Top

‘ട്രാന്‍സ് ജന്‍ഡേഴ്‌സിന്റെ പ്രശ്‌നം ‘വെറും’ തോന്നലുകള്‍ അല്ല’

അനാദി കാലം മുതല്‍ക്കേ സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ അനീതിയും ക്രൂരതയും നേരിട്ടു കൊണ്ടിരിക്കുന്ന ഒരു വിഭാഗമാണ് ട്രാന്‍സ് ജെണ്ടറുകളും ഹോമോ സെക്ഷ്വലുകളും.അവര്‍ ‘വെറും ഒരു തോന്നലി’ന്റെ അടിമ ആണെന്ന വാദം അങ്ങേ അറ്റം ഹീനവും ക്രൂരവുമാണ്. അവര്‍ അനുഭവിക്കുന്ന വിഷമങ്ങള്‍ അവരെ നേരിട്ട് പരിചയം ഉള്ള ഏതൊരു മനുഷ്യ ജീവിക്കും അറിയാന്‍ സാധിക്കും. ഒരു കാലത്ത്, ശാസ്ത്രജ്ഞന്മാര്‍, നമ്മുടെ മസ്തിഷ്‌കം ഒന്നും എഴുതാത്ത സ്ലേറ്റ് ആണെന്ന് വിശ്വസിച്ചു . അതായത്, ജനിക്കുമ്പോള്‍ ഒന്നുമില്ല അതില്‍. പിന്നെ സമൂഹം […]

23 July 2021 6:14 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ട്രാന്‍സ് ജന്‍ഡേഴ്‌സിന്റെ പ്രശ്‌നം ‘വെറും’ തോന്നലുകള്‍ അല്ല’
X

അനാദി കാലം മുതല്‍ക്കേ സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ അനീതിയും ക്രൂരതയും നേരിട്ടു കൊണ്ടിരിക്കുന്ന ഒരു വിഭാഗമാണ് ട്രാന്‍സ് ജെണ്ടറുകളും ഹോമോ സെക്ഷ്വലുകളും.
അവര്‍ ‘വെറും ഒരു തോന്നലി’ന്റെ അടിമ ആണെന്ന വാദം അങ്ങേ അറ്റം ഹീനവും ക്രൂരവുമാണ്. അവര്‍ അനുഭവിക്കുന്ന വിഷമങ്ങള്‍ അവരെ നേരിട്ട് പരിചയം ഉള്ള ഏതൊരു മനുഷ്യ ജീവിക്കും അറിയാന്‍ സാധിക്കും. ഒരു കാലത്ത്, ശാസ്ത്രജ്ഞന്മാര്‍, നമ്മുടെ മസ്തിഷ്‌കം ഒന്നും എഴുതാത്ത സ്ലേറ്റ് ആണെന്ന് വിശ്വസിച്ചു . അതായത്, ജനിക്കുമ്പോള്‍ ഒന്നുമില്ല അതില്‍. പിന്നെ സമൂഹം എഴുതി ചേര്‍ക്കുന്നത് ആണ് എല്ലാം. ഇപ്പോഴും തീവ്ര ലിബറലിസ്റ്റുകള്‍ ഇതിന്റെ വക്താക്കള്‍ ആണ്.

അതായത് നമ്മള്‍ ഒരു കുട്ടിയെ പെണ്ണായി വളര്‍ത്തുന്നു . അപ്പൊ അവള്‍ മനസ്സില്‍ പെണ്ണായി ഇരിക്കും !സിംപിള്‍.

