‘നെഞ്ച് പിടക്കുന്നു, കാണാന്‍ കഴിയുന്നില്ല’; ഡിവൈഎഫ്ഐ തറപൊളിച്ചെന്ന പരാതിയില്‍ സ്ഥലം ഉടമ
തെരഞ്ഞെടുപ്പ് പിരിവ് നല്കാന് വൈകിയതിന്റെ പേരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ തറ തകര്‍ത്തെന്ന പരാതിയില്‍ പ്രതികരിച്ച് ഉടമ റാസിക്ക്. തകര്‍ന്നുകിടക്കുന്ന തറയുടെ കല്ലുകള്‍ കാണാന്‍ കഴിയുന്നില്ലെന്നും നെഞ്ച് പിടക്കുകയാണെന്നും റാസിഖ് വളരെ വൈകാരികമായി പ്രതികരിച്ചു. ‘ഏട്ടന്റെ പഴക്കടയിലാണ് ജോലി. അവിടെ നിന്നും കിട്ടുന്ന വരുമാനം പൊന്നുപോലെ സൂക്ഷിക്കും. പിന്നെ ഭാര്യയുടെ കുറച്ച് സ്വര്‍ണമുണ്ടായിരുന്നു. അതൊക്കെ വിറ്റാണ് സ്ഥലം എടുത്തത്. ശരിയായ രേഖകളെല്ലാം കൈവശമുണ്ടായിരുന്നതിനാല്‍ പഞ്ചായത്തില്‍ നിന്നും ഉടന്‍ തന്നെ വീട് വെക്കാനുള്ള അനുമതി ലഭിക്കുകയും ചെയ്തു. കൈയ്യിലുണ്ടായ കാശുകൊണ്ട് […]

തെരഞ്ഞെടുപ്പ് പിരിവ് നല്കാന് വൈകിയതിന്റെ പേരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ തറ തകര്‍ത്തെന്ന പരാതിയില്‍ പ്രതികരിച്ച് ഉടമ റാസിക്ക്. തകര്‍ന്നുകിടക്കുന്ന തറയുടെ കല്ലുകള്‍ കാണാന്‍ കഴിയുന്നില്ലെന്നും നെഞ്ച് പിടക്കുകയാണെന്നും റാസിഖ് വളരെ വൈകാരികമായി പ്രതികരിച്ചു.
‘ഏട്ടന്റെ പഴക്കടയിലാണ് ജോലി. അവിടെ നിന്നും കിട്ടുന്ന വരുമാനം പൊന്നുപോലെ സൂക്ഷിക്കും. പിന്നെ ഭാര്യയുടെ കുറച്ച് സ്വര്‍ണമുണ്ടായിരുന്നു. അതൊക്കെ വിറ്റാണ് സ്ഥലം എടുത്തത്. ശരിയായ രേഖകളെല്ലാം കൈവശമുണ്ടായിരുന്നതിനാല്‍ പഞ്ചായത്തില്‍ നിന്നും ഉടന്‍ തന്നെ വീട് വെക്കാനുള്ള അനുമതി ലഭിക്കുകയും ചെയ്തു.
കൈയ്യിലുണ്ടായ കാശുകൊണ്ട് വേഗം കല്ലിറക്കി തറകെട്ടി. ഈ സമയത്ത് നാട്ടിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പണം ആവശ്യപ്പെട്ടിരുന്നു. നല്‍കാമെന്ന് സമ്മതിച്ചിരുന്നെങ്കിലും പണം കൊടുക്കാന്‍ കുറച്ച് വൈകിയതോടെ കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ എത്തി തറപൊളിക്കുകയായിരുന്നു. തകര്‍ന്നുകിടക്കുന്ന തറയുടെ കല്ലുകള്‍ കാണാന്‍ കഴിയുന്നില്ല. നെഞ്ച് പിടക്കുകയായിരുന്നു.’ റസാക്ക് പറഞ്ഞു.
തെരഞ്ഞെടുപ്പ് പിരിവ് നല്കാത്തതിനാല് നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ തറ പൊളിച്ചു ഡിവൈഎഫ്ഐ കൊടി നാട്ടിയെന്നായിരുന്നു പരാതി. എന്നാല്‍ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ഡിവൈഎഫ് ഐ പറഞ്ഞു. നിലവില്‍ വെറ്റ് ലാന്റില്‍ ഉള്‍പ്പെട്ട പ്രദേശത്ത് പാരിസ്ഥിതിക ദുര്‍ബലതകള്‍ പരിഗണിക്കാതെ വീട് നിര്‍മ്മിക്കുന്നതിനെതിരെ നാട്ടുകാരില്‍ നിന്നും ആശങ്ക ഉയര്‍ന്നിരുന്നുവെന്നും ഇത്തരമൊരു സ്ഥലത്ത് വീട് നിര്‍മ്മിക്കുമ്പോള്‍ ഉയര്‍ന്നുവരുന്ന എതിര്‍പ്പിനെ മറികടക്കാനും വിവാദമുണ്ടാക്കാനുമാണ് സ്ഥലം ഉടമ ശ്രമിക്കുന്നതെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി.