Top

‘ആറന്മുളയില്‍ കോണ്‍ഗ്രസിനെ സഹായിക്കാന്‍ നീക്കം’; എ ക്ലാസ് മണ്ഡലത്തില്‍ ദുര്‍ബല സ്ഥാനാര്‍ത്ഥിയെന്ന് ബിജെപിയില്‍ വിമര്‍ശനം

ആറന്മുളയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി ബിജെപിയില്‍ അഭിപ്രായ ഭിന്നത. നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി എ ക്ലാസ് മണ്ഡലമായി കണക്കാക്കിയിട്ടുള്ള ആറന്മുളയില്‍ ദുര്‍ബല സ്ഥാനാര്‍ത്ഥിയെയാണ് നിര്‍ത്തിയിരിക്കുന്നതെന്ന വിമര്‍ശനവുമായി ഒരു വിഭാഗം രംഗത്തെത്തി. മുതിര്‍ന്ന നേതാക്കളായ എം ടി രമേശും കെ സുരേന്ദ്രനും മത്സരിച്ച മണ്ഡലത്തില്‍ ന്യൂനപക്ഷ മോര്‍ച്ചാ നേതാവ് ബിജു മാത്യുവിന് സീറ്റ് നല്‍കിയത് കോണ്‍ഗ്രസിനെ സഹായിക്കാന്‍ വേണ്ടിയാണെന്നാണ് സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ക്കുന്നവരുടെ ആരോപണം. ആറന്മുളയില്‍ ഹിന്ദു വിഭാഗത്തില്‍പ്പെട്ട ആളെ മത്സരിപ്പിക്കണമെന്ന് പാര്‍ട്ടിയിലെ ഒരുവിഭാഗം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ നിര്‍ദ്ദേശം […]

15 March 2021 10:49 AM GMT

‘ആറന്മുളയില്‍ കോണ്‍ഗ്രസിനെ സഹായിക്കാന്‍ നീക്കം’; എ ക്ലാസ് മണ്ഡലത്തില്‍ ദുര്‍ബല സ്ഥാനാര്‍ത്ഥിയെന്ന് ബിജെപിയില്‍ വിമര്‍ശനം
X

ആറന്മുളയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി ബിജെപിയില്‍ അഭിപ്രായ ഭിന്നത. നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി എ ക്ലാസ് മണ്ഡലമായി കണക്കാക്കിയിട്ടുള്ള ആറന്മുളയില്‍ ദുര്‍ബല സ്ഥാനാര്‍ത്ഥിയെയാണ് നിര്‍ത്തിയിരിക്കുന്നതെന്ന വിമര്‍ശനവുമായി ഒരു വിഭാഗം രംഗത്തെത്തി. മുതിര്‍ന്ന നേതാക്കളായ എം ടി രമേശും കെ സുരേന്ദ്രനും മത്സരിച്ച മണ്ഡലത്തില്‍ ന്യൂനപക്ഷ മോര്‍ച്ചാ നേതാവ് ബിജു മാത്യുവിന് സീറ്റ് നല്‍കിയത് കോണ്‍ഗ്രസിനെ സഹായിക്കാന്‍ വേണ്ടിയാണെന്നാണ് സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ക്കുന്നവരുടെ ആരോപണം.

ആറന്മുളയില്‍ ഹിന്ദു വിഭാഗത്തില്‍പ്പെട്ട ആളെ മത്സരിപ്പിക്കണമെന്ന് പാര്‍ട്ടിയിലെ ഒരുവിഭാഗം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ നിര്‍ദ്ദേശം തള്ളിയാണ് ബിജു മാത്യുവിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. മണ്ഡലത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് സ്വാധീനമുണ്ടെന്ന് കാണിച്ചായിരുന്നു ഇത്. ബിജു മാത്യുവിനെ ബിജെപി നേതാക്കള്‍ക്കോ പ്രവര്‍ത്തകര്‍ക്കോ പരിചയമില്ലെന്നും എതിര്‍വിഭാഗം കുറ്റപ്പെടുത്തുന്നു.

കോണ്‍ഗ്രസിലും സിപിഐഎമ്മിലും പ്രവര്‍ത്തിച്ച ശേഷമാണ് ബിജു മാത്യു ബിജെപിയില്‍ ചേക്കേറുന്നത്. കോണ്‍ഗ്രസ് നേതാവായിരുന്ന ബിജു മാത്യു സിപിഐഎമ്മില്‍ ചേര്‍ന്ന് പന്തളം ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ച് പരാജയപ്പെട്ടു. 2019ല്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സിപിഐഎം പുറത്താക്കി. കോന്നി ഉപതെരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രനെ പിന്തുണച്ച് പ്രവര്‍ത്തിച്ചതോടെയാണ് ബിജു മാത്യു ബിജെപി നേതൃത്വവുമായി അടുക്കുന്നത്.

കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായിരുന്ന ആറന്മുള 2016ലെ തെരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വീണാ ജോര്‍ജ് തിരിച്ചുപിടിച്ചിരുന്നു. കോണ്‍ഗ്രസ് എംഎല്‍എ കെ ശിവദാസന്‍ നായരെ 7,646 വോട്ടിനാണ് വീണ പരാജയപ്പെടുത്തിയത്. വീണ ജോര്‍ജ് 64,523 വോട്ടുകളും ശിവദാസന്‍ നായര്‍ 56,877 വോട്ടുകളും നേടി. ബിജെപി നേതാവ് എംടി രമേശ് 37,906 വോട്ടുകള്‍ നേടി മൂന്നാമതെത്തി. സീറ്റ് തിരികെ പിടിക്കാന്‍ യുഡിഎഫ് ഇത്തവണ കെ ശിവദാസന്‍ നായരെ തന്നെയാണ് കളത്തിലിറക്കുന്നത്.

Next Story