടില്‍ ജികെ സുരേഷ് ബാബുവാണ് ലേഖനം എഴുതിയിരിക്കുന്നത്. രാജ്യവിരുദ്ധ ശക്തികള്‍ക്കൊപ്പം പൃഥ്വിരാജ് കുരച്ചു ചാടുമ്പോള്‍ നല്ല നടനായ സുകുമാരനെ ആരെങ്കിലും ഓര്‍മ്മിപ്പിച്ചാല്‍ അത് പിതൃസ്മരണയായിപ്പോകുമെന്നും ലേഖനത്തില്‍ പറഞ്ഞു.

ALSO READ: ‘ലക്ഷദ്വീപ് അഡ്മിനസ്‌ട്രേറ്ററുടെ ജനാധിപത്യ വിരുദ്ധ നടപടികള്‍ പിന്‍വലിക്കണം’; പ്രധാനമന്ത്രിക്ക് കത്തയച്ച് രാഹുല്‍ ഗാന്ധി

Next Story