Top

‘വെറുതേ വിമര്‍ശിക്കുന്നവര്‍ക്ക് ചെവികൊടുത്ത് നിരാശരാകരുത്’; ആരോഗ്യപ്രവര്‍ത്തകരോട് മന്ത്രി ശൈലജ

‘ആരും അമാനുഷരല്ല, എന്നാല്‍ വിമര്‍ശ്ശനത്തിനായി വിമര്‍ശ്ശിക്കുന്നവര്‍ക്ക് ചെവികൊടുത്ത്, ആരോഗ്യപ്രവര്‍ത്തകര്‍ നിരാശരായാല്‍ അത് കൊവിഡ് പ്രതിരോധത്തെ ബാധിക്കും.’

25 Oct 2020 8:25 AM GMT

‘വെറുതേ വിമര്‍ശിക്കുന്നവര്‍ക്ക് ചെവികൊടുത്ത് നിരാശരാകരുത്’; ആരോഗ്യപ്രവര്‍ത്തകരോട് മന്ത്രി ശൈലജ
X

വിമര്‍ശനങ്ങളില്‍ നിരാശകരുതെന്ന് ആരോഗ്യപ്രവര്‍ത്തരോട് മന്ത്രി കെ കെ ശൈലജ. വിമര്‍ശ്ശിക്കാന്‍ കാത്തുനില്‍ക്കുന്നവരുണ്ടെന്ന് ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി. ചെറിയ പാളിച്ചപോലും പര്‍വ്വതീകരിച്ച് ഭസ്മീകരിക്കാന്‍ ശ്രമിക്കുന്നവരും ഉണ്ടാകാം. അത്തരം ഘട്ടത്തില്‍ വീണുപോകാതെ, തിരുത്താനുണ്ടെങ്കില്‍ തിരുത്തി മുന്നോട്ട് നീങ്ങാനാണ് സാധിക്കേണ്ടത്. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ കോവിഡ് പ്രവര്‍ത്തന അവലോകനയോഗം നടത്തിയതിന് ശേഷമായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രതികരണം.

ആരും അമാനുഷരല്ല, എന്നാല്‍ വിമര്‍ശ്ശനത്തിനായി വിമര്‍ശ്ശിക്കുന്നവര്‍ക്ക് ചെവികൊടുത്ത്, ആരോഗ്യപ്രവര്‍ത്തകര്‍ നിരാശരായാല്‍ അത് കൊവിഡ് പ്രതിരോധത്തെ ബാധിക്കും. അതിന് ഇടകൊടുക്കരുതെന്നും രോഗപ്രതിരോധമെന്ന വലിയ സാമൂഹ്യ ഉത്തരവാദിത്തവുമായി കൂടുതല്‍ ശക്തമായി മുന്നോട്ട് നീങ്ങും.

കെ കെ ശൈലജ

കോവിഡ് പ്രതിരോധ മാഗനിര്‍ദ്ദേശങ്ങള്‍ ആശുപത്രിയിലെത്തുന്ന പൊതുജനങ്ങളും ജീവനക്കാരും കര്‍ശ്ശനമായി പാലിക്കണം. നിലവില്‍ കോവിഡ് രോഗികളുടെ എണ്ണം ആശുപത്രിയില്‍ കുറഞ്ഞിട്ടുണ്ടെങ്കിലും, ഇനിയും വര്‍ദ്ധിച്ചാലും നേരിടാന്‍ പാകത്തിലുള്ള ജാഗ്രത കൈവിട്ടുകളയരുതെന്ന് നിര്‍ദ്ദേശിച്ചെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

കളമശ്ശേരി മെഡിക്കല്‍ കോളേജിലുണ്ടായത് വീഴ്ചയാണെന്ന് പറയാനാകില്ലെന്ന് ആരോഗ്യ മന്ത്രി പറഞ്ഞിരുന്നു. അന്വേഷണത്തിന്റെ ഭാഗമായാണ് നഴ്‌സിംഗ് സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്തത്. കളമശേരി മെഡിക്കല്‍ കോളേജിനെ തകര്‍ക്കാന്‍ ബോധപൂര്‍വ്വമായി ശ്രമം നടക്കുന്നുണ്ടെന്നും ആരോപണമുണ്ടെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ആശുപത്രികള്‍ കേന്ദ്രീകരിച്ചു വീണ്ടും അവയവ കച്ചവട മാഫിയ സജീവമായതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇക്കാര്യം ഡിജിപിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അവയവം ധാനം ചെയ്യുന്നവര്‍ നിയമപ്രശ്‌നം നേരിടുന്നുണ്ടോ എന്ന് പരിശോധിക്കുമെന്നും ആരോഗ്യ മന്ത്രി കണ്ണൂരില്‍ പ്രതികരിച്ചു.

Next Story