Top

ഒവൈസി പടിക്ക് പുറത്തുതന്നെ; കൂട്ടുകൂടേണ്ടെന്ന് ലീഗ്, സഖ്യധാരണയില്‍നിന്നും ഡിഎംകെ പിന്നോട്ട്

ചെന്നൈ: തമിഴ്‌നാട്ടില്‍ എഐഎംഐഎമ്മുമായുള്ള ധാരണാ നീക്കത്തില്‍നിന്നും പിന്മാറി ഡിഎംകെ. മുസ്ലിം ലീഗ് അടക്കമുള്ള സഖ്യകക്ഷികളുടെ എതിര്‍പ്പിനെത്തുടര്‍ന്നാണ് പിന്മാറ്റം. ചെന്നൈയില്‍ നടത്താനിരുന്ന ഡിഎംകെ അനുകൂല മുസ്ലിം സംഘടനകളുടെ യോഗത്തിലേക്കായിരുന്നു എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസിയെ ക്ഷണിച്ചത്. പിന്നീട് പ്രതിഷേധത്തെത്തുടര്‍ന്ന് ഈ ക്ഷണം പിന്‍വലിക്കുകയായിരുന്നു. ഡിഎംകെയുടെ ന്യൂനപക്ഷ വിഭാഗം സെക്രട്ടറി ഡി മസ്താനായിരുന്നു ഒവൈസിയെ നേരിട്ട് കണ്ട് യോഗത്തിലേക്ക് ക്ഷണിച്ചത്. ഹൈദരാബാദിലെ ഒവൈസിയുടെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച. എഐഎംഐഎമ്മിന്റെ തമിഴ്‌നാട് അധ്യക്ഷന്‍ വകീല്‍ അഹമ്മദും സന്ദര്‍ശനത്തില്‍ പങ്കെടുത്തിരുന്നു. സന്ദര്‍ശനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ […]

3 Jan 2021 2:06 AM GMT

ഒവൈസി പടിക്ക് പുറത്തുതന്നെ; കൂട്ടുകൂടേണ്ടെന്ന് ലീഗ്, സഖ്യധാരണയില്‍നിന്നും ഡിഎംകെ പിന്നോട്ട്
X

ചെന്നൈ: തമിഴ്‌നാട്ടില്‍ എഐഎംഐഎമ്മുമായുള്ള ധാരണാ നീക്കത്തില്‍നിന്നും പിന്മാറി ഡിഎംകെ. മുസ്ലിം ലീഗ് അടക്കമുള്ള സഖ്യകക്ഷികളുടെ എതിര്‍പ്പിനെത്തുടര്‍ന്നാണ് പിന്മാറ്റം. ചെന്നൈയില്‍ നടത്താനിരുന്ന ഡിഎംകെ അനുകൂല മുസ്ലിം സംഘടനകളുടെ യോഗത്തിലേക്കായിരുന്നു എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസിയെ ക്ഷണിച്ചത്. പിന്നീട് പ്രതിഷേധത്തെത്തുടര്‍ന്ന് ഈ ക്ഷണം പിന്‍വലിക്കുകയായിരുന്നു.

ഡിഎംകെയുടെ ന്യൂനപക്ഷ വിഭാഗം സെക്രട്ടറി ഡി മസ്താനായിരുന്നു ഒവൈസിയെ നേരിട്ട് കണ്ട് യോഗത്തിലേക്ക് ക്ഷണിച്ചത്. ഹൈദരാബാദിലെ ഒവൈസിയുടെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച. എഐഎംഐഎമ്മിന്റെ തമിഴ്‌നാട് അധ്യക്ഷന്‍ വകീല്‍ അഹമ്മദും സന്ദര്‍ശനത്തില്‍ പങ്കെടുത്തിരുന്നു. സന്ദര്‍ശനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ഡിഎംകെയുടെ സഖ്യകക്ഷികളായ മുസ്ലിം ലീഗും മനിതനേയ മക്കള്‍ കച്ചിയുമാണ് എതിര്‍പ്പുമായി രംഗത്തെത്തിയത്. ഒവൈസിക്ക് അമിത പ്രാധാന്യം നല്‍കുന്നത് തമിഴ്‌നാട്ടില്‍ തിരിച്ചിയാവുമെന്നാണ് ലീഗും എംഎംകെയും അഭിപ്രായപ്പെടുന്നത്. ബീഹാര്‍ തെരഞ്ഞെടുപ്പിലെ ഒവൈസിയുടെ നീക്കങ്ങളോടെ എഐഎംഐഎ ബിജെപിയുടെ ബി ടീമാണെന്ന പ്രചരണം ചൂണ്ടിക്കാട്ടിയാണ് ലീഗും എംഎംകെയും സഖ്യനീക്കത്തെ തടഞ്ഞത്.

എഡിഎംകെ ബിജെപിയുമായി തെരഞ്ഞെടുപ്പ് സഖ്യമുള്ളതിനാല്‍ ന്യൂനപക്ഷ വോട്ടുകള്‍ തങ്ങള്‍ക്ക് മറിയുമെന്ന പ്രതീക്ഷയിലാണ് ഡിഎംകെ. ഈ വോട്ടുകള്‍ ഭിന്നിച്ച് പോകാതിരിക്കാനുള്ള മുന്നൊരുക്കമെന്നോണമായിരുന്നു എഐഎംഐഎമ്മുമായി സഖ്യനീക്കം നടത്താന്‍ തീരുമാനിച്ചത്.

ഡിഎംകെയുടെ മലക്കം മറിച്ചിലില്‍ തങ്ങള്‍ അതീവ അസന്തുഷ്ടരാണെന്നാണ് ക്ഷണം റദ്ദാക്കപ്പെട്ടതിന് ശേഷം എഐഎംഐഎമ്മിന്റെ പ്രതികരണം. യുപിയിലെ ഒരു യോഗം റദ്ദാക്കിയാണ് ഒവൈസി ഡിഎംകെയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ നിശ്ചയിച്ചിരുന്നതെന്നും എഐഎംഐഎം നേതാക്കള്‍ പറഞ്ഞു. വിഷയത്തില്‍ പ്രതികരിക്കാന്‍ ഒവൈസി തയ്യാറായിട്ടില്ല. എന്റെ അതിഥികളായെത്തുന്ന ആളുകളെക്കുറിച്ച് ഞാന്‍ മോശമായതൊന്നും സംസാരിക്കില്ല എന്നുമായത്രമാണ് ടൈംസ് ഓഫ് ഇന്ത്യയോട് അദ്ദേഹം പറഞ്ഞത്.

തമിഴ്‌നാട്ടില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുപ്പതോളം സീറ്റുകളില്‍ എഐഎംഐഎം മത്സരിക്കുമെന്നാണ് ഒവൈസി പ്രഖ്യാപിച്ചിട്ടുള്ളത്. വലിയ വേരോട്ടമില്ലാത്ത സംസ്ഥാനത്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് ഒവൈസിയുടെ ശ്രമം.

Next Story

Popular Stories