Top

കടക്കൽ ചന്ദ്രൻ മാർച്ചിൽ ഭരണത്തിലേറുമോ? സന്തോഷ് വിശ്വനാഥ് പറയുന്നതിങ്ങനെ

വണ്ണിന് നിലവിലെ കേരള രാഷ്ട്രീയവുമായി ബന്ധമില്ലെന്നും സന്തോഷ് വിശ്വനാഥ് പറഞ്ഞു

7 March 2021 2:19 AM GMT
Joel Stalin

കടക്കൽ ചന്ദ്രൻ മാർച്ചിൽ ഭരണത്തിലേറുമോ? സന്തോഷ് വിശ്വനാഥ് പറയുന്നതിങ്ങനെ
X

മമ്മൂട്ടി നായകനായെത്തുന്ന പൊളിറ്റിക്കൽ ത്രില്ലർ ചിത്രമാണ് വൺ. മാർച്ച് 26ന് ചിത്രം റിലീസ് ചെയ്യുമെന്ന് സമൂഹ മാധ്യമങ്ങളിലൂടെ വാർത്ത പ്രചരിക്കുകയാണ്. ഈ വേളയിൽ ചിത്രത്തിന്റെ റിലീസിനെക്കുറിച്ച് പ്രതികരണവുമായി സംവിധായകൻ സന്തോഷ് വിശ്വനാഥ്. റിപ്പോർട്ടർ ലൈവുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

വണ്ണിന്റെ റിലീസുമായി ബന്ധപ്പെട്ട് മാർച്ച് 15ന് അന്നൗൺസ്‌മെന്റ് ഉണ്ടാകും. പണികൾ പൂർത്തിയാകാനുണ്ട്. തെരഞ്ഞെടുപ്പിന് മുൻപ് റിലീസ് ചെയ്യാനുള്ള പദ്ധതിയിലാണ്. എന്നാൽ ദി പ്രീസ്റ്റ് അടുത്ത ദിവസം റിലീസ് ഉണ്ടെങ്കിൽ അതിനു ശേഷം മാത്രമേ നമുക്ക് തിയതി ഉറപ്പിക്കാൻ സാധിക്കുകയുള്ളു. അതുകൊണ്ടാണ് 15 എന്ന തിയതി ഫിക്സ്‌ ചെയ്തത്.

സന്തോഷ് വിശ്വനാഥ്

വണ്ണിന് നിലവിലെ കേരള രാഷ്ട്രീയവുമായി ബന്ധമില്ലെന്നും സന്തോഷ് വിശ്വനാഥ് പറഞ്ഞു. സിനിമ കണ്ടതിന് ശേഷം മാത്രമേ സിനിമയെ പൂർണ്ണമായി വിലയിരുത്താൻ സാധിക്കുകയുള്ളു. ഇത് ഒരു പൊളിറ്റിക്കൽ സിനിമയാണെകിലും ഏതെങ്കിലും ഒരു രാഷ്ട്രീയ കക്ഷിയെ അനുകൂലിച്ച് ചെയ്ത സിനിമയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

2020 ഏപ്രിലിലാണ് വൺ റിലീസ് ചെയ്യാനിരുന്നത്. കൊവിഡ് മൂലം ചിത്രത്തിന്റെ റിലീസ് നീട്ടിവെക്കുകയായിരുന്നു. ചിത്രത്തിന്റെ തിരക്കഥ ബോബി സഞ്ജയ്‌യാണ് നിര്‍വ്വഹിച്ചത്. കടക്കല്‍ ചന്ദ്രന്‍ എന്നാണ് ചിത്രത്തിലെ മമ്മുട്ടിയുടെ കഥാപാത്രത്തിന്റെ പേര്. മുരളി ഗോപി, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ഗോപി സുന്ദര്‍ സംഗീത സംവിധാനം ചെയ്ത ചിത്രത്തിന്റെ ഛായാഗ്രഹണം വൈദി സോമസുന്ദരമാണ് നിര്‍വ്വഹിച്ചത്.

Next Story

Popular Stories