Top

ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് വൈറ്റ് ഹൗസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവ്; ‘സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ആഗ്രഹിക്കുന്നില്ല’

ന്യുഡല്‍ഹി : കൊവിഡിന്റെ അതിതീവ്ര വ്യാപനം തടയുന്നതിനായി കുറച്ച് ആഴ്ച്ചകളെങ്കിലും ഇന്ത്യയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് വൈറ്റ് ഹൗസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് ആന്തോണി ഫൗചി. ഇത്തരം ഒരു പ്രതിസന്ധിയെ അതിജീവിക്കുന്നതിന് ലോക്ക്ഡൗണ്‍ പോലുള്ള അടിയന്തിര സാഹചര്യം കൈക്കൊള്ളേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച്ച ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കൊവിഡ് മഹാമാരി പോലൊരു പ്രതിസന്ധിയെ ഇന്ത്യ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നോ അതില്‍ ഏതെങ്കിലും വിധത്തിലുള്ള വിമര്‍ശനങ്ങളോ നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അത്തരം പരാമര്‍ശങ്ങള്‍ നടത്തിയാല്‍ […]

1 May 2021 6:08 AM GMT

ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് വൈറ്റ് ഹൗസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവ്; ‘സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ആഗ്രഹിക്കുന്നില്ല’
X

ന്യുഡല്‍ഹി : കൊവിഡിന്റെ അതിതീവ്ര വ്യാപനം തടയുന്നതിനായി കുറച്ച് ആഴ്ച്ചകളെങ്കിലും ഇന്ത്യയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് വൈറ്റ് ഹൗസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് ആന്തോണി ഫൗചി. ഇത്തരം ഒരു പ്രതിസന്ധിയെ അതിജീവിക്കുന്നതിന് ലോക്ക്ഡൗണ്‍ പോലുള്ള അടിയന്തിര സാഹചര്യം കൈക്കൊള്ളേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച്ച ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കൊവിഡ് മഹാമാരി പോലൊരു പ്രതിസന്ധിയെ ഇന്ത്യ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നോ അതില്‍ ഏതെങ്കിലും വിധത്തിലുള്ള വിമര്‍ശനങ്ങളോ നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അത്തരം പരാമര്‍ശങ്ങള്‍ നടത്തിയാല്‍ അതൊരു രാഷ്ട്രീയ വിമര്‍ശനമായി തീര്‍ന്നേക്കാം. ഞാന്‍ ഒരു രാഷ്ട്രീയക്കാരനല്ല. അതിനാല്‍ തന്നെ ഒരു പൊതുജനാരോഗ്യ വിഷയം എന്ന നിലയ്ക്കാണ് ഞാന്‍ ഇതിനെ സമീപിക്കുന്നത്.

ആന്തോണി ഫൗചി

‘ഇന്ത്യ ഇപ്പോള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത് വളരെ ബുദ്ധിമുട്ടും നിരാശാജനകവുമായ അവസ്ഥയിലൂടെയാണ്. സമ്പൂര്‍ണ ലോക്ക്ഡൗണിലൂടെ മാത്രമേ രോഗബാധയെ നിയന്ത്രിക്കാന്‍ സാധിക്കു എന്നാണ് എന്റെ വിലയിരുത്തല്‍. മാധ്യമങ്ങളിലൂടെ ഞാന്‍ രാജ്യത്തിന്റെ ഒരു പൊതു ചിത്രം കണ്ടിരുന്നു. ഇത്തരം ഒരു സമയത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുന്നതാവും നല്ലതെന്നാണ് എന്റെ അഭിപ്രായം’, ഡോ. ഫൗചി പറഞ്ഞു. സാഹചര്യം നിയന്ത്രണ വിധേയമാക്കുന്നതിന് എന്ത് ചെയ്യാന്‍ സാധിക്കുമെന്നാണ് ആദ്യം നോക്കേണ്ടത്. ജനങ്ങളില്‍ വാക്‌സിനേഷന്‍ നല്‍കേണ്ടതാണ് ഇതില്‍ ആദ്യം ചെയ്യേണ്ടുന്ന പ്രധാനപ്പെട്ട കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ച ഭാരത് ബയോടെക്കിന്റെ കോവാക്‌സിന് രാജ്യത്ത് വ്യാപിക്കുന്ന കൊറോണ വൈറസിന്റെ ഇരട്ട വകഭേദത്തെ നിര്‍വീര്യമാക്കാന്‍ സാധിക്കുമെന്ന് കണ്ടെത്തിയതായി ഡോ. ഫൗചി വ്യക്തമാക്കിയിരുന്നു. അതിതീവ്ര വ്യാപന ശേഷിയുള്ള ബി. 1 .617 എന്ന വകഭേദത്തെ കോവാക്‌സിന് നേരിടാന്‍ കഴിയുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

‘ഇന്ത്യയില്‍ രോഗം ഭേദമായവരുടെയും വാക്‌സിന്‍ സ്വീകരിച്ചവരുടെയും വിവരങ്ങള്‍
ദൈനംദിന അടിസ്ഥാനത്തില്‍ ഞങ്ങള്‍ വിലയിരുത്തി. രാജ്യത്ത് ഉപയോഗിക്കുന്ന കോവാക്‌സിന് കൊവിഡിന്റെ ഇരട്ട വകഭേദത്തെ നിര്‍വീര്യമാക്കാന്‍ സാധിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്’, ആന്തോണി ഫൗചി പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ പിടിഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കൊവിഡ് സാഹചര്യത്തില്‍ ഇന്ത്യ കടുത്ത പ്രതിസന്ധിയിലാണെങ്കിലും കോവാക്‌സിന്‍ ഈ മഹാമാരിക്കെതിരെയുള്ള പ്രധാനപ്പെട്ടൊരു മറുമരുന്നായിരിക്കും അതിനാല്‍ തന്നെ വാക്‌സിനേഷന്‍ എടുക്കുക എന്നത് പ്രധാനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

Next Story

Popular Stories