Top

‘ക്രിക്കറ്റില്‍ മതത്തെ കുത്തിനിറയ്ക്കരുത്’; വര്‍ഗീയ വിവാദത്തില്‍ വസീം ജാഫറിന് പിന്തുണയുമായി മുഹമ്മദ് കൈഫ്

ഉത്തരാഖണ്ഡ് ക്രിക്കറ്റ് കോച്ച് സ്ഥാനം രാജിവെച്ചതിന് പിന്നാലെ മുന്‍ക്രിക്കറ്റര്‍ വസീം ജാഫറിനെിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രതികരണവുമായി മുഹമ്മദ് കൈഫ്. ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തിലാണ് കൈഫ് ജാഫറിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ക്രിക്കറ്റില്‍ മതത്തെ കുത്തിനിറയ്ക്കരുതെന്ന് കൈഫ് ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. നേരത്തെ മുസ്ലീം നാമധാരികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കിയെന്ന ആരോപണം നിഷേധിച്ച് ജാഫര്‍ രംഗത്ത് വന്നിരുന്നു. അര്‍ഹതയില്ലാത്തവര്‍ക്ക് ടീമിലിടം നല്‍കാന്‍ സമ്മര്‍ദ്ദമുണ്ടെന്ന് വ്യ്ക്തമാക്കിയാണ് ജാഫര്‍ രാജിവെച്ചത്. ‘സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ കിറ്റ് ബാഗില്‍ സായി ബാബയുടെ ചിത്രം ഞാനോര്‍ക്കുന്നു. വിവിഎസ് […]

13 Feb 2021 12:24 AM GMT

‘ക്രിക്കറ്റില്‍ മതത്തെ കുത്തിനിറയ്ക്കരുത്’; വര്‍ഗീയ വിവാദത്തില്‍ വസീം ജാഫറിന് പിന്തുണയുമായി മുഹമ്മദ് കൈഫ്
X

ഉത്തരാഖണ്ഡ് ക്രിക്കറ്റ് കോച്ച് സ്ഥാനം രാജിവെച്ചതിന് പിന്നാലെ മുന്‍ക്രിക്കറ്റര്‍ വസീം ജാഫറിനെിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രതികരണവുമായി മുഹമ്മദ് കൈഫ്. ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തിലാണ് കൈഫ് ജാഫറിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ക്രിക്കറ്റില്‍ മതത്തെ കുത്തിനിറയ്ക്കരുതെന്ന് കൈഫ് ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. നേരത്തെ മുസ്ലീം നാമധാരികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കിയെന്ന ആരോപണം നിഷേധിച്ച് ജാഫര്‍ രംഗത്ത് വന്നിരുന്നു. അര്‍ഹതയില്ലാത്തവര്‍ക്ക് ടീമിലിടം നല്‍കാന്‍ സമ്മര്‍ദ്ദമുണ്ടെന്ന് വ്യ്ക്തമാക്കിയാണ് ജാഫര്‍ രാജിവെച്ചത്.

‘സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ കിറ്റ് ബാഗില്‍ സായി ബാബയുടെ ചിത്രം ഞാനോര്‍ക്കുന്നു. വിവിഎസ് ലക്ഷമണിന് അദ്ദേഹത്തിന്റെ ദൈവമുണ്ടായിരുന്നു. സഹീര്‍ ഖാന്‍, ഹര്‍ഭജന്‍ സിംഗ് അങ്ങനെ എല്ലാവര്‍ക്കും അവരുടേതായ വിശ്വാസങ്ങളുണ്ടായിരുന്നു. ഞങ്ങളുടെ നായകന്‍ സൗരവ് ഗാംഗുലിക്ക്, ന്യൂസിലാന്‍ഡില്‍ നിന്നെത്തിയ കോച്ച് ജോണ്‍ റൈറ്റിന് അങ്ങെനെ എല്ലാവര്‍ക്കും വ്യത്യസ്ഥമായ വിശ്വാസങ്ങള്‍. ഞങ്ങളാരും ഞങ്ങളുടെ മതങ്ങള്‍ക്ക് വേണ്ടിയോ, പഞ്ചാബിനോ, യുപിക്കോ, ബംഗാളിനോ വേണ്ടയോ അല്ല കളിച്ചത്. സിഖ്, ഹിന്ദു, മുസ്ലിം, ക്രിസ്ത്യാനിറ്റി തുടങ്ങിയ മതങ്ങള്‍ക്ക് വേണ്ടിയല്ല മറിച്ച് ഒരു രാജ്യത്തിന് വേണ്ടി ഒന്നിച്ച് ഒറ്റക്കെട്ടായിട്ടാണ് ഞങ്ങള്‍ കളിക്കളത്തില്‍ ഇറങ്ങിയത്.

