ട്രംപിന്റെ റോള്‍സ് റോയസ് വാങ്ങാന്‍ ബോബി ചെമ്മണ്ണൂര്‍; മുടക്കുന്ന തുക ഇത്ര

സ്ഥാനമൊഴിയുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ ഉപയോഗിച്ചിരുന്ന റോള്‍സ് റോയ്സ് ഫാന്റം ലേലത്തില്‍ വാങ്ങാനൊരുങ്ങി വ്യവസായി ബോബി ചെമ്മണ്ണൂര്‍. സോഷ്യല്‍മീഡിയ അക്കൗണ്ടുകളിലൂടെ ബോബി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കാര്‍ വാങ്ങുന്നതിനൊപ്പം ട്രംപിന്റെ ഓട്ടോഗ്രാഫും ലഭ്യമാകുമെന്ന് ബോബി പറഞ്ഞു.
യുഎസിലെ ലേല വെബ്സൈറ്റായ മെകം ഓക്ഷന്‍സിന്റെ വെബ്സൈറ്റിലാണ് കാര്‍ ലേലത്തിന് വച്ചിരിക്കുന്നത്. മൂന്നു മുതല്‍ നാലു ലക്ഷം ഡോളര്‍ (എകദേശം 2.20 മുതല്‍ 2.90 കോടി രൂപ) ആണ് വില വരുന്നത്. പ്രസിഡന്റായി അധികാരമേല്‍ക്കുന്നതിന് മുന്‍പ് ട്രംപ് ഉപയോഗിച്ച കാറുകളിലൊന്നാണ് ഇത്. എന്നാല്‍ നിലവില്‍ ഉടമസ്ഥാവകാശം മറ്റൊരാള്‍ക്കാണ്. എന്നാല്‍ കാറിന്റെ ഓണേഴ്സ് മാനുവലില്‍ ട്രംപിന്റെ ഓട്ടോഗ്രാഫുണ്ട്. ‘I loved this car, it is great! Best of luck’ എന്നാണു ട്രംപ് കുറിച്ചിരിക്കുന്നത്. കാര്‍ ഇതുവരെ 91,249 കിലോമീറ്ററാണ് ഓടിയിട്ടിട്ടുണ്ട്. 2010ല്‍ ആകെ 537 ഫാന്റം കാറുകളാണ് റോള്‍സ് റോയ്സ് നിര്‍മിച്ചിരുന്നത്. ഇതിലൊന്നാണ് അതേവര്‍ഷം ട്രംപ് വാങ്ങിയത്.
6.75 ലിറ്റര്‍ വി-12 പെട്രോള്‍ എന്‍ജിനാണ് ഫാന്റത്തില്‍ പ്രവര്‍ത്തിക്കുന്നത്. 453 ബിഎച്ച്പി പവറും 720 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.
ആറ് സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്സ്മിഷന്. 5.2 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോ മീറ്റര്‍ വേഗത കൈവരിക്കും. പരമാവധി വേഗത മണിക്കൂറില്‍ 240 കിലോ മീറ്ററാണ്.