ബിജെപി പിന്തുണക്കുന്ന ദീലീപ് നായര്‍ ഡിഎസ്ജെപി സ്ഥാനാര്‍ത്ഥിയല്ലെന്ന് പാര്‍ട്ടി; ഒരിടത്തും സ്ഥാനാര്‍ത്ഥികളില്ല; ബിജെപിക്ക് തിരിച്ചടി
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎസ്ജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടില്ലെന്ന് ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി അധ്യക്ഷന്‍ കെഎസ്ആര് മേനോന്. ഡിഎസ്ജെപി സ്ഥാനാര്‍ത്ഥികളെന്ന പേരില്‍ മത്സരരംഗത്തുള്ളവര്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്നും ഇക്കാര്യം ചൂണ്ടികാണിച്ച് കേന്ദ്ര സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകള്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്ക് സ്ഥാനാര്‍ത്ഥിയില്ലാത്ത ഗുരുവായൂരില്‍ ഡിഎസ്ജെപി പാര്‍ട്ടിയുടെ പേരില്‍ മത്സരിക്കുന്ന ദീലീപ് നായരെ ബിജെപി പിന്തുണക്കുന്നുണ്ട്. ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനിരുന്ന അഡ്വ.നിവേദിതയുടെ നാമനിര്‍ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന് തള്ളിയതോടെയാണ് ബിജെപിക്ക് സ്ഥാനാര്‍ത്ഥിയില്ലാതെ വന്നത്. 2016ലും ഗുരുവായൂരില്‍ നിന്നും ജനവിധി […]

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎസ്ജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടില്ലെന്ന് ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി അധ്യക്ഷന്‍ കെഎസ്ആര് മേനോന്. ഡിഎസ്ജെപി സ്ഥാനാര്‍ത്ഥികളെന്ന പേരില്‍ മത്സരരംഗത്തുള്ളവര്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്നും ഇക്കാര്യം ചൂണ്ടികാണിച്ച് കേന്ദ്ര സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകള്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിക്ക് സ്ഥാനാര്‍ത്ഥിയില്ലാത്ത ഗുരുവായൂരില്‍ ഡിഎസ്ജെപി പാര്‍ട്ടിയുടെ പേരില്‍ മത്സരിക്കുന്ന ദീലീപ് നായരെ ബിജെപി പിന്തുണക്കുന്നുണ്ട്. ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനിരുന്ന അഡ്വ.നിവേദിതയുടെ നാമനിര്‍ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന് തള്ളിയതോടെയാണ് ബിജെപിക്ക് സ്ഥാനാര്‍ത്ഥിയില്ലാതെ വന്നത്. 2016ലും ഗുരുവായൂരില്‍ നിന്നും ജനവിധി തേടിയ നിവേദിതയ്ക്ക് അന്ന് 25,447 വോട്ടുകള്‍ ലഭിച്ചിരുന്നു.
വേങ്ങര മണ്ഡലത്തിലും ഡിഎസ്ജെപിക്ക് സ്ഥാനാര്‍ത്ഥിയുണ്ട്. ട്രാന്‍സ്ജെന്ററായ അനന്യകുമാരി അലക്സാണ് സ്ഥാനാര്‍ത്ഥി. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആദ്യ ട്രാന്സ്ജെന്റര് വ്യക്തിയാണ് അനന്യ. കേരളത്തില്‍ പത്തിലധികം സ്ഥാനാര്‍ത്ഥികള്‍ ഡിഎസ്ജെപിക്ക് വേണ്ടി മത്സരിക്കുന്നുണ്ട്.
പാര്‍ട്ടി നിര്‍ദേശത്തെ തുടര്‍ന്നാണ് കൊല്ലം പെരുമണ്‍ സ്വദേശിയായ താന്‍ വേങ്ങരയിലെ സ്ഥാനാര്‍ത്ഥിയായതെന്ന് അനന്യ തന്നെ പറഞ്ഞിരുന്നു. എന്നാല്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടില്ലെന്ന് പറയുന്നത് എല്ലാവരേയും അനിശ്ചിതത്വത്തിലാക്കുന്നതാണ്.