മുഖ്യമന്ത്രി പങ്കെടുത്ത എല്‍ഡിഎഫ് വേദിയിലെ സംഘര്‍ഷം; ബേബി ജോണിനെ തള്ളിയിട്ടത് മദ്യപിച്ചെത്തിയ ആളെന്ന് റിപ്പോര്‍ട്ട്
തൃശൂരില്‍ എല്‍ഡിഎഫ് വേദിയിലെ സംഘര്‍ഷത്തിന് കാരണം മദ്യപിച്ചെത്തിയ ആളാണെന്ന് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി പിണറായി വിജയന് പ്രസംഗിച്ച് മടങ്ങിയതിന് ശേഷമാണ് സംഭവം. തേക്കിന്‍കാട് മൈതാനിയിലെ തെഞ്ഞെടുപ്പ് കണ്വെന്ഷന് വേദിയിലേക്ക് മദ്യപിച്ചെത്തിയയാള്‍ അതിക്രമിച്ച് കയറി പ്രസംഗം തടസപ്പെടുത്താന്‍ ശ്രമിച്ചു. ഉന്തിനും തള്ളിനുമിടെ സംസാരിച്ചുകൊണ്ടിരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം ബേബി ജോണ്‍ വേദിയില്‍ വീണു. ബേബി ജോണും ലെക്ച്ചര്‍ സ്റ്റാന്റും മറിഞ്ഞ് വീണതോടെ റെഡ് വൊളന്റിയര്‍മാരും പ്രവര്‍ത്തകരുമെത്തി ആളെ വേദിയില്‍ നിന്ന് മാറ്റി. സ്റ്റേജിന്റെ ഒരു വശത്തേക്ക് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയതോടെ വേദിയിലുണ്ടായിരുന്ന […]

തൃശൂരില്‍ എല്‍ഡിഎഫ് വേദിയിലെ സംഘര്‍ഷത്തിന് കാരണം മദ്യപിച്ചെത്തിയ ആളാണെന്ന് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി പിണറായി വിജയന് പ്രസംഗിച്ച് മടങ്ങിയതിന് ശേഷമാണ് സംഭവം. തേക്കിന്‍കാട് മൈതാനിയിലെ തെഞ്ഞെടുപ്പ് കണ്വെന്ഷന് വേദിയിലേക്ക് മദ്യപിച്ചെത്തിയയാള്‍ അതിക്രമിച്ച് കയറി പ്രസംഗം തടസപ്പെടുത്താന്‍ ശ്രമിച്ചു. ഉന്തിനും തള്ളിനുമിടെ സംസാരിച്ചുകൊണ്ടിരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം ബേബി ജോണ്‍ വേദിയില്‍ വീണു. ബേബി ജോണും ലെക്ച്ചര്‍ സ്റ്റാന്റും മറിഞ്ഞ് വീണതോടെ റെഡ് വൊളന്റിയര്‍മാരും പ്രവര്‍ത്തകരുമെത്തി ആളെ വേദിയില്‍ നിന്ന് മാറ്റി. സ്റ്റേജിന്റെ ഒരു വശത്തേക്ക് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയതോടെ വേദിയിലുണ്ടായിരുന്ന മന്ത്രി വി എസ് സുനില്‍ കുമാര്‍ ഇടപെട്ടു.
അവിടെയാരും വേണ്ട, അവിടെ പൊലീസ് നോക്കിക്കോളും. ഒരു സഖാവും നില്‍ക്കണ്ട. സഖാക്കള്‍ ഇവിടേക്ക് വരണം.
സുനില്‍ കുമാര്‍
യോഗം തുടരുകയാണെന്നും ബേബി ജോണ്‍ സംസാരിക്കുമെന്നും വി എസ് സുനില്‍കുമാര്‍ അനൗണ്‍സ് ചെയ്തു. ‘ഒന്നുമില്ല. സഖാക്കളെ ഞാന്‍ തുടരുകയാണ്’ എന്നു പറഞ്ഞുകൊണ്ട് ബേബി ബോണ്‍ പ്രസംഗം നിര്‍ത്തിയിടത്ത് നിന്ന് തുടര്‍ന്നു. വേദിയില്‍ അതിക്രമിച്ചു കയറിയയാളെ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റി.
- TAGS:
- LDF
- VS Sunil Kumar