‘ഇതുപോലൊരു തെമ്മാടി ചെറുക്കന്‍ എനിക്കും ഉണ്ടായിരുന്നെങ്കില്‍’; ‘മാധവികുട്ടി മോഹന്‍ലാലിന്റെ അഭിനയ മികവ് കണ്ട് പറഞ്ഞു’; ഭദ്രന്‍

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിൽ ഒന്നായ ആട് തോമയ്ക്കും സ്പടികത്തിനും 26 വയസ്സ് തികഞ്ഞിരിക്കുകയാണ്. ഈ വേളയില്‍ ചിത്രത്തിലെ മോഹന്‍ലാലിന്റെ അഭിനയം കണ്ട് പ്രശസ്ത എഴുത്തുകാരി മാധവികുട്ടി പറഞ്ഞ വാക്കുകള്‍ ഓര്‍ത്ത് സംവിധായകന്‍ ഭദ്രന്‍. ഫേസ്ബുക്കിലൂടെയാണ് മാധവികുട്ടയെക്കുറിച്ചുള്ള ഓര്‍മ്മ അദ്ദേഹം പങ്കുവെച്ചത്.

ഇതുപോലൊരു തെമ്മാടി തനിക്കും ഉണ്ടായിരുന്നുവെങ്കില്‍ എന്നായിരുന്നു മാധവികുട്ടി പറഞ്ഞത്. ആ വാക്കുകള്‍ക്ക് ആയിരം അര്‍ഥങ്ങള്‍ ഉണ്ടാകാമെന്ന് ഭദ്രന്‍ പറയുന്നു. ചിത്രത്തിന്റെ ഡിജിറ്റല്‍ വേര്‍ഷന്‍ മാധവികുട്ടിക്കൊപ്പം കാണാന്‍ സാധിച്ചിരുന്നവെങ്കില്‍ എന്ന ആഗ്രഹവും അദ്ദേഹം പങ്കുവെച്ചു.

ഭദ്രന്റെ വാക്കുകള്‍

എഴുത്തിന്റെ മുത്തശ്ശി മാധവിക്കുട്ടി സ്ഫടികത്തിലെ ലാലിന്റെ അഭിനയ മികവ് കണ്ട് എന്നോട് ഒരിക്കല്‍ പറഞ്ഞത് ഓര്‍ക്കുന്നു. ‘ഇതുപോലൊരു തെമ്മാടി ചെറുക്കന്‍ എനിക്കും ഉണ്ടായിരുന്നെങ്കില്‍….’ഇതിനു ആയിരം ആയിരം അര്‍ത്ഥങ്ങള്‍ അവര്‍ കണ്ടിരുന്നിരിക്കാം. ഈ ദിവസം ഞാന്‍ അവരെ കൂടി ഓര്മിക്കുകയാണ്. ഇതിന്റെ ഡിജിറ്റല്‍ വേര്‍ഷന്‍ അവരോടൊപ്പം കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍…..

എഴുത്തിൻ്റെ മുത്തശ്ശി മാധവിക്കുട്ടി സ്ഫടികത്തിലെ ലാലിൻ്റെ അഭിനയ മികവ് കണ്ട് എന്നോട് ഒരിക്കൽ പറഞ്ഞത് ഓർക്കുന്നു."…

Posted by Bhadran Mattel on Tuesday, March 30, 2021

1995ലാണ് മലയാളികളുടെ പ്രിയപ്പെട്ട കഥാപാത്രം ആടുതോമയുടെ ജനനം. മോഹന്‍ലാലിന്റെ തിയറ്റര്‍ ഇളക്കി മറിച്ചുള്ള പ്രകടനം കാരണം തന്നെ ഇന്നും മലയാളി പ്രേക്ഷകരുടെ മനസില്‍ ആടുതോമ മാറാതെ നില്‍ക്കുകയാണ്. അതിനാല്‍ തന്നെ ചിത്രം ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ വീണ്ടും റിലീസ് ചെയ്യാനുള്ള തീരുമാനത്തിലാണ് ഭദ്രന്‍.

ഭദ്രന്റെ കഥയ്ക്ക് ഡയലോഗുകള്‍ സമ്മാനിച്ചത് രാജേന്ദ്ര ബാബുവായിരുന്നു. ജെ വില്യംസ്, എസ് കുമാര്‍ എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. മോഹന്‍ലാലിന് പുറമെ തിലകന്‍, ഉര്‍വ്വശി, സ്ഫടികം ജോര്‍ജ് എന്നിവരും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായിരുന്നു.

ഡയലോഗുകള്‍ പോലെ തന്നെ ചിത്രത്തിലെ ഗാനങ്ങളും വളരെ ശ്രദ്ധേയമായിരുന്നു. സില്‍ക്ക് സ്മിതയും മോഹന്‍ലാലും ഒരുമിച്ചുള്ള ഏഴിമല പൂഞ്ചോല എന്ന ഗാനം ഇന്ന് പ്രേക്ഷകര്‍ക്ക് പ്രയപ്പെട്ടതാണ്. എസ് പി വെങ്കിടേഷാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയത്. ആടുതോമ എന്ന കഥാപാത്രത്തിന്റെ അഭിനയത്തിന് മോഹന്‍ലാലിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചിരുന്നു.

നിലവില്‍ ഭദ്രന്‍ ജൂതന്‍ എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ്. അതിന് ശേഷം മോഹന്‍ലാലുമായി ‘യന്ത്രം’ എന്ന ചിത്രം ചെയ്യുന്നതിനെ കുറിച്ചും ഭദ്രന്‍ പറഞ്ഞിരുന്നു.

Covid 19 updates

Latest News