‘കുഞ്ഞും വേണ്ട മകനും വേണ്ട’; എതിര്‍പ്പുമായി മുസ്ലീം ലീഗ് കളമശ്ശേരി മണ്ഡലം കമ്മിറ്റിയും എറണാകുളം ജില്ലാ കമ്മിറ്റിയും
കളമശ്ശേരി സിറ്റിങ്ങ് എംഎല്‍എ വി കെ ഇബ്രാഹിംകുഞ്ഞിന്റേയും മകന്റേയും സ്ഥാനാര്‍ഥിത്വ നീക്കങ്ങള്‍ക്കെതിരെ മുസ്ലീം ലീഗില്‍ കടുത്ത എതിര്‍പ്പ്. ഇബ്രാഹിം കുഞ്ഞിനോയോ മകന് അബ്ദുള്‍ ഗഫൂറിനെയോ മത്സരിപ്പിക്കരുതെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ട് എറണാകുളം ജില്ലാ കമ്മിറ്റിയു കളമശ്ശേരി മണ്ഡളം കമ്മിറ്റിയും രംഗത്തെത്തി. ഇവര്‍ മത്സരിച്ചാല്‍ ജയിക്കാന്‍ സാധ്യത കുറവാണെന്ന് നേതാക്കള്‍ ലീഗ് യോഗത്തില്‍ പറഞ്ഞു. വികെ ഇബ്രാഹിംകുഞ്ഞിന്റേയും മകന്റേയും സ്ഥാനാര്‍ഥിത്വം മറ്റ് മണ്ഡലങ്ങളിലും ബാധിക്കുമെന്ന് ജില്ലാ നേതൃത്വം ചൂണ്ടിക്കാട്ടി. സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ ഭാഗമായി മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റികളുടേയും ലീഗിനു […]

കളമശ്ശേരി സിറ്റിങ്ങ് എംഎല്‍എ വി കെ ഇബ്രാഹിംകുഞ്ഞിന്റേയും മകന്റേയും സ്ഥാനാര്‍ഥിത്വ നീക്കങ്ങള്‍ക്കെതിരെ മുസ്ലീം ലീഗില്‍ കടുത്ത എതിര്‍പ്പ്. ഇബ്രാഹിം കുഞ്ഞിനോയോ മകന് അബ്ദുള്‍ ഗഫൂറിനെയോ മത്സരിപ്പിക്കരുതെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ട് എറണാകുളം ജില്ലാ കമ്മിറ്റിയു കളമശ്ശേരി മണ്ഡളം കമ്മിറ്റിയും രംഗത്തെത്തി. ഇവര്‍ മത്സരിച്ചാല്‍ ജയിക്കാന്‍ സാധ്യത കുറവാണെന്ന് നേതാക്കള്‍ ലീഗ് യോഗത്തില്‍ പറഞ്ഞു. വികെ ഇബ്രാഹിംകുഞ്ഞിന്റേയും മകന്റേയും സ്ഥാനാര്‍ഥിത്വം മറ്റ് മണ്ഡലങ്ങളിലും ബാധിക്കുമെന്ന് ജില്ലാ നേതൃത്വം ചൂണ്ടിക്കാട്ടി.
സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ ഭാഗമായി മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റികളുടേയും ലീഗിനു സീറ്റുള്ള നിയോജക മണ്ഡലം കമ്മിറ്റികളുടേയും യോഗം ഇന്ന് മലപ്പുറത്ത് ചേര്‍ന്നിരുന്നു.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി പറഞ്ഞത് വിവാദമായിരുന്നു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ വീണ്ടും മത്സരിക്കാന്‍ തയ്യാറാണെന്ന് മുസ്ലീം ലീഗ് നേതാവ് ജനുവരിയില്‍ പറഞ്ഞു. പാലാരിവട്ടം കേസ് തെരഞ്ഞെടുപ്പില്‍ വിഷയമാകില്ല. കേസ് രാഷ്ട്രീയ പ്രേരിതമാണ്. കളമശ്ശേരിയില്‍ തനിക്ക് വിജയസാധ്യതയുണ്ടെന്നും എംഎല്‍എ പ്രതികരിക്കുകയുണ്ടായി. പാലാരിവട്ടം അഴിമതിക്കേസ് എല്‍ഡിഎഫ് മുഖ്യ പ്രചരണ ആയുധങ്ങളില്‍ ഒന്നായി പ്രയോഗിക്കവേയുണ്ടായി ഈ പരാമര്‍ശത്തിനെതിരെ മുന്നണിയില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും എതിര്‍പ്പുകളുണ്ടായി.
ഫെബ്രുവരി 13ന് ഇബ്രാഹിം കുഞ്ഞ് ജാമ്യ വ്യവസ്ഥ ലംഘിച്ച് പാണക്കാടെത്തി തങ്ങളെ കണ്ടതും വിവാദമായി. മകന് അബ്ദുള്‍ ഗഫൂറിനെ കളമശ്ശേരി മണ്ഡലത്തില്‍ നിര്‍ത്തണമെന്ന ആവശ്യവുമായാണ് ഇബ്രാഹിംകുഞ്ഞ് പാണക്കാട് എത്തിയതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.