
ദുബൈയിലെ ജുമൈറ ബീച്ച് റസിഡന്സിനടുത്തായി ബോട്ടിന് തീപിടിച്ചു. വെള്ളിയാഴ്ച്ച രാവിലെയാണ് സംഭവമുണ്ടായതെന്നാണ് ഉദ്ദ്യോഗസ്ഥ വൃത്തങ്ങള്‍ പറഞ്ഞു. തീപിടുത്തത്തില്‍ ഒരാള്‍ക്ക് പൊള്ളലേറ്റു. ഇയാളെ ഉടനടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
രാവിലെ ഒമ്പത് മണിക്ക് ശേഷം സ്കൈഡൈവിങ്ങിന് സമീപമായിട്ടാണ് ബോട്ടിന് തീപിടിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഉടനടി അഗ്നിശമനസേനയെത്തി തീയണയ്ക്കുകയായിരുന്നുവെന്നാണ് ദുബൈ സിവില്‍ ഡിഫന്‍സ് വക്താവ് മാധ്യമങ്ങളോടു പറഞ്ഞത്. തീപീടുത്തത്തില്‍ ഒരാളൊഴിച്ച് മറ്റാര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story