ജാഫറിനെ പോലെ ഒരു താരത്തിന് ഇത്തരത്തിലൊരു കാര്യത്തില്‍ മറുപടി പറയേണ്ടി വരികയെന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരിക്കും. സോഷ്യല്‍ മീഡിയാ ട്രോളൊക്കെ രാജ്യത്തെ വിഭിന്നിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത് തീര്‍ച്ചയായും ജാഫര്‍ പ്രതിസന്ധിയിലായിരിക്കും. ക്രിക്കറ്റര്‍ എന്ന നിലയ്ക്ക് ഞങ്ങള്‍ക്ക് ആത്മഭിമാനവും മതിപ്പും മതിയാവോളമുണ്ട്. അത് മാത്രമാണുള്ളത്.

മതം വ്യക്തിപരമാണ് ഞങ്ങളതില്‍ ക്രിക്കറ്റിനെ കൂട്ടികലര്‍ത്തില്ല. എന്റെ സഹപ്രവര്‍ത്തകനായ ഇയാന്‍ ബിഷപ്പ് ഈശ്വര വിശ്വാസിയാണ്. അദ്ദേഹം ലോകം കണ്ട ഏറ്റവും മികച്ച ബൗളറാണ്. കുട്ടികള്‍ കൂടുതല്‍ സമയം ടിവി കാണുന്നത് അദ്ദേഹത്തിന്റെ വലിയ ആകുലതയാണെന്ന് എന്നോട് എപ്പോഴും പറയും. നോക്കൂ മതങ്ങള്‍ ഇതൊന്നുമായി ബന്ധപ്പെട്ടതല്ല. ഇയാന്‍ ബിഷപ്പ് എന്നോട് സംസാരിക്കുന്നത് പോലെ സാധാരണമാണ് ജീവിതം.

സ്‌പോര്‍ട്‌സ്മാനെന്ന രീതിയില്‍ ഞങ്ങളുടെ ഇടയിലേക്ക് മതം കടന്നു വരില്ല. ക്രിക്കറ്റ് മനോഹരമായ ഒരു കായിക ഇനമാണ്. അതിനുള്ളിലേക്ക് മതം കുത്തിവെക്കുകയെന്നത് അത്രയധികം വേദനയുണ്ടാക്കുന്ന കാര്യമാണ്. വര്‍ഗീയതയ്ക്ക് ഇടമില്ലാത്ത സ്ഥലമാണ് ക്രിക്കറ്റ്. നമ്മുടെ കുട്ടികളുടെ ഭാവിയെ ഓര്‍ത്തെങ്കിലും നമ്മള്‍ അത്രയും ഉത്തരവാദിത്വം കാണിക്കേണ്ടതുണ്ട്. ഇന്ത്യന്‍ ടീമിലിരിക്കുമ്പോള്‍ ഞങ്ങള്‍ക്കൊരു ആപ്ത വാക്യമുണ്ട്. ” ഇപ്പോ ഇല്ലെങ്കില്‍ മറ്റൊരിക്കലും സാധ്യമാവില്ല”

മുഹമ്മദ് കൈഫ്.

നേരത്തെ വസീം ജാഫറിന് പിന്തുണയുമായി ഇര്‍ഫാന്‍ പത്താനും അനില്‍ കുബ്ലെയും രംഗത്ത് വന്നിരുന്നു. വിഷയത്തില്‍ വസീം ജാഫര്‍ നല്‍കിയ വിശദീകരണ ട്വീറ്റിനൊപ്പമായിരുന്നു പത്താന്റെ പിന്തുണ, വിഷയത്തില്‍ നീ ഇത്രയും വിശദീകരണം നല്‍കേണ്ടി വന്നത് ദൗര്‍ഭാഗ്യകരമെന്നായിരുന്നു പത്താന്റെ പ്രതികരണം. വസീം ജാഫറിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യന്‍ ഇതിഹാസ സ്പിന്നര്‍ അനില്‍ കുബ്ലെയം രംഗത്ത് വന്നിട്ടുണ്ട്.

