Top

‘മമ്പറം ദിവാകരന്‍ ബ്ലാക്ക് ലിസ്റ്റില്‍’; അധ്യക്ഷനായില്ലെങ്കില്‍ സുധാകരന്‍ ജിതിന്‍ പ്രസാദയായേനെയെന്ന് ഡിവൈഎഫ്‌ഐ

ഒരു ഗുണ്ടാ നേതാവിനെ കെപിസിസി അധ്യക്ഷ പദവിയിലേക്ക് എത്തിച്ചത് കോണ്‍ഗ്രസിന്റെ ദയനീയ പരാജയമാണെന്ന് ഡിവൈഎഫ്‌ഐ. ഇന്ന് സുധാകരന്‍ വാര്‍ത്താ സമ്മേളനം നടത്തിയ അതേ വേദിയിലാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനും വാര്‍ത്താ സമ്മേളനം നടത്തിയതെന്നും പ്രൊഡക്ടീവ് പൊളിടിക്‌സ് വിഭാവനം ചെയ്യുമെന്നാണ് അന്ന് സതീശന്‍ പറഞ്ഞത്. ഇതാണോ സതീശന്‍ പറഞ്ഞ പ്രൊഡക്ടീവ് പൊളിടിക്‌സെന്നും ഡിവൈഎഫ്‌ഐ ചോദിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റേയും കെപിസിസി പ്രസിഡണ്ട് കെ സുധാകരന്റേയും ആരോപണ പ്രത്യാരോപണങ്ങള്‍ വലിയ ചര്‍ച്ചയാവുന്ന സാഹചര്യത്തിലാണ് ഡിവൈഎഫ്‌ഐയുടെ പ്രതികരണം. ‘ആരോപണങ്ങള്‍ തെളിയിച്ചാല്‍ […]

19 Jun 2021 5:08 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘മമ്പറം ദിവാകരന്‍ ബ്ലാക്ക് ലിസ്റ്റില്‍’; അധ്യക്ഷനായില്ലെങ്കില്‍ സുധാകരന്‍ ജിതിന്‍ പ്രസാദയായേനെയെന്ന് ഡിവൈഎഫ്‌ഐ
X

ഒരു ഗുണ്ടാ നേതാവിനെ കെപിസിസി അധ്യക്ഷ പദവിയിലേക്ക് എത്തിച്ചത് കോണ്‍ഗ്രസിന്റെ ദയനീയ പരാജയമാണെന്ന് ഡിവൈഎഫ്‌ഐ. ഇന്ന് സുധാകരന്‍ വാര്‍ത്താ സമ്മേളനം നടത്തിയ അതേ വേദിയിലാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനും വാര്‍ത്താ സമ്മേളനം നടത്തിയതെന്നും പ്രൊഡക്ടീവ് പൊളിടിക്‌സ് വിഭാവനം ചെയ്യുമെന്നാണ് അന്ന് സതീശന്‍ പറഞ്ഞത്. ഇതാണോ സതീശന്‍ പറഞ്ഞ പ്രൊഡക്ടീവ് പൊളിടിക്‌സെന്നും ഡിവൈഎഫ്‌ഐ ചോദിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റേയും കെപിസിസി പ്രസിഡണ്ട് കെ സുധാകരന്റേയും ആരോപണ പ്രത്യാരോപണങ്ങള്‍ വലിയ ചര്‍ച്ചയാവുന്ന സാഹചര്യത്തിലാണ് ഡിവൈഎഫ്‌ഐയുടെ പ്രതികരണം.

‘ആരോപണങ്ങള്‍ തെളിയിച്ചാല്‍ രാഷ്ട്രീയം അവസാനിപ്പിക്കും; നട്ടെല്ലുണ്ടെങ്കില്‍ അന്വേഷണം നടത്തണം; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് സുധാകരന്‍

സമനില തെറ്റിയ ഒരു ഗുണ്ടാനേതാവിനെയാണ് വാര്‍ത്താ സമ്മേളനത്തില്‍ കണ്ടതെന്നും വീരശൂര പരാക്രമിയായ സുധാകരന് തന്റെ അനുമതിയില്ലാത്ത പ്രസ്താവന അച്ചടിയിച്ച് വന്നപ്പോള്‍ എന്തുകൊണ്ട് തിരുത്തിയില്ലായെന്ന സംശയവും ഡിവൈഎഫ്‌ഐ ചോദ്യം ഉയര്‍ത്തി. സുധാകരന്റെ മാഫിയ രാഷ്ട്രീയം കേരളത്തിന് അപകടം ചെയ്യുന്നതാണ്, സുധാകരനെ നിലക്ക് നിര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിയണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.

‘സുധാകരന് മാനസിക വിഭ്രാന്തി’; ഇങ്ങനെയൊരാളെ എന്തിനാണ് അധ്യക്ഷനാക്കിയതെന്ന് ഇപി ജയരാജന്‍

‘കോണ്‍ഗ്രസ് മാഫിയ സംഘത്തിന്റെ പിടിയിലായി. മാഫിയ തലവനാണ് തലപ്പത്ത്. സമനില തെറ്റിയ ഗുണ്ടാ നേതാവിനെയാണ് ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ കണ്ടത്
മാധ്യമ പ്രവര്‍ത്തകന്‍ അനുമതി ഇല്ലാതെ അച്ചടിച്ചുവെങ്കില്‍ വാര്‍ത്താകുറിപ്പ് നല്‍കാതിരുന്നത് എന്തുകൊണ്ടാണ്?. മമ്പറം ദിവാകരന്റെ ജീവന് ഭീഷണിയുണ്ട്. ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. സുധാകരന്‍ എന്തും ചെയ്യും’ ഡിവൈഎഫ്‌ഐ നേതാവ് എഎ റഹീം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സുധാകരനെ കെപിസിസി പ്രസിഡന്റാക്കിയില്ലായിരുന്നെങ്കില്‍ കേരളത്തിലെ ജിതിന്‍ പ്രസാദയായി കെ സുധാകരന്‍ മാറിയേനെയെന്നും ഡിവൈഎഫ്‌ഐ പരിഹസിച്ചു.

Next Story