Top

കൊവിഡ് മരണങ്ങള്‍: ഡോക്ടര്‍മാര്‍ മാനദണ്ഡം നിശ്ചയിക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്ത് വി ഡി സതീശന്‍

തിരുവനന്തപുരം: കൊവിഡ് ബാധയെ തുടര്‍ന്നുള്ള മരണങ്ങള്‍ ഏതു കാറ്റഗറിയിലുള്ള മരണമാണെന്ന് കൃത്യമായ മാനദണ്ഡം ഡോക്ടര്‍മാര്‍ നിശ്ചയിക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കഴിഞ്ഞ രണ്ടു ദിവസങ്ങളായി നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിക്കുന്ന ആവശ്യമാണ് ഇത്. പോസ്റ്റ് കൊവിഡ് പ്രശ്‌നങ്ങളാല്‍ മരണം സംഭവിക്കുന്നവര്‍ക്കു സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ഇത് സഹായകമാവും. നിലവില്‍ സംസ്ഥാനതലത്തില്‍ സ്ഥിരീകരിക്കുന്ന കൊവിഡ് മരണങ്ങള്‍ ജില്ലാ തലത്തിലാക്കുന്നതു പരിഗണിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും സ്വാഗതം ചെയ്യുന്നതായി വി ഡി സതീശന്‍ പത്രക്കുറിപ്പില്‍ […]

3 Jun 2021 10:11 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊവിഡ് മരണങ്ങള്‍: ഡോക്ടര്‍മാര്‍ മാനദണ്ഡം നിശ്ചയിക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്ത് വി ഡി സതീശന്‍
X

തിരുവനന്തപുരം: കൊവിഡ് ബാധയെ തുടര്‍ന്നുള്ള മരണങ്ങള്‍ ഏതു കാറ്റഗറിയിലുള്ള മരണമാണെന്ന് കൃത്യമായ മാനദണ്ഡം ഡോക്ടര്‍മാര്‍ നിശ്ചയിക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

കഴിഞ്ഞ രണ്ടു ദിവസങ്ങളായി നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിക്കുന്ന ആവശ്യമാണ് ഇത്. പോസ്റ്റ് കൊവിഡ് പ്രശ്‌നങ്ങളാല്‍ മരണം സംഭവിക്കുന്നവര്‍ക്കു സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ഇത് സഹായകമാവും.

നിലവില്‍ സംസ്ഥാനതലത്തില്‍ സ്ഥിരീകരിക്കുന്ന കൊവിഡ് മരണങ്ങള്‍ ജില്ലാ തലത്തിലാക്കുന്നതു പരിഗണിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും സ്വാഗതം ചെയ്യുന്നതായി വി ഡി സതീശന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

നിലവില്‍ ഐസിഎംആറിന്റെയും ലോകാരോഗ്യസംഘടനയുടെയും മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് കൊവിഡാണ് മരണകാരണമെന്ന് നിശ്ചയിക്കുന്നത്. അതിനുപകരം 24 മണിക്കൂറോ അതില്‍ കൂടുതലോ ഒരു രോഗിയെ ഏത് ഡോക്ടറാണോ ചികിത്സിക്കുന്നത് ആ രോഗിയുടെ മരണകാരണം നിശ്ചയിക്കാനുള്ള അധികാരം ആ ഡോക്ടര്‍ക്കായിരിക്കണം എന്നായിരുന്ന പ്രതിപക്ഷം മുന്നോട്ടുവെച്ച നിര്‍ദേശം.

ഏത് കാറ്റഗറിയിലുള്ള മരണമാണെന്ന് കൃത്യമായ മാനദണ്ഡം ഡോക്ടര്‍മാര്‍ നിശ്ചയിക്കണമെന്നായിരുന്നു ഇന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. കൊവിഡ് മരണങ്ങള്‍ നിലവില്‍ സംസ്ഥാനതലത്തിലാണ് സ്ഥിരീകരിക്കുന്നത്. അത് ജില്ലാതലത്തിലാക്കുന്നത് ആലോചിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Also Read: മന്ത്രി സജി ചെറിയാന്റെ ഇടപെടല്‍; മലയാളികളടക്കമുള്ള 24 മത്സ്യത്തൊഴിലാളികള്‍ ഖത്തറില്‍ ജയില്‍ മോചിതര്‍

Next Story

Popular Stories