‘നിവിൻ കടന്നു പോകുന്ന വേദനയെ കുറിച്ച് ചിന്തിക്കാൻ പറ്റുന്നില്ല’; ദുൽഖർ സൽമാൻ

നിവിന്‍ പോളിയുടെ പേഴ്‌സണല്‍ മേക്കപ്പ് മാന്‍ ഷാബുവിന്റെ മരണത്തിൽ വികാരാധനീമായ കുറിപ്പുമായി നടൻ ദുൽഖർ സൽമാൻ. ബാംഗ്ലൂർ ഡേയ്സ്, വിക്രമാദിത്യൻ തുടങ്ങിയ സിനിമകളുടെ ചിത്രീകരണ സമയത്തെ ഓർമകളും താരം പങ്കുവെച്ചു.

‘ഷാബു പുല്പള്ളിയുടെ നികത്താനാവാത്ത നഷ്ടത്തിൽ കുടുംബത്തിന് അനുശോചനം അറിയിക്കുന്നു. ബാംഗ്ലൂർ ഡേയ്സ്, വിക്രമാദിത്യൻ എന്നീ സിനിമകളിലെ അദ്ദേഹത്തോടൊപ്പമുള്ള ഓർമ്മകൾ പങ്കുവെക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന് ഈ വേദന തരണം ചെയ്യാനുള്ള ശക്തിയുണ്ടാകാൻ പ്രാർത്ഥിക്കുന്നു. ഷൂട്ടിംഗ് സമയത്ത് നമ്മളെ സഹായിക്കുന്നവരും നമ്മളെ പരിപാലിക്കുന്നവരും നമ്മുടെ കുടുംബമായി മാറുന്നു. നിവിൻ കടന്നു പോകുന്ന വേദനയെ കുറിച്ച് ചിന്തിക്കാൻ പറ്റുന്നില്ല. നിവിനും റീനയ്ക്കും പ്രാർത്ഥനകൾ’, ദുൽഖർ സൽമാൻ പറഞ്ഞു.

ഷാബുവിന്റെ മരണത്തിൽ ഗീതു മോഹൻദാസ്, ഉണ്ണിമുകുന്ദൻ, ഹരീഷ് കണാരൻ തുടങ്ങി സിനിമ മേഖലയിൽ നിന്ന് നിരവധിപേർ അനുശോചനം അറിയിച്ചിട്ടുണ്ട്.

‘ഷാബു ഏട്ടാ, ആ കടം വീട്ടാൻ എനിക്കായില്ല. മറന്നതല്ല, ഒരായിരം മാപ്പ്. എന്തിനാ ഏട്ടാ ഇങ്ങനെ പോയേ’, അജു വർഗീസ് ഫേസ്ബുക്കിൽ കുറിച്ചു.

മരത്തില്‍നിന്നും വീണാണ് ഷാബു മരിച്ചത്. ക്രിസ്മസ് സ്റ്റാര്‍ തൂക്കാന്‍ മരത്തില്‍ കയറിയപ്പോള്‍ വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഏറെ വര്‍ഷമായി നിവിന്‍ പോളിയുടെ അസിസ്റ്റന്റായിരുന്നു ഷാബു. പ്രമുഖ മേക്കപ്പ്മാന്‍ ഷാജി പുല്‍പ്പള്ളിയുടെ സഹോദരനാണ്.

Latest News