‘നിനക്കൊപ്പമാണ് വസീം. നീ ശരിയായ കാര്യമാണ് ചെയ്തത്. സംഭവത്തില്‍ കളിക്കാര്‍ക്കാണ് നഷ്ടം, നിന്നെപ്പോലൊരു മികച്ച കോച്ചിനെ അവര്‍ക്ക് നഷ്ടപ്പെടുന്നത് ദൗര്‍ഭാഗ്യകരം തന്നെയാണ്.

അനില്‍ കുബ്ലെ

മുസ്ലിം നാമധാരികളായ താരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കിയെന്നും മുസ്ലിം പണ്ഡിതർക്ക് ക്രിക്കറ്റ് ടീം ക്യാംപിലേക്ക് ക്ഷണം നല്‍കിയെന്നുമായിരുന്നു ജാഫറിനെനെതിരെ ഉയര്‍ന്ന പ്രധാന ആരോപണം. എന്നാല്‍ ഇവയൊക്കെ വസ്തുതാവിരുദ്ധമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.

”ഇഖ്ബാല്‍ അബ്ദുള്ളയെ നായകനാക്കണമെന്ന് താന്‍ ആവശ്യപ്പെട്ടുവെന്നാണ് ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഇഖ്ബാലിനെ നായകനാക്കണണമെന്ന് എനിക്ക് വ്യക്തിപരമായി ആഗ്രഹമുണ്ടായിരുന്നില്ല. യുവ താരമായിരുന്ന ജെയ് ബിസ്ത നായകനാക്കണമെന്നായിരുന്നു എന്റെ പക്ഷം. സെലക്ടര്‍മാരാണ് ഇഖ്ബാലിന്റെ പരിചയ സമ്പത്തിനെ മുന്‍നിര്‍ത്തി നായകസ്ഥാനം നല്‍കാന്‍ ആവശ്യപ്പെട്ടത്. അതില്‍ ഞാനൊന്നും എതിര്‍ അഭിപ്രായം രേഖപ്പെടുത്തിയില്ലെന്നത് സത്യം തന്നെ. ടീം സെലക്റ്ററായിരുന്ന റിസ്വാന്‍ ഷംഷാദും മറ്റു സെലക്റ്റര്‍മാര്‍ക്കുമാണ് ഇക്കാര്യത്തില്‍ കൂടുതല്‍ സ്വാധീനം.

മതപരമായ കാര്യങ്ങളെ ഉള്‍പ്പെടുത്തി വിവാദങ്ങള്‍ സൃഷ്ടിക്കാനാണ് ഇപ്പോള്‍ ശ്രമം. മൗലവിമാരെ ഞാന്‍ ക്ഷണിച്ചിട്ടില്ല. അവര്‍ വന്നതാണ്. സാധാരണയായി പ്രാര്‍ത്ഥനയ്ക്ക് അനുവദിക്കുന്ന സമയം മാത്രമാണ് ഞാന്‍ അനുവദിച്ചത്. 10 മിനിറ്റ് മാത്രം. പരിശീലന സമയത്തിലും സമയക്രമത്തിലും യാതൊരു മാറ്റവും വരുത്താന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. അങ്ങനെയുള്ള ആരോപണങ്ങള്‍ തികച്ചും തെറ്റാണ്.”

വസീം ജാഫര്‍.

വിജയ് ഹസാരെ ട്രോഫിക്ക് ദിവസങ്ങള്‍ ബാക്കിയിരിക്കെയാണ് വസീം ജാഫര്‍ പരിശീലക സ്ഥാനം രാജിവെച്ച് പുറത്തുപോയത്. ടീം സെലക്ഷനുമായി ബന്ധപ്പെട്ട് ബാഹ്യമായ ഇടപെടലുണ്ടാവുന്നുവെന്ന് ജാഫര്‍ ആരോപിച്ചിരുന്നു. ഇത്തരത്തിലുള്ള ഇടപെടലുകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും ജാഫര്‍ വ്യക്തമാക്കി. പിന്നാലെ രാജി സമര്‍പ്പിക്കുകയും ചെയ്തു. ആഭ്യന്തര ക്രിക്കറ്റിലെ നിര്‍ണായക സാന്നിധ്യമായിരുന്നു ജാഫര്‍. അവസാന കാലത്ത് പ്രതിഫലം വാങ്ങാതെ ടീമിന് വേണ്ടി കളിച്ച വാര്‍ത്തകളില്‍ ഇടംനേടുകയും ചെയ്തിരുന്നു.

Next Story

Popular Stories