ഞാന്‍ എം എസ് കഴിഞ്ഞു കോഴിക്കോട് പ്ലാസ്റ്റിക് സര്‍ജറി റെസിഡന്റ് ആയി ജോലി ചെയ്യുമ്പോള്‍ , ലോക പ്രശസ്ത, കുട്ടികളുടെ സര്‍ജന്‍ ആയ കാര്‍ത്തികേയ വര്‍മ്മ സാറിന്റെ ഒരു പ്രഭാഷണം കേട്ടു. ജനിതകപരമായി നമ്മള്‍ ഒരു കോശത്തില്‍ നിന്നാണ് ഗര്‍ഭപാത്രത്തില്‍ വികസിച്ചു വരുന്നത്. അന്നേ നമ്മള്‍ ആണാകുമോ പെണ്ണാകുമോ എന്ന് ഏതാണ്ട് എഴുതി ചേര്‍ത്തിട്ടുണ്ട്. രണ്ട് എക്‌സ് ക്രോമോസോം ഉണ്ടെങ്കില്‍ പെണ്ണ്, ഒരു എക്‌സും ഒരു വൈയും ആണെങ്കില്‍ ആണ്. എന്നാല്‍ ചില രോഗാവസ്ഥകളില്‍, ജനിക്കുമ്പോള്‍ ലൈംഗിക അവയവം ആണും അല്ല , പെണ്ണും അല്ല എന്ന സ്ഥിതിയില്‍ ആയിരിക്കും.

ഇങ്ങനത്തെ അവസ്ഥകളില്‍ :

‘എത്രയും പെട്ടന്ന് ശസ്ത്രക്രിയ ചെയ്ത് പെണ്ണാക്കും. അതാണല്ലോ എളുപ്പം. ലിംഗവും വൃഷണവും എടുത്തു കളഞ്ഞാല്‍ ഭാവിയിലും ആണ്‍ ആവില്ല. പെണ്ണായി വളര്‍ത്തിയാല്‍ പെണ്ണായി ജീവിച്ചോളും. അതാണ് അന്നത്തെ ശാസ്ത്രം .’

എന്നാല്‍ ഇങ്ങനെ ചെയ്തവരില്‍ പിന്നീട് വളരെ അധികം പഠനങ്ങള്‍ നടക്കുകയുണ്ടായി. അന്ന് ശസ്ത്രക്രിയ ചെയ്തവരില്‍ പലരും ഇന്ന് മുപ്പതും നാല്പതും വയസ്സുകാരായി. ആണ്‍ ജനിതകം ഉള്ള പിള്ളേരെ പെണ്ണുങ്ങളായി വളര്‍ത്തീട്ട് ഒരു ചുക്കും ശരിയായില്ല.

പലരും രണ്ടു വയസ്സായപ്പോ തന്നെ പാവാടയും ബ്ലൗസും ഒക്കെ ഊരി എറിഞ്ഞു ട്രൗസര്‍ എടുത്തിട്ടു . നീട്ടി വളര്‍ത്തിയ മുടി സ്വയം കണ്ടിച്ചു കളഞ്ഞു. പാവയെയും മറ്റും എടുത്തെറിഞ്ഞു.

‘ഞാന്‍ ആണാണ്’ എന്ന് പ്രഖ്യാപിച്ചു. പിന്നെ വളര്‍ന്നപ്പോഴോ, ആകര്‍ഷണം പെണ്ണുങ്ങളോട് ആണ്.

അന്നത്തെ ഒന്നും എഴുതാത്ത സ്ലേറ്റ് ഒരു മണ്ടത്തരം ആയിരുന്നു എന്ന് വര്‍മ്മ സര്‍ ഊന്നി പറയുക ഉണ്ടായി. പിന്നീട് വളരെ അധികം തെളിവുകള്‍ ഉണ്ട് . ജനിതകപരമായി പെണ്ണായ എലികളില്‍ ഭ്രൂണാവസ്ഥയില്‍, ലിംഗം ഉണ്ടായിക്കഴിഞ്ഞും ആണ്‍ഹോര്‍മോണ്‍ ആയ ടെസ്റ്റോസ്റ്റിറോണ്‍ കൊടുത്താല്‍ , ആണ്‍എലികളെ പ്പോലെ തന്നെ പെരുമാറും.

ഒരു പുസ്തകം എഴുതാനുള്ള അത്രയും കാര്യങ്ങള്‍ ഉണ്ട്. അതീവ ലളിതമായി പറഞ്ഞാല്‍:– ഒരു കോശമായി തുടങ്ങുന്ന ഒരു മനുഷ്യനില്‍ ജനിതക സെക്‌സ് ഉണ്ട് . അത് ആണ് , അഥവാ പെണ്ണ് എന്ന നിലയില്‍ ആണ് . എന്നാല്‍ ഇത് ഒരു രീിശേിൗൗാ ആണ് താനും. കൂടുതല്‍ വിശദീകരിക്കുന്നില്ല.

