Top

‘എന്താണ് സംഭവിക്കുന്നതെന്ന് ഒരു സ്ഥീരീകരണവും ഇല്ല’; കേന്ദ്ര വിലക്കില്‍ പ്രതികരിച്ച് ദ്വീപ് ഡയറി.കോം

ലക്ഷ്യദ്വീപിലെ ആദ്യ ഓണ്‍ലൈന്‍ മാധ്യമമായ ദ്വീപ് ഡയറി.കോം കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം ഇന്റര്‍നെറ്റില്‍ വിലക്കിയിരുന്നു. സംഭവത്തില്‍ തങ്ങളുടെ ഭാഗം വിശദീകരിച്ച് പ്രസ്താവന ഇറക്കിയിരിക്കുകയാണ് വെബ്‌സൈറ്റ്. ആദ്യമായാണ് ചില വാര്‍ത്തകള്‍ വായനക്കാര്‍ക്ക് ലഭ്യമാവാതെ വരുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും എന്താണ് സംഭവിക്കുന്നതെന്ന് തങ്ങള്‍ക്ക് ഇതുവരേയും സ്ഥിരീകരണം ലഭിച്ചില്ലെന്നും ദീപ് ഡയറി.കോം പ്രസ്താവനയിലൂടെ അറിയിച്ചു. ഏതെങ്കിലും പ്രത്യേക പ്രദേശത്ത് ഉണ്ടാവുന്ന സാങ്കേതിക തകരാറ് ആണെന്നായിരുന്നു മാധ്യമം ആദ്യം കരുതിയത്. എന്നാല്‍ കേരളത്തില്‍ നിന്നടക്കം ചില വാര്‍ത്തകള്‍ ക്ലിക്ക് ചെയ്യുമ്പോള്‍ […]

23 May 2021 11:36 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘എന്താണ് സംഭവിക്കുന്നതെന്ന് ഒരു സ്ഥീരീകരണവും ഇല്ല’; കേന്ദ്ര വിലക്കില്‍ പ്രതികരിച്ച് ദ്വീപ് ഡയറി.കോം
X

ലക്ഷ്യദ്വീപിലെ ആദ്യ ഓണ്‍ലൈന്‍ മാധ്യമമായ ദ്വീപ് ഡയറി.കോം കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം ഇന്റര്‍നെറ്റില്‍ വിലക്കിയിരുന്നു. സംഭവത്തില്‍ തങ്ങളുടെ ഭാഗം വിശദീകരിച്ച് പ്രസ്താവന ഇറക്കിയിരിക്കുകയാണ് വെബ്‌സൈറ്റ്. ആദ്യമായാണ് ചില വാര്‍ത്തകള്‍ വായനക്കാര്‍ക്ക് ലഭ്യമാവാതെ വരുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും എന്താണ് സംഭവിക്കുന്നതെന്ന് തങ്ങള്‍ക്ക് ഇതുവരേയും സ്ഥിരീകരണം ലഭിച്ചില്ലെന്നും ദീപ് ഡയറി.കോം പ്രസ്താവനയിലൂടെ അറിയിച്ചു.

ഏതെങ്കിലും പ്രത്യേക പ്രദേശത്ത് ഉണ്ടാവുന്ന സാങ്കേതിക തകരാറ് ആണെന്നായിരുന്നു മാധ്യമം ആദ്യം കരുതിയത്. എന്നാല്‍ കേരളത്തില്‍ നിന്നടക്കം ചില വാര്‍ത്തകള്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭ്യമാവുന്നില്ലായെന്ന് പരാതി ഉയര്‍ന്നതോടെയാണ് സംഭവം ഗൗരമായി കരുതിയത്. വിലക്ക് സംബന്ധിച്ച് അധികൃതരുടെ ഭാഗത്ത് നിന്നും പ്രത്യേകം നോട്ടിസോ മറ്റ് നിര്‍ദേശങ്ങളോ ഒന്നും ഇതുവരെ ലഭ്യമായിട്ടില്ലെന്നും അവര്‍ പറയുന്നു. ലക്ഷ്യദ്വീപ് സാഹിത്യസംഘമാണ് വെബ്‌സൈററ് കൈകാര്യം ചെയ്യുന്നത്.

വാര്‍ത്തകള്‍ക്കായി വെബ്‌സൈറ്റ് തുറക്കുമ്പോള്‍
U R L ക്ലിക്ക് ചെയ്യുമ്പോള്‍ the requested URL has been blocked as per the directions received from department vof telecommunications, govt of India എന്നാണ് സ്‌ക്രീനില്‍ കാണുന്നത്.

പുതിയ അഡ്മിനിസ്‌ട്രേറ്ററും ബിജെപി നേതാവുമായ പ്രഫുല്‍ പട്ടേല്‍ ഭരണചുമതലയേറ്റ ശേഷം ദ്വീപില്‍ നടത്തിവരുന്ന പരിഷ്‌കാരങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് പല കോണില്‍ നിന്നും ഉയര്‍ന്നുവരുന്നത്. കഴിഞ്ഞ ദിവസം പ്രഫുല്‍ പട്ടേലിനെതിരെ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെ കെഎസ്.യു ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍ഡ് റദ്ദാക്കിയിരുന്നു. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത് ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

Next Story