Top

‘ലക്ഷദ്വീപിനെക്കുറിച്ച് പരിശുദ്ധമായ നുണകളുമായി ഒരു പത്രം’; ജന്മഭൂമിക്കെതിരെ ദ്വീപ് ന്യൂസ് പോര്‍ട്ടല്‍

ജന്മഭൂമി ദിനപത്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലക്ഷ്യദ്വീപിലെ ദ്വീപ് ഡയറി ന്യൂസ് പോര്‍ട്ടല്‍. ദ്വീപിലെ പുതിയ അഡ്മിനിസ്‌ട്രേറ്ററും ബിജെപി നേതാവുമായ പ്രഫുല്‍ പട്ടേല്‍ ഭരണചുമതലയേറ്റ ശേഷം ഇവിടെ നടപ്പിലാക്കിയ ഗുണ്ടാ ആക്ട് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ജന്മഭൂമിയില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തക്കെതിരെയാണ് ദ്വീപ് പോര്‍ട്ടല്‍ രംഗത്തെത്തിയത്. ‘ഗുണ്ടാ ആക്ട് നടപ്പിലാക്കി, വിഘടനവാദികളെ തിരുത്തി, ജനസംഖ്യാ നിയന്ത്രണം നടപ്പിലാക്കി, ലക്ഷ്യദ്വീപ് ക്ലീനാക്കാന്‍ കേന്ദ്രം, കശ്മീര്‍ മോഡലുമായി തീവ്രവാദികള്‍’ എന്ന തലക്കെട്ടിലാണ് ജന്മഭൂമിയില്‍ വാര്‍ത്ത വന്നിരിക്കുന്നത്. എന്നാല്‍ വാര്‍ത്തയെ തള്ളി യാഥാര്‍ത്ഥ്യം ചൂണ്ടികാട്ടാനുള്ള […]

23 May 2021 9:33 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ലക്ഷദ്വീപിനെക്കുറിച്ച് പരിശുദ്ധമായ നുണകളുമായി ഒരു പത്രം’; ജന്മഭൂമിക്കെതിരെ ദ്വീപ് ന്യൂസ് പോര്‍ട്ടല്‍
X

ജന്മഭൂമി ദിനപത്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലക്ഷ്യദ്വീപിലെ ദ്വീപ് ഡയറി ന്യൂസ് പോര്‍ട്ടല്‍. ദ്വീപിലെ പുതിയ അഡ്മിനിസ്‌ട്രേറ്ററും ബിജെപി നേതാവുമായ പ്രഫുല്‍ പട്ടേല്‍ ഭരണചുമതലയേറ്റ ശേഷം ഇവിടെ നടപ്പിലാക്കിയ ഗുണ്ടാ ആക്ട് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ജന്മഭൂമിയില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തക്കെതിരെയാണ് ദ്വീപ് പോര്‍ട്ടല്‍ രംഗത്തെത്തിയത്.

‘ഗുണ്ടാ ആക്ട് നടപ്പിലാക്കി, വിഘടനവാദികളെ തിരുത്തി, ജനസംഖ്യാ നിയന്ത്രണം നടപ്പിലാക്കി, ലക്ഷ്യദ്വീപ് ക്ലീനാക്കാന്‍ കേന്ദ്രം, കശ്മീര്‍ മോഡലുമായി തീവ്രവാദികള്‍’ എന്ന തലക്കെട്ടിലാണ് ജന്മഭൂമിയില്‍ വാര്‍ത്ത വന്നിരിക്കുന്നത്. എന്നാല്‍ വാര്‍ത്തയെ തള്ളി യാഥാര്‍ത്ഥ്യം ചൂണ്ടികാട്ടാനുള്ള ശ്രമം നടത്തുകയാണ് ദ്വീപ് ന്യസ് പോര്‍ട്ടല്‍. ജന്മഭൂമി വാര്‍ത്ത യാഥാര്‍ത്ഥ്യം മറച്ചുവെച്ചാണ് കാര്യങ്ങള്‍ ചിത്രീകരിക്കുന്നതെന്നും ദ്വീപ് ന്യൂസ് പോര്‍ട്ടലില്‍ പറയുന്നു. ‘ലക്ഷദ്വീപില്‍ വിഘടനാ വാദികള്‍, ലഹരി ഉപയോഗം കൂടുന്നു, അത് തടയാനാണ് ഗുണ്ടാ ആക്റ്റ്, ജനസംഖ്യ ക്രമാധീതമായി വര്‍ദ്ധിക്കുന്നു – ലക്ഷദ്വീപിനെക്കുറിച്ച് പരിശുദ്ധമായ നുണകളുമായി ഒരു പത്രം’ എന്ന തലക്കെത്തിലാണ് ദ്വീപ് ന്യൂസ് പോര്‍ട്ടല്‍ ജന്മഭൂമിക്കെതിരെ രംഗത്തെത്തിയത്.

