Top

കുഴല്‍ക്കിണറിനെചൊല്ലി തര്‍ക്കം; സാമൂഹിക പ്രവര്‍ത്തകനെ കാറിടിച്ചുകൊന്ന ബിജെപി നേതാവ് അറസ്റ്റില്‍

മംഗളുരു: സാമൂഹിക പ്രവര്‍ത്തകന്‍ ഉദയ് ഗണികയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ബിജെപി നേതാവ് അറസ്റ്റില്‍. കന്ദാപ്പൂര യദമോഗെ പഞ്ചായത്ത് പ്രസിഡന്റ് പ്രാണേഷ് യദിയാലാണ് അറസ്റ്റിലായത്. കഴിഞ്ഞ ശനിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. വീടിനുമുന്നിലെ റോഡില്‍ നില്‍ക്കുകയായിരുന്ന ഉദയ് ഗണികയെ അതിവേഗത്തില്‍ കാറോടിച്ചുവന്ന പ്രാണേഷ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കാറുപേക്ഷിച്ച ഇയാള്‍ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ ഉദയിനെ കുടുംബാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും വഴി മധ്യേ അദ്ദേഹം മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് ശങ്കരനാരായണ പൊലീസ് നടത്തിയ അന്വേഷണത്തില്‍ മറ്റൊരു […]

6 Jun 2021 8:10 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കുഴല്‍ക്കിണറിനെചൊല്ലി തര്‍ക്കം; സാമൂഹിക പ്രവര്‍ത്തകനെ കാറിടിച്ചുകൊന്ന ബിജെപി നേതാവ് അറസ്റ്റില്‍
X

മംഗളുരു: സാമൂഹിക പ്രവര്‍ത്തകന്‍ ഉദയ് ഗണികയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ബിജെപി നേതാവ് അറസ്റ്റില്‍. കന്ദാപ്പൂര യദമോഗെ പഞ്ചായത്ത് പ്രസിഡന്റ് പ്രാണേഷ് യദിയാലാണ് അറസ്റ്റിലായത്.

കഴിഞ്ഞ ശനിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. വീടിനുമുന്നിലെ റോഡില്‍ നില്‍ക്കുകയായിരുന്ന ഉദയ് ഗണികയെ അതിവേഗത്തില്‍ കാറോടിച്ചുവന്ന പ്രാണേഷ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കാറുപേക്ഷിച്ച ഇയാള്‍ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.

പരിക്കേറ്റ ഉദയിനെ കുടുംബാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും വഴി മധ്യേ അദ്ദേഹം മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് ശങ്കരനാരായണ പൊലീസ് നടത്തിയ അന്വേഷണത്തില്‍ മറ്റൊരു ബിജെപി പഞ്ചായത്തംഗത്തിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രാണേഷിനെ അര്‍ദ്ധരാത്രിയോടെ അറസ്റ്റുചെയ്തു.

പഞ്ചായത്തുനടപടികളിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ഉദയ് ഗണിക നിരന്തരം പ്രാണേഷിനെ സാമൂഹിക മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചിരുന്നു. ഏറ്റവും ഒടുവില്‍ പഞ്ചായത്തിലെ കൊവിഡ് വ്യാപനത്തിലും വിമര്‍ശനം ഉന്നയിച്ച് ഉദയ് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു.

ഇതിനിടെ കുഴല്‍ക്കിണര്‍ കുഴിക്കാനായി എന്‍ഒസി ലഭിക്കുന്നതിന് ഉദയ് പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിരുന്നു. പഞ്ചായത്ത് അപേക്ഷ നിരസിച്ചെങ്കിലും നിയമനടപടികളിലൂടെ ഉദയ് എന്‍ഒസി നേടി. ഇതുസംബന്ധിച്ച പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

Also Read: ‘ഹാന്‍സ് വീഡിയോയിലെ താരം; സുരേന്ദ്രനുമായി അടുത്തബന്ധം’; സുനിലിന്റെ പഴയകാല ജീവിതം ചര്‍ച്ചയാക്കി സൈബര്‍ ലോകം

Next Story

Popular Stories