‘ഞാന്‍ എമ്പുരാന് വേണ്ടി കാത്തിരിക്കുന്നു’; പൃഥ്വിരാജിനോട് ദുല്‍ഖര്‍ സല്മാന്
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന് വേണ്ടി കാത്തിരിക്കുകയാണെന്ന് ദുല്‍ഖര്‍ സല്മാന്. കഴിഞ്ഞ ദിവസം പൃഥ്വരാജ് ഇന്‍സ്റ്റഗ്രാമില്‍ എമ്പുരാന്റെ പുതിയ വാര്‍ത്ത പങ്കുവെച്ചിരുന്നു. ‘സമയം ആയിക്കഴിഞ്ഞു, ലൂസിഫറിന്റെ രണ്ട് വര്‍ഷങ്ങള്‍. എമ്പുരാനിലേക്കുള്ള ഒരു വര്‍ഷം‘ എന്ന കാപ്ക്ഷനോടെ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെയാണ് ദുല്‍ഖര്‍ കാത്തിരിപ്പിനെ കുറിച്ച് കമന്റെ ചെയ്തത്. രണ്ട് ദിവസം മുമ്പ് പൃഥ്വിരാജ് പങ്കുവെച്ച പോസ്റ്റാണെങ്കിലും ദുല്‍ഖറിന്റെ കമന്റെ നിമിഷങ്ങള്‍ക്കകം വാര്‍ത്തയായിരിക്കുകയാണ്. ലൂസിഫറിന്റെ രണ്ടാം വര്‍ഷത്തോട് അനുബന്ധിച്ച് മുരളി ഗോപിയാണ് എമ്പുരാനെ കുറിച്ചുള്ള വിശേഷം പങ്കുവെച്ചത്. […]
30 March 2021 9:40 AM GMT
ഫിൽമി റിപ്പോർട്ടർ

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന് വേണ്ടി കാത്തിരിക്കുകയാണെന്ന് ദുല്‍ഖര്‍ സല്മാന്. കഴിഞ്ഞ ദിവസം പൃഥ്വരാജ് ഇന്‍സ്റ്റഗ്രാമില്‍ എമ്പുരാന്റെ പുതിയ വാര്‍ത്ത പങ്കുവെച്ചിരുന്നു. ‘സമയം ആയിക്കഴിഞ്ഞു, ലൂസിഫറിന്റെ രണ്ട് വര്‍ഷങ്ങള്‍. എമ്പുരാനിലേക്കുള്ള ഒരു വര്‍ഷം‘ എന്ന കാപ്ക്ഷനോടെ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെയാണ് ദുല്‍ഖര്‍ കാത്തിരിപ്പിനെ കുറിച്ച് കമന്റെ ചെയ്തത്. രണ്ട് ദിവസം മുമ്പ് പൃഥ്വിരാജ് പങ്കുവെച്ച പോസ്റ്റാണെങ്കിലും ദുല്‍ഖറിന്റെ കമന്റെ നിമിഷങ്ങള്‍ക്കകം വാര്‍ത്തയായിരിക്കുകയാണ്.
ലൂസിഫറിന്റെ രണ്ടാം വര്‍ഷത്തോട് അനുബന്ധിച്ച് മുരളി ഗോപിയാണ് എമ്പുരാനെ കുറിച്ചുള്ള വിശേഷം പങ്കുവെച്ചത്. ഇനി ലൂസിഫറിന്റെ അടുത്ത ഭാഗത്തിന്റെ തുടക്കത്തിനുള്ള സമയമായി. ഒരു വര്‍ഷത്തിനുള്ളില്‍ എമ്പുരാന് ആരംഭിക്കുമെന്നാണ് മുരളി ഗോപി പോസ്റ്റില്‍ പറഞ്ഞത്.

2019ല്‍ പുറത്തിറങ്ങിയ ലൂസിഫര്‍ 200 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടുകയും ആ വര്‍ഷത്തെ ഏറ്റവും വലിയ പണം വാരി ചിത്രമായി മാറുകയും ചെയ്തു. മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ നേതാവായി എത്തുന്ന സിനിമയില്‍ മഞ്ജു വാര്യര്‍, വിവേക് ഒബ്റോയ്, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ടൊവീനോ തോമസ്, സംവിധായകന് ഫാസില്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
നിരവധി പ്രോജക്ടുകളാണ് മുരളി ഗോപിയുടേതായി ഒരുങ്ങുന്നത്. പൃഥ്വിരാജ് നായകനാകുന്ന രതീഷ് അമ്പാട്ട് ചിത്രം തീര്‍പ്പിന്റെ തിരക്കഥ മുരളിയുടേതാണ്. അതിനു ശേഷം മാത്രമേ എമ്പുരാനിലക്ക് കടക്കുകയുള്ളു. മമ്മൂട്ടിയെ നായകനാക്കി പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങി ചിത്രം ഒരുക്കാനുള്ള തയാറെടുപ്പുകളും മുരളി തുടങ്ങി കഴിഞ്ഞു.
അതേസമയം മറ്റ് ചിത്രങ്ങളുടെ തിരക്കിലാണ് മോഹന്‍ലാലും പൃഥ്വിരാജും. ലൂസിഫറില്‍ പൃഥ്വിരാജ് ആയിരുന്നു സംവിധായകനെങ്കില്‍ ഇത്തവണ മോഹന്‍ലാലാണ് ആ റോളില്‍ നില്‍ക്കുന്നത്. ബറോസ് എന്ന മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭത്തില്‍ പൃഥ്വരാജും പ്രധാന വേഷം ചെയ്യുന്നുണ്ട്.
ലോകത്തിന്റെ നാനാഭാഗത്തുനിന്നുമെത്തിച്ച വാസ്കോ ഡ ഗാമയുടെ രത്നങ്ങളുടെയും നിധികളുടെയും കാവല്‍ക്കാരനായ ബറോസിന്റെ കഥയാണ് ചിത്രം പറയുന്നത്. കാത്തുസൂക്ഷിക്കുന്ന നിധി ഗാമയുടെ പിന്‍ഗാമിയെന്നുറപ്പുള്ളയാള്‍ക്കു മാത്രമെ ബറോസ് കൈമാറുകയുള്ളൂ. ഒരുദിവസം ഗാമയുടെ പിന്തുടര്ച്ചക്കാരന് എന്ന് ഫറഞ്ഞ് കൊണ്ട് ഒരു കുട്ടി വരുന്നതോടെ ബറോസിന്റെ കഥ തുടങ്ങുകയാണ്. കടലിലൂടെയും കാലത്തിലൂടെയും കുട്ടിയുടെ മുന്‍ഗാമികളെ കണ്ടെത്താന്‍ ബറോസ് നടത്തുന്ന യാത്രയാണ് പ്രമേയം.
ചിത്രത്തില്‍ ബറോസ് എന്ന ടൈറ്റില്‍ റോളില്‍ എത്തുന്നത് മോഹന്‍ലാല്‍ തന്നെയാണ്. സ്പാനിഷ് അഭിനേത്രി പാസ് വേഗ, സ്പാനിഷ് നടന് റാഫേല്‍ അമര്‍ഗോ എന്നിവര്‍ പ്രധാന കഥാപാത്രമായി സിനിമയിലുണ്ടാകും. വാസ്കോ ഡ ഗാമയുടെ റോളിലാണ് റഫേല്‍ അമര്‍ഗോ അഭിനയിക്കുന്നത്. വാസ്കോ ഡ ഗാമയുടെ ഭാര്യയുടെ റോളിലാണ് പാസ് വേഗ. പൃഥ്വിരാജും
ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.