
തൃശൂർ: അയ്യന്തോളിൽ ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. ലാലൂർ സ്വദേശിയായ ആബേൽ എന്ന 24കാരനാണ് ബസിനടിയിൽപ്പെട്ട് മരിച്ചത്. റോഡിലെ കുഴിയിൽ വീണാണ് യുവാവ് മരിച്ചതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഇതിന് പിന്നാലെ കോർപ്പറേഷനെതിരെ പ്രതിഷേധവുമായി കോൺഗ്രസും ബിജെപിയും രംഗത്തെത്തി. ബിജെപിയും കോൺഗ്രസ്സും റോഡ് ഉപരോധിച്ചതിനെ തുടർന്ന് അയ്യന്തോൾ പുഴക്കലിൽ നിന്നും ബസ്സുകൾ വഴി തിരിച്ചുവിടുകയാണ്. സമീപ ദിവസങ്ങളിൽ കുഴിൽ വീണ് അപകടമുണ്ടായി മരിക്കുന്ന മൂന്നാമത്തെ ആളാണ് ആബേൽ.
Content Highlights: A young biker dies tragically Protests allege that he fell into a pothole on the road