Top

‘ബെസ്സിന് കോഹ്‌ലിയുടെ വിക്കറ്റ് കിട്ടി’; ഇനി കിറുക്കനെ പോലെ ആഘോഷിക്കാം

ഇന്ത്യന്‍ നായകനെ സ്പിന്‍ കെണിയില്‍ വീഴ്ത്തി ഇംഗ്ലീഷ് യുവതാരം ഡോമ്‌നിക് ബെസ്സ്. കോഹ്‌ലിയുടെ വിക്കറ്റ് ലഭിച്ചാല്‍ താന്‍ കിറുക്കനെ പോലെ മൈതാനത്ത് ആഘോഷിക്കുമെന്ന് മത്സരത്തിന് മുന്‍പ് ബെസ്സ് പറഞ്ഞിരുന്നു. കരിയറിലെ തന്നെ മികച്ച പ്രകടനമാണ് ചെന്നൈയില്‍ ഓഫ് സ്പിന്നറായ ബെസ്സ് പുറത്തെടുത്തത്. മൂന്നാം ദിനം ഒരു സെഷന്‍ ബാക്കിയിരിക്കെ ഇന്ത്യയുടെ നിര്‍ണായകമായ നാല് വിക്കറ്റുകള്‍ താരം സ്വന്തമാക്കി. ചെപ്പോക്ക് ടെസ്റ്റിന് ഒരു ദിവസം മുന്‍പ് യു.കെയിലെ ഒരു റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കോഹ്‌ലിയുടെ വിക്കറ്റ് സംബന്ധിച്ച് ബെസ്സ് […]

7 Feb 2021 5:24 AM GMT

‘ബെസ്സിന് കോഹ്‌ലിയുടെ വിക്കറ്റ് കിട്ടി’; ഇനി കിറുക്കനെ പോലെ ആഘോഷിക്കാം
X

ഇന്ത്യന്‍ നായകനെ സ്പിന്‍ കെണിയില്‍ വീഴ്ത്തി ഇംഗ്ലീഷ് യുവതാരം ഡോമ്‌നിക് ബെസ്സ്. കോഹ്‌ലിയുടെ വിക്കറ്റ് ലഭിച്ചാല്‍ താന്‍ കിറുക്കനെ പോലെ മൈതാനത്ത് ആഘോഷിക്കുമെന്ന് മത്സരത്തിന് മുന്‍പ് ബെസ്സ് പറഞ്ഞിരുന്നു.

കരിയറിലെ തന്നെ മികച്ച പ്രകടനമാണ് ചെന്നൈയില്‍ ഓഫ് സ്പിന്നറായ ബെസ്സ് പുറത്തെടുത്തത്. മൂന്നാം ദിനം ഒരു സെഷന്‍ ബാക്കിയിരിക്കെ ഇന്ത്യയുടെ നിര്‍ണായകമായ നാല് വിക്കറ്റുകള്‍ താരം സ്വന്തമാക്കി.

ചെപ്പോക്ക് ടെസ്റ്റിന് ഒരു ദിവസം മുന്‍പ് യു.കെയിലെ ഒരു റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കോഹ്‌ലിയുടെ വിക്കറ്റ് സംബന്ധിച്ച് ബെസ്സ് പ്രതികരിച്ചത്.

വിരാട് കോഹ്‌ലി, ചേതേശ്വര്‍ പൂജാര, അജിന്‍ക്യെ രെഹാന, റിഷഭ് പന്ത് എന്നിവരാണ് ബെസ്സിന് മുന്നില്‍ കീഴടങ്ങിയത്. ഇംഗ്ലീഷ് സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ വിയര്‍ത്ത ഇന്ത്യയുടെ ആറ് വിക്കറ്റുകള്‍ ഇതിനോടകം വീണു കഴിഞ്ഞു.

ജോഫ്രാ ആര്‍ച്ചറിനാണ് രണ്ട് വിക്കറ്റുകള്‍. രവിചന്ദ്ര അശ്വിനും വാഷിംഗ്ടണ്‍ സുന്ദറുമാണ് ക്രീസില്‍. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 6 വിക്കറ്റിന് 265 റണ്‍സെടുത്തിട്ടുണ്ട്.

Next Story

Popular Stories