ജന്മഭൂമി വാര്‍ത്തക്കെതിരെ ദ്വീപ് ന്യൂസ് പോര്‍ട്ടലില്‍ വന്ന വാര്‍ത്ത

‘ലക്ഷദ്വീപില്‍ വിഘടനാ വാദികള്‍ ഉണ്ടത്രെ! അര്‍ത്ഥം മനസിലായില്ലേ? കാശ്മീരികളെ പോലെ നമുക്ക് സ്വാതന്ത്രം വേണം വെറെ ഒരു രാജ്യം ആവണം എന്നൊക്കെ വാദിക്കുന്ന വിഘടനവാദി. തീര്‍
ന്നില്ല. നമ്മുടെ കുട്ടികളില്‍ നല്ലൊരു ശതമാനം ലഹരിക്ക് അടിമപ്പെട്ടവരാണ്, ലഹരി കടത്തുന്ന ഒരുപാട് ബോട്ടുകള്‍ പിടിയിലായത്രെ. അന്താരാഷ്ട്ര സമുദ്ര പാതയില്‍ ആയുധങ്ങളുമായി പിടിയിലായ ബോട്ടുകളെ ഉദ്ധരിച്ചാണ് വാര്‍ത്ത. എന്നാല്‍ പിടിയിയാവര്‍ ലക്ഷദ്വീപ് കടലിലാണ് പടിയിലായത് ലക്ഷദ്വീപ് നിവാസികള്‍ അല്ല എന്ന യാഥാര്‍ത്ഥ്യം ഈ മാധ്യമം മറച്ചുവെക്കുന്നു. അങ്ങനെ അന്താരാഷ്ട്ര അതി4ത്തിയില്‍ ശ്രീലങ്കക്കാരും പാകിസ്ഥാന്‍കാരും ഇറാന്‍കാരും സുരക്ഷാ ഏജന്‍സികളുടെ വലയിലായി. ഇത് തടയാനാണ് ലക്ഷദ്വീപില്‍ ഗുണ്ടാ നിയമം നടപ്പിലാക്കിയതത്രെ (സത്യത്തില്‍ ഗുണ്ടാ നിയമം പ്രതിഷേധം കാരണം കരടായി തന്നെ ഫയലില്‍ ഉറങ്ങുന്നത് പോലും ഈ മാധ്യമത്തിന് അറിയില്ല). തീര്‍ന്നില്ല ലക്ഷദ്വീപില്‍ കനത്ത ജനസംഖ്യ വര്‍ദ്ധനവാണത്രെ! 2011 ലെ ജനസംഖ്യ കാനേഷുമാരിയില്‍ വെറും 64473. അതിനും പത്ത് വ4ഷം മുമ്പ് 2001 ലെ കണക്ക് പ്രകാരം 60650 പേര്‍ ആകെ വ4ദ്ധനവ് 6.30 ശതമാനം. അതായത് വളരെ കുറഞ്ഞ ജനസംഖ്യ വര്‍ദ്ധനവ് കാണിക്കുന്ന ഇടം. ഈ വര്‍ദ്ധനവ് പോലും തടയാനാണത്രെ രണ്ട് കുട്ടികളില്‍ അധികമുള്ളവരെ മല്‍സരിക്കണ്ട എന്ന നിയമം കൊണ്ടുവന്നത്. സത്യത്തില്‍ ഈ നിയമവും കരടായി ഫയലില്‍ ഉറങ്ങുന്നു.

ബിജെപി പത്രം ജന്മഭൂമിയാണ് ചരിത്രത്തില്‍ ആദ്യമായി ലക്ഷദ്വീപിനെ വിഘടനവാദികളുടെയും കുഴപ്പം പിടിച്ചവരുടെയും ഇടമായി ചിത്രീകരിച്ചത്. ലക്ഷദ്വീപ് ബിജെപി ഘടകം ഇതുവരെ ഔദ്യോഗകമായി പ്രതികരിച്ചില്ല.’ എന്നാണ് ദ്വീപ് ന്യൂസ് പോര്‍ട്ടലില്‍ പറയുന്നത്.

അതേസമയം ദ്വീപ് ഡയറി കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം നേരത്തെ ഇന്റര്‍നെറ്റില്‍ നിരോധിച്ചിരുന്നു. പഴയപടിയായ പോര്‍ട്ടലിലെ ചില വാര്‍ത്ത ലിങ്കുകള്‍ ഇപ്പോഴും തടയപെട്ടിട്ടുണ്ട് .

Next Story