ഡോ പി സരിന് 21.62 ലക്ഷം രൂപയുടെ ആസ്തി; ഭാര്യക്ക് 35.22 ലക്ഷം രൂപയുടെയും
പാലക്കാട്: ഒറ്റപ്പാലം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ പി സരിന് 21.62 ലക്ഷം രൂപയുടെ ആസ്തി. കൈവശം 1000 രൂപയാണുള്ളത്. സരിന് വാഹനങ്ങളായി കാറും ബൈക്കുമുണ്ട്. അഞ്ച് കേസുകളും ഉണ്ട്. ഭാര്യയ്ക്ക് 35.22 ലക്ഷം രൂപയുടെ ആസ്തിയുണ്ട്. കൈവശം 5000 രൂപയും 50 പവന്റെ സ്വര്‍ണ്ണമുണ്ട്. കെപിസിസി സെക്രട്ടറി പി ഹരിഗോവിന്ദനാണ് തെരഞ്ഞെടുപ്പിന് കെട്ടിവെക്കാനുള്ള തുക നല്‍കിയത്. നേരത്തെ സരിന് പത്രിക നല്‍കിയിരുന്നുവെങ്കിലും വെള്ളിയാഴ്ചയാണ് ആസ്തി വിവരങ്ങള്‍ വരണാധികാരിക്ക് മുന്നില്‍ സമര്‍പ്പിച്ചത്.

പാലക്കാട്: ഒറ്റപ്പാലം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ പി സരിന് 21.62 ലക്ഷം രൂപയുടെ ആസ്തി. കൈവശം 1000 രൂപയാണുള്ളത്.
സരിന് വാഹനങ്ങളായി കാറും ബൈക്കുമുണ്ട്. അഞ്ച് കേസുകളും ഉണ്ട്.
ഭാര്യയ്ക്ക് 35.22 ലക്ഷം രൂപയുടെ ആസ്തിയുണ്ട്. കൈവശം 5000 രൂപയും 50 പവന്റെ സ്വര്‍ണ്ണമുണ്ട്.
കെപിസിസി സെക്രട്ടറി പി ഹരിഗോവിന്ദനാണ് തെരഞ്ഞെടുപ്പിന് കെട്ടിവെക്കാനുള്ള തുക നല്‍കിയത്. നേരത്തെ സരിന് പത്രിക നല്‍കിയിരുന്നുവെങ്കിലും വെള്ളിയാഴ്ചയാണ് ആസ്തി വിവരങ്ങള്‍ വരണാധികാരിക്ക് മുന്നില്‍ സമര്‍പ്പിച്ചത്.