Top

ഡൊണ്ണാരുമ്മ യുറോയുടെ താരം; ഗോള്‍ഡന്‍ ബൂട്ട് റൊണാള്‍ഡോയ്ക്കും ഗ്ലൗസ് പിക്‌ഫോര്‍ഡിനും

യൂറോ കപ്പ് ഫൈനല്‍ ഷൂട്ടൗട്ടില്‍ മിന്നുന്ന സേവുകളുമായി ഇറ്റലിയുടെ രക്ഷകനായ യുവഗോള്‍ കീപ്പര്‍ ഡൊണ്ണാരുമ്മ യൂറോയുടെയും താരമായി. ചാമ്പ്യന്‍ഷപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ ഡൊണ്ണാരുമ്മ സ്വന്തമാക്കി. ചാമ്പ്യന്‍ ഷിപ്പില്‍ മികച്ച ഫോമിലായിരുന്ന താരം ആറു മത്സരങ്ങളില്‍ നിന്ന് മൂന്നു ക്ലീന്‍ ഷീറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇന്നലത്തെ ഒരൊറ്റ പ്രകടനം കൊണ്ടാണ് താരം ടൂര്‍ണമെന്റിന്റെ തന്നെ താരമായി മാാറിയത്. അതേസമയം പ്രീ ക്വാര്‍ട്ടറില്‍ തോറ്റു പുറത്തായെങ്കിലുംപോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യൂറോ കപ്പിലെ ഗോള്‍ഡന്‍ ബൂട്ട് […]

11 July 2021 9:16 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഡൊണ്ണാരുമ്മ യുറോയുടെ താരം; ഗോള്‍ഡന്‍ ബൂട്ട് റൊണാള്‍ഡോയ്ക്കും ഗ്ലൗസ് പിക്‌ഫോര്‍ഡിനും
X

യൂറോ കപ്പ് ഫൈനല്‍ ഷൂട്ടൗട്ടില്‍ മിന്നുന്ന സേവുകളുമായി ഇറ്റലിയുടെ രക്ഷകനായ യുവഗോള്‍ കീപ്പര്‍ ഡൊണ്ണാരുമ്മ യൂറോയുടെയും താരമായി. ചാമ്പ്യന്‍ഷപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ ഡൊണ്ണാരുമ്മ സ്വന്തമാക്കി.

ചാമ്പ്യന്‍ ഷിപ്പില്‍ മികച്ച ഫോമിലായിരുന്ന താരം ആറു മത്സരങ്ങളില്‍ നിന്ന് മൂന്നു ക്ലീന്‍ ഷീറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇന്നലത്തെ ഒരൊറ്റ പ്രകടനം കൊണ്ടാണ് താരം ടൂര്‍ണമെന്റിന്റെ തന്നെ താരമായി മാാറിയത്.

അതേസമയം പ്രീ ക്വാര്‍ട്ടറില്‍ തോറ്റു പുറത്തായെങ്കിലും
പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യൂറോ കപ്പിലെ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കി. കളിച്ച നാലു മത്സരങ്ങളില്‍ നിന്ന് അഞ്ചു ഗോളുകളും ഒരസിസ്റ്റുമാണ് റൊണാള്‍ഡോയുടെ പേരിലുള്ളത്.

ചെക്ക് റിപബ്ലിക്കിന്റെ പാട്രിക് ഷിക്കും അഞ്ചു ഗോളുകള്‍ നേടിയിരുന്നെങ്കിലും ഒരു അസിസ്റ്റ് സ്വന്തമായുള്ളത് റൊണാള്‍ഡോയ്ക്ക് തുണയായി. നേരത്തെ ഈ സീസണില്‍ സീരി എയിലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയിരുന്നു.

അതേസസമയം ഷൂട്ടൗട്ടില്‍ പരാജയം നേരിട്ടെങ്കിലും ഇംഗ്ലീഷ് ഗോള്‍കീപ്പര്‍ ജോര്‍ദാന്‍ പിക്‌ഫോര്‍ഡിനാണ് മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം. ടൂര്‍ണമെന്റില്‍ മിന്നുന്ന ഫോമിലായിരുന്നു. പിക്്‌ഫോര്‍ഡ്. കളിച്ച ആറു മത്സരങ്ങളില്‍ അഞ്ചിലും ക്ലീന്‍ ഷീറ്റ് സൂക്ഷിക്കാന്‍ പിക്‌ഫോര്‍ഡിനായിരുന്നു.

Next Story

Popular Stories