Top

ഉവൈസിയെ മുന്നണിയുടെ ഭാഗമാക്കാന്‍ ശ്രമവുമായി ഡിഎംകെ; തമിഴ് തട്ടകത്തിലേക്ക് ഉവൈസി

തമിഴ്‌നാട്ടില്‍ ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അസദുദീന്‍ ഉവൈസിയുടെ എഐഎംഎം പാര്‍ട്ടിയെ മു്‌നനണിയുടെ ഭാഗമാക്കാനുള്ള ശ്രമവുമായി ഡിഎംകെ. ഡിഎംകെ പാര്‍ട്ടി നടത്തുന്ന കോണ്‍ഫറന്‍സിലേക്ക് ഉവൈസിക്ക് ക്ഷണം ലഭിച്ചു. ജനുവരി ആറിന് ചെന്നൈയില്‍ വെച്ചാണ് പാര്‍ട്ടി കോണ്‍ഫറന്‍സ് നടക്കുന്നത്. ഡിഎംകെയുടെ ന്യൂനപക്ഷ വിഭാഗം സെക്രട്ടറി ഡോ. മസ്താന്‍ ഉവൈസിയുടെ വസതിയിലെത്തിയാണ് ക്ഷണം നടത്തിയിരിക്കുന്നത്. 2021 ല്‍ ഏപ്രിലിലോ മെയ് മാസത്തിലോ ആയിരിക്കും തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്. ഹൈദരാബാദില്‍ തമിഴ്നാട്ടിലെ മജ്ലിസ് പാര്‍ട്ടി പ്രവര്‍ത്തകരമായി ചര്‍ച്ച നടത്തി വരികയാണ് […]

2 Jan 2021 12:17 AM GMT

ഉവൈസിയെ  മുന്നണിയുടെ ഭാഗമാക്കാന്‍ ശ്രമവുമായി ഡിഎംകെ; തമിഴ് തട്ടകത്തിലേക്ക്  ഉവൈസി
X

തമിഴ്‌നാട്ടില്‍ ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അസദുദീന്‍ ഉവൈസിയുടെ എഐഎംഎം പാര്‍ട്ടിയെ മു്‌നനണിയുടെ ഭാഗമാക്കാനുള്ള ശ്രമവുമായി ഡിഎംകെ. ഡിഎംകെ പാര്‍ട്ടി നടത്തുന്ന കോണ്‍ഫറന്‍സിലേക്ക് ഉവൈസിക്ക് ക്ഷണം ലഭിച്ചു. ജനുവരി ആറിന് ചെന്നൈയില്‍ വെച്ചാണ് പാര്‍ട്ടി കോണ്‍ഫറന്‍സ് നടക്കുന്നത്. ഡിഎംകെയുടെ ന്യൂനപക്ഷ വിഭാഗം സെക്രട്ടറി ഡോ. മസ്താന്‍ ഉവൈസിയുടെ വസതിയിലെത്തിയാണ് ക്ഷണം നടത്തിയിരിക്കുന്നത്.

2021 ല്‍ ഏപ്രിലിലോ മെയ് മാസത്തിലോ ആയിരിക്കും തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്. ഹൈദരാബാദില്‍ തമിഴ്നാട്ടിലെ മജ്ലിസ് പാര്‍ട്ടി പ്രവര്‍ത്തകരമായി ചര്‍ച്ച നടത്തി വരികയാണ് ഉവൈസി. ജനുവരിയില്‍ ചെന്നൈയിലും ട്രിച്ചിയിലും തെരഞ്ഞെടുപ്പ് നീക്കങ്ങളുമായി ബന്ധപ്പെട്ടുള്ള അന്തിമ യോഗം വിളിച്ചു ചേര്‍ക്കുമെന്നും നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

തമിഴ്നാട്ടില്‍ വ്യത്യസ്ത പക്ഷത്ത് നില്‍ക്കുന്ന മുസ്ലിം പാര്‍ട്ടികളെ ഒരുകുടക്കീഴില്‍ നിര്‍ത്താന്‍ മജ്ലിസ് പാര്‍ട്ടിക്ക് കഴിഞ്ഞേക്കുമെന്നാണ് സൂചന. 2011 കണക്കെടുപ്പ് പ്രകാരം തമിഴ്നാട് ജനസംഖ്യയുടെ 5.86 ശതമാനമാണ് മുസ്ലിം വിഭാഗം.

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്, മനിതനെയ മക്കള്‍ കാച്ചി, മനിതനെയ ജനനയാഗ കാച്ചി, ഓള്‍ ഇന്ത്യ മുസ്ലിം ലീഗ്, തമിഴ്നാട് തൗവീദ് ജമാഅത്ത് തുടങ്ങിയ മുസ്ലിം പ്രാതിനിധ്യ പാര്‍ട്ടികളാണ് തമിഴ്നാട്ടിലുള്ളത്. ഇവയില്‍ പലതും ഡിഎംകെയിലും എഐഎഡിഎംകെയിലുമായി ചേരി തിരിഞ്ഞ് നില്‍ക്കുകയാണ്.

കഴിഞ്ഞ ലോക്‌സഭാ തരെഞ്ഞെടുപ്പിലും എല്ലാ ചെറുമുന്നണികളെയും ഒരു പാളയത്തിലെത്തിക്കാന്‍ ഡിഎംകെ ശ്രമം നടത്തിയിരുന്നു. അതേ നീക്കം തന്നെയാണ് ഇപ്പോഴും നടക്കുന്നത്.

നേരത്തെ കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടിയുമായി കൈകോര്‍ത്ത് മത്സര രംഗത്തിറങ്ങുന്നതുള്‍പ്പെടെ ഉവൈസി പരിഗണിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. എന്നാല്‍ ഇതേപറ്റി ഇരു വിഭാഗവും പ്രതികരിച്ചിരുന്നില്ല.

ഉവൈസിയും കമല്‍ഹാസനും തമ്മില്‍ കൈകോര്‍ക്കാനുള്ള സാധ്യത ഇരുവരുടെയും രാഷ്ട്രീയ നയം സംബന്ധിച്ച് കൂടുതലാണ്. നേരത്തെ മഹാത്മാ ഗാന്ധിയെ വെടിവെച്ചു കൊന്ന നാഥുറാം വിനായക് ഗോഡസെയെ തീവ്രവാദി എന്ന് വിളിക്കണമെന്ന കമല്‍ഹാസന്റെ പ്രസ്താവനയെ ഔവൈസി പിന്തുണച്ചിരുന്നു.

Next Story

Popular Stories