ഡൊമിനിക് പ്രസന്റേഷന് കൊച്ചി വിടുന്നു, വൈപ്പിനില്‍ നോട്ടം; ചര്‍ച്ചയില്‍ ധര്‍മ്മജനും
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ വൈപ്പിനില്‍ കണ്ണുവെച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ഡൊമനിക് പ്രസന്റേഷന്. സ്ഥിരം മണ്ഡലമായ കൊച്ചിയില്‍ നിന്ന് മത്സരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി അനുവദിച്ചാല്‍ വൈപ്പിനില്‍ മത്സരിക്കാന്‍ തയാറാണെന്നാണ് ഡൊമിനിക് പ്രസന്റേഷന് വ്യക്തമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കൊച്ചി മണ്ഡലത്തില്‍ 1086 വോട്ടിനാണ് ഡൊമിനിക് പ്രസന്റേഷന് പരാജയപ്പെട്ടത്. യുഡിഎഫ് വിമതന് കെജെ ലീനസിന് 7558 വോട്ടുകള്‍ ലഭിച്ചു. തന്നെ കൈയ്യൊഴിഞ്ഞ മണ്ഡലത്തിലേക്ക് ഇനിയില്ലെന്ന നിലാപാടിലാണ് ഡൊമിനിക് പ്രസന്റേഷന്. യുഡിഎഫിന്റെ ഉറച്ച കോട്ടയാണ് കൊച്ചി മണ്ഡലം. […]

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ വൈപ്പിനില്‍ കണ്ണുവെച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ഡൊമനിക് പ്രസന്റേഷന്. സ്ഥിരം മണ്ഡലമായ കൊച്ചിയില്‍ നിന്ന് മത്സരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി അനുവദിച്ചാല്‍ വൈപ്പിനില്‍ മത്സരിക്കാന്‍ തയാറാണെന്നാണ് ഡൊമിനിക് പ്രസന്റേഷന് വ്യക്തമാക്കി.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കൊച്ചി മണ്ഡലത്തില്‍ 1086 വോട്ടിനാണ് ഡൊമിനിക് പ്രസന്റേഷന് പരാജയപ്പെട്ടത്. യുഡിഎഫ് വിമതന് കെജെ ലീനസിന് 7558 വോട്ടുകള്‍ ലഭിച്ചു. തന്നെ കൈയ്യൊഴിഞ്ഞ മണ്ഡലത്തിലേക്ക് ഇനിയില്ലെന്ന നിലാപാടിലാണ് ഡൊമിനിക് പ്രസന്റേഷന്. യുഡിഎഫിന്റെ ഉറച്ച കോട്ടയാണ് കൊച്ചി മണ്ഡലം.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു തവണ കൂടി മത്സരിക്കാന്‍ താല്പര്യമുണ്ടെന്നാണ് ഡൊമിനിക് പ്രസന്റേഷന് പറയുന്നത്. പാര്‍ട്ടി അനുവദിച്ചാന്‍ വൈപ്പിനില്‍ മത്സരിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. ലത്തീന്‍ സമുദായത്തിന്റെ സ്വാധീനം തനിക്കനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് പ്രസന്റേഷന് വൈപ്പിനില്‍ കണ്ണുവെക്കുന്നത്.
എന്നാല്‍, വൈപ്പിനില്‍ സിനിമ താരം ധര്മ്മജന് ബോള്‍ഗാട്ടിയെ മത്സരിപ്പിക്കാനുള്ള ആലോചനയാണ് യുഡിഎഫില്‍ സജീവമായിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കൊച്ചിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ആശയവിനിമയം നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ധര്മ്മജന് ജനിച്ച് വളര്‍ന്ന ബോള്‍ഗാട്ടി ഉള്‍പ്പടെ ഉള്ളതാണ് വൈപ്പിന്‍ മണ്ഡലം. അതിനാല്‍ ധര്മ്മജന് വിജയിക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. ഇതോടൊപ്പം ഒരു നടന് എന്ന നിലയില്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനുമായതാണ് യുഡിഎഫ് നേതൃത്വം ഇതിനേ കുറിച്ച് ആലോചിക്കാന്‍ ഉണ്ടായ കാരണം. ഇതോടൊപ്പം മറ്റ് സിനിമ താരങ്ങളെയും സാമൂഹിക സാംസ്കാരിക രംഗത്തുള്ളവരെയും മത്സര രംഗത്തിറക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്.