Top

‘കണ്ടവന്റെ തന്തയെ പോയി പിന്തുണയ്ക്കണോ’; അച്ഛന്റെ രാഷ്ട്രീയത്തെ കളിയാക്കുന്നതിനെതിരെ ദിയ കൃഷ്ണ, പ്രൊമോഷണല്‍ വിവാദത്തില്‍ വിശദീകരണം

തനിക്കെതിരെ നടക്കുന്ന ആരോപണങ്ങളില്‍ വിശദീകരണവുമായി തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണ. ഇന്‍സ്റ്റാഗ്രാമില്‍ എട്ടു ലക്ഷത്തോളം ഫോളേവേഴ്‌സുള്ള ദിയ പണം വാങ്ങി പേജിലൂടെ പ്രൊമോഷനുകള്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ചാണ് ദിയ പറയുന്നത്. അച്ഛന്റെ രാഷ്ട്രീയമടക്കം ബന്ധപ്പെടുത്തി, തനിക്ക് നേരെ രൂക്ഷമായ അപകീര്‍ത്തിപ്രചരണങ്ങളാണ് നടക്കുന്നതെന്ന് ഇന്‍സ്റ്റാഗ്രാമിലൂടെ ദിയ പറഞ്ഞു. താന്‍ പണം വാങ്ങിയിട്ട് ഇന്നേവരെ ജോലി ചെയ്യാതെ ഇരുന്നിട്ടില്ലെന്നും ദിയ വിശദീകരിച്ചു. ദിയ പറഞ്ഞത് ഇങ്ങനെ: ”ഞാന്‍ പണം വാങ്ങിയിട്ട് ഇന്നേവരെ ജോലി ചെയ്യാതെ […]

9 April 2021 9:32 AM GMT

‘കണ്ടവന്റെ തന്തയെ പോയി പിന്തുണയ്ക്കണോ’; അച്ഛന്റെ രാഷ്ട്രീയത്തെ കളിയാക്കുന്നതിനെതിരെ ദിയ കൃഷ്ണ, പ്രൊമോഷണല്‍ വിവാദത്തില്‍ വിശദീകരണം
X

തനിക്കെതിരെ നടക്കുന്ന ആരോപണങ്ങളില്‍ വിശദീകരണവുമായി തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണ. ഇന്‍സ്റ്റാഗ്രാമില്‍ എട്ടു ലക്ഷത്തോളം ഫോളേവേഴ്‌സുള്ള ദിയ പണം വാങ്ങി പേജിലൂടെ പ്രൊമോഷനുകള്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ചാണ് ദിയ പറയുന്നത്. അച്ഛന്റെ രാഷ്ട്രീയമടക്കം ബന്ധപ്പെടുത്തി, തനിക്ക് നേരെ രൂക്ഷമായ അപകീര്‍ത്തിപ്രചരണങ്ങളാണ് നടക്കുന്നതെന്ന് ഇന്‍സ്റ്റാഗ്രാമിലൂടെ ദിയ പറഞ്ഞു. താന്‍ പണം വാങ്ങിയിട്ട് ഇന്നേവരെ ജോലി ചെയ്യാതെ ഇരുന്നിട്ടില്ലെന്നും ദിയ വിശദീകരിച്ചു.

ദിയ പറഞ്ഞത് ഇങ്ങനെ: ”ഞാന്‍ പണം വാങ്ങിയിട്ട് ഇന്നേവരെ ജോലി ചെയ്യാതെ ഇരുന്നിട്ടില്ല. എനിക്ക് ഒരു തന്തയേ ഉള്ളൂ. അയാളെ പോലെ പല തന്തമാരുടെ സ്വഭാവം എനിക്കില്ല. എന്നെയും അച്ഛനെയും ചേച്ചിയെയുമൊക്കെ പറയാന്‍ ഇയാള്‍ക്ക് എന്ത് അധികാരം. എന്റെ അച്ഛന്റെ രാഷ്ട്രീയത്തെയും പാര്‍ട്ടിയെയും ഇയാള്‍ കളിയാക്കി. എനിക്ക് രാഷ്ട്രീയമില്ല. പക്ഷേ എന്റെ അച്ഛന്‍ രാഷ്ട്രീയത്തില്‍ നില്‍ക്കുമ്പോള്‍, എന്റെ അച്ഛനെ അല്ലാതെ കണ്ടവന്റെ തന്തയെ ഞാന്‍ പോയി പിന്തുണയ്ക്കണോ. സ്വന്തം അച്ഛനെ എന്തിന് പിന്തുണയ്ക്കുന്നു എന്നാണ് പലരുടേയും ചോദ്യം. പിന്നെ ഞാന്‍ നിങ്ങളുടെ തന്തയെ വന്ന് സപ്പോര്‍ട്ട് ചെയ്യണോ? അറിയാന്‍ വയ്യാത്തത് കൊണ്ട് ചോദിക്കുവാണ്. കുടുംബത്തിന്റെ അകത്ത് കയറി കളിക്കേണ്ട ആവശ്യമില്ല. മനസിലായില്ലേ.”

Next Story