ഭ്രൂണത്തില്‍ എട്ട് ആഴ്ച ആകുമ്പോള്‍ ആണുങ്ങളില്‍ വൃഷണവും പെണ്ണുങ്ങളില്‍ ഓവറിയും ഉണ്ടാവും. വൃഷണം ടെസ്റ്റോസ്റ്റിറോണ് ഉല്‍പാദിപ്പിക്കും. ഓവറി ഈസ്ട്രജന്‍, പ്രൊജസ്‌ട്രോണ്‍ ഒക്കെയും.

ടെസ്റ്റോസ്റ്റിറോണ്‍ ആണ്‍ലിംഗം; ആണ്‍ശരീരം എന്നിവ ഉണ്ടാക്കും. ഇതേ ടെസ്റ്റോസ്റ്റിറോണ്‍, പിന്നീട് കൗമാരത്തില്‍ ആണുങ്ങളെ ആണുങ്ങള്‍ ആക്കും.

ടെസ്റ്റോസ്റ്റിറോണ്‍ വന്നില്ലെങ്കില്‍ ശരീരം ഓട്ടോമാറ്റിക് ആയി പെണ്ണിന്റെ ആയി മാറും.

ടെസ്റ്റോസ്റ്റിറോണ്‍ ഉണ്ടായി വരുന്ന മസ്തിഷ്‌കത്തെ ബാധിക്കും.

മസ്തിഷ്‌ക മാറ്റങ്ങള്‍ കാരണം, ഏകദേശം രണ്ടു വയസ്സാകുമ്പോള്‍ ഞാന്‍ ആണാണോ പെണ്ണാണോ എന്നുള്ള ബോധം ഉണ്ടാകും. ഇതാണ് ജന്‍ടര്‍ ഐഡന്റിറ്റി . ഇതും ശരീര സെക്‌സും തമ്മില്‍ പൊരുത്തം ഇല്ലാതെ വരുന്നത് ആണ് ട്രാന്‍സ്ജണ്ടറുകളുടെ പ്രത്യേകതക്ക് കാരണം. പീഡിപ്പിച്ചോ ചികില്‍സിച്ചോ ഇത് മാറ്റാന്‍ പറ്റില്ല. ആരെയെങ്കിലും കുറ്റം പറയണം എങ്കില്‍ ദൈവത്തെ തന്നെ പറയേണ്ടി വരും. (ആ രീതിയില്‍ ചിന്തിക്കുന്നവര്‍ക്ക് )

വേറൊരു മസ്തിഷ്‌ക പ്രത്യേകത ആണ് കൗമാരം ആകുമ്പോള്‍ ആരോടാണ് ആകര്‍ഷണം തോന്നുക എന്നത് . സാധാരണ എതിര്‍ലിംഗത്തോട് ആണ്. എന്നാല്‍ അങ്ങനെ ആകണം എന്നില്ല. എന്റെ ജന്‍ഡര്‍ ഐഡന്റിറ്റി ആണ് എന്ന് തന്നെ ആയിരിക്കാം. എന്നാല്‍ സെക്‌സ് ഓറിയന്റഷന്‍ ആണുങ്ങളോട് തന്നെ ആവാം (സ്വവര്‍ഗ പ്രണയം )

ചുരുക്കത്തില്‍, വളരെ അധികം പേര്‍ വലതു കയ്യന്മാര്‍ ആയി ജനിക്കുമ്പോള്‍ ചിലര്‍ ഇടതു കയ്യന്മാര്‍ ആയി ജനിക്കുന്നു . ഏകദേശം ഇത് പോലെ ആണ് സെക്‌സ് മൈനോരിറ്റികള്‍ . അവര്‍ ജനിച്ചതേ അങ്ങനെ ആണ് . അവര്‍ക്ക് ജീവിക്കാന്‍ അവകാശവും ഉണ്ട് .

(കൊച്ചി അമൃത ആശുപത്രിയിലെ പ്രൊഫസറും മൈക്രോ സര്‍ജനുമായ ജിമ്മി മാത്യു എഴുതിയത്)

Popular

    Next Story