Top

”മെസിയുമായി താരതമ്യം വേണ്ട, എന്നെക്കാള്‍ മികച്ച ആയിരങ്ങളുണ്ട്”; വിരമിക്കാന്‍ ഉദ്ദേശമില്ലെന്നു വ്യക്തമാക്കി സുനില്‍ ഛേത്രി

അര്‍ജന്റീന ഇതിഹാസം ലയണല്‍ മെസിയുമായി തന്നെ താരതമ്യം ചെയ്യരുതെന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകന്‍ സുനില്‍ ഛേത്രി. ഫുട്‌ബോള്‍ അറിയാവുന്നവര്‍ക്കെല്ലാം ഇത്തരമൊരു താരതമ്യത്തിലെ അനൗചിത്യം മനസിലാകുമെന്നും ഇന്ത്യന്‍ നായകന്‍ പറഞ്ഞു. ”മെസിയുമായി താരതമ്യം ചെയ്യുന്നുവെന്നു കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നുന്നു. എന്നാല്‍ എത്ര അനുചിതമാണത് എന്ന് ഓര്‍ത്തുനോക്കൂ. മെസിയെന്നല്ല ആയിരത്തേലേറെ താരങ്ങള്‍ വേറെയുണ്ട് എന്നെക്കാള്‍ നൂറുമടങ്ങ് മികച്ചവര്‍. ആ ആയിരം പേരും മെസിയുടെ ആരാധകരുമായിരിക്കും. അങ്ങനെയുള്ള സാഹചര്യത്തില്‍ എന്നെ മെസിയുമായി താരതമ്യം ചെയ്യുകയെന്നത് എനിക്ക് ജാള്യം തോന്നിപ്പിക്കുന്ന കാര്യമാണ്. […]

9 Jun 2021 11:18 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

”മെസിയുമായി താരതമ്യം വേണ്ട, എന്നെക്കാള്‍ മികച്ച ആയിരങ്ങളുണ്ട്”; വിരമിക്കാന്‍ ഉദ്ദേശമില്ലെന്നു വ്യക്തമാക്കി സുനില്‍ ഛേത്രി
X

അര്‍ജന്റീന ഇതിഹാസം ലയണല്‍ മെസിയുമായി തന്നെ താരതമ്യം ചെയ്യരുതെന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകന്‍ സുനില്‍ ഛേത്രി. ഫുട്‌ബോള്‍ അറിയാവുന്നവര്‍ക്കെല്ലാം ഇത്തരമൊരു താരതമ്യത്തിലെ അനൗചിത്യം മനസിലാകുമെന്നും ഇന്ത്യന്‍ നായകന്‍ പറഞ്ഞു.

”മെസിയുമായി താരതമ്യം ചെയ്യുന്നുവെന്നു കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നുന്നു. എന്നാല്‍ എത്ര അനുചിതമാണത് എന്ന് ഓര്‍ത്തുനോക്കൂ. മെസിയെന്നല്ല ആയിരത്തേലേറെ താരങ്ങള്‍ വേറെയുണ്ട് എന്നെക്കാള്‍ നൂറുമടങ്ങ് മികച്ചവര്‍. ആ ആയിരം പേരും മെസിയുടെ ആരാധകരുമായിരിക്കും. അങ്ങനെയുള്ള സാഹചര്യത്തില്‍ എന്നെ മെസിയുമായി താരതമ്യം ചെയ്യുകയെന്നത് എനിക്ക് ജാള്യം തോന്നിപ്പിക്കുന്ന കാര്യമാണ്. ഫുട്‌ബോളിനെ അറിയാവുന്ന എല്ലാവര്‍ക്കും അറിയാം ഇത്തരത്തിലൊരു താരമ്യത്തില്‍ കാര്യമില്ലെന്ന്”- ഛേത്രി പറഞ്ഞു.

തനിക്കു ഫുട്‌ബോളിനെക്കുറിച്ച് അല്‍പമെങ്കിലും അറിയാമെന്നു കരുതുന്നുവെന്നും അതിനാല്‍ തന്നെ ഇത്തരം താരമ്യങ്ങള്‍ നടത്തരുതെന്നാണ് തന്റെ അഭ്യര്‍ഥനയെന്നും ഛേത്രി പറഞ്ഞു. കഴിഞ്ഞ ദിവസം ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബംഗ്ലാദേശിനെതിരായ ഇരട്ടഗോള്‍ പ്രകടനത്തിലൂടെ നിലവിലെ ഫുട്‌ബോളര്‍മാരില്‍ ഏറ്റവും കൂടുതല്‍ രാജ്യാന്തര ഗോളുകള്‍ നേടിയവരുടെ പട്ടികയില്‍ മെസിയെ മറികടന്നു ഛേത്രി രണ്ടാമതെത്തിയിരുന്നു.

117 മത്സരങ്ങളില്‍ നിന്ന് 74 ഗോളുകളാണ് ഇപ്പോള്‍ ഛേത്രിയുടെ പേരിലുള്ളത്. 72 ഗോളുകളുമായി മെസി പട്ടികയില്‍ നാലാമതാണ്. 104 ഗോളുകള്‍ നേടിയ പോര്‍ചുഗല്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് ഒന്നാമത്. യു.എ.ഇ. താരം അലി മക്ബൂത് 73 ഗോളുകളുമായി മൂന്നാമതുണ്ട്.

അതേസമയം രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിക്കാന്‍ താന്‍ ഉടന്‍ ഉദ്ദേശിക്കുന്നില്ലെന്നും 36-കാരനായ ഛേത്രി പറഞ്ഞു. ഈ പ്രായത്തില്‍ മികച്ച് ഫിറ്റ്‌നെസ് കാത്തുസൂക്ഷിക്കാന്‍ തനിക്ക് കഴിയുന്നുണ്ടെന്നും കരിയറില്‍ ആദ്യമായാണ് ഇത്ര ഫിറ്റ്‌നെസോടെ കളിക്കുന്നതെന്നും താരം പറഞ്ഞു.

രാജ്യത്തിനായി 100 മത്സരങ്ങള്‍ കളിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും ഇനിയും ഇന്ത്യക്കു വേണ്ടി കൂടുതല്‍ ഗോളുകള്‍ നേടാനും കൂടുതല്‍ മത്സരങ്ങള്‍ കളിക്കാനുമാണ് തന്റെ ശ്രമമെന്നും താരം കൂട്ടിച്ചേര്‍ത്തു.

Next Story

Popular Stories