Top

20 ഗ്രാന്‍ഡ്സ്ലാമിന്റെ തിളക്കവുമായി ജോക്കോ; തോല്‍വിയിലും തലയുയര്‍ത്തി ബരെറ്റിനി

വിംബിള്‍ഡണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് കിരീടം നിലനിര്‍ത്തി ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച്. ഫൈനലില്‍ ഇറ്റലിയുടെ മാറ്റെയോ ബെറെറ്റിനിയെയാണ് ജോക്കോ പരാജയപ്പെടുത്തിയത്. നാല് സെറ്റ് നീണ്ട പോരാട്ടത്തിന് ഒടുവിലാണ് സെര്‍ബിയന്‍ താരത്തിന്റെ ജയം. സ്‌കോര്‍ 6-7, 6-4, 6-4, 6-3. ജയത്തോടെ 20ാം ഗ്രാന്‍ഡ്സ്ലാം കിരീടനേട്ടമാണ് ജോക്കോവിച്ച് സ്വന്തമാക്കിയത്. ഇതോടെ റോജര്‍ ഫെഡററിനും റാഫേല്‍ നദാലിനുമൊപ്പം 20 ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ താരമാകാന്‍ ജോക്കോവിച്ചിന് കഴിഞ്ഞു. ജോക്കോവിച്ചിന്റെ വിംബിള്‍ഡണിലെ ആറാം കിരീട നേട്ടമാണിത്. […]

11 July 2021 11:51 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

20 ഗ്രാന്‍ഡ്സ്ലാമിന്റെ തിളക്കവുമായി ജോക്കോ; തോല്‍വിയിലും തലയുയര്‍ത്തി ബരെറ്റിനി
X

വിംബിള്‍ഡണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് കിരീടം നിലനിര്‍ത്തി ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച്. ഫൈനലില്‍ ഇറ്റലിയുടെ മാറ്റെയോ ബെറെറ്റിനിയെയാണ് ജോക്കോ പരാജയപ്പെടുത്തിയത്. നാല് സെറ്റ് നീണ്ട പോരാട്ടത്തിന് ഒടുവിലാണ് സെര്‍ബിയന്‍ താരത്തിന്റെ ജയം. സ്‌കോര്‍ 6-7, 6-4, 6-4, 6-3.

ജയത്തോടെ 20ാം ഗ്രാന്‍ഡ്സ്ലാം കിരീടനേട്ടമാണ് ജോക്കോവിച്ച് സ്വന്തമാക്കിയത്. ഇതോടെ റോജര്‍ ഫെഡററിനും റാഫേല്‍ നദാലിനുമൊപ്പം 20 ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ താരമാകാന്‍ ജോക്കോവിച്ചിന് കഴിഞ്ഞു.

ജോക്കോവിച്ചിന്റെ വിംബിള്‍ഡണിലെ ആറാം കിരീട നേട്ടമാണിത്. തുടര്‍ച്ചയായ മൂന്നാം വിംബിള്‍ഡണ്‍ കിരീടവും. റോജര്‍ ഫെഡറര്‍, വില്യം റെന്‍ഷോ, പീറ്റ് സാംപ്രസ് എന്നിവര്‍ മാത്രമാണ് വിംബിള്‍ഡണ്‍ കിരീടനേട്ടങ്ങളുടെ എണ്ണത്തില്‍ ജോക്കോവിച്ചിന് മുന്നിലുള്ളത്.

1969ലെ റോഡ് ലാവറിന്റെ നേട്ടത്തിന് ശേഷം ഒരു സീസണില്‍ ആദ്യത്തെ മൂന്ന് പ്രധാന ടൂര്‍ണമെന്റുകളില്‍ വിജയിച്ച ഏക വ്യക്തിയാണ് ജോക്കോവിച്ച്. ഓഗസ്റ്റ് 30 ന് ആരംഭിക്കുന്ന യുഎസ് ഓപ്പണില്‍ കൂടി കിരീടം നേടുകയാണെങ്കില്‍ ഒരു കലണ്ടര്‍ വര്‍ഷത്തെ എല്ലാ ഗ്രാന്‍ഡ്‌ലാമും നേടുകയെന്ന നേട്ടവും 34 കാരനായ താരത്തിന് സ്വന്തമാക്കാം.

അതേസമയം തോറ്റെങ്കിലും തലയയുയര്‍ത്തി തന്നെയാണ് ബരെറ്റിനി മടങ്ങുന്നത്. വിംബിള്‍ഡണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടക്കുന്ന ആദ്യ താരമെന്ന റെക്കോഡ് കുറിച്ച ബരേറ്റിനി ഫൈനലില്‍ മികച്ച പോരാട്ടമാണ് കാഴ്ചവച്ചത്. എന്നാല്‍ ജോക്കോവിച്ചിന്റെ പ്രതിഭയെ കീഴടക്കാനായില്ലെന്നു മാത്രം.

Next Story

Popular Stories