Top

ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായി അനുരാഗ് കശ്യപ്

ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായി. കുറച്ച് ദിവസം മുമ്പ് നേരിയ നെഞ്ച് വേദിന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് താരം പരിശോധന നടത്തിയത്. ആന്‍ജിയോഗ്രാഫി പരിശോധനയില്‍ ഹൃദയത്തില്‍ ബ്ലോക്കുകള്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ ആന്‍ജിയോപ്ലാസ്റ്റിക്ക് വേണ്ടി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ നടന്നത്. നിലവില്‍ അനുരാഗ് സുഖം പ്രാപിച്ച് വരുകയാണെന്ന് താരത്തിന്റെ പിഎ മാധ്യമങ്ങളെ അറിയിച്ചു. ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് ഒരാഴ്ച്ചയോളം വിശ്രമിക്കാനാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. നിലവില്‍ ‘ദില്‍ദോബാരാ’ എന്ന ചിത്രത്തിന്റെ […]

26 May 2021 10:11 PM GMT
ഫിൽമി റിപ്പോർട്ടർ

ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായി അനുരാഗ് കശ്യപ്
X

ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായി. കുറച്ച് ദിവസം മുമ്പ് നേരിയ നെഞ്ച് വേദിന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് താരം പരിശോധന നടത്തിയത്. ആന്‍ജിയോഗ്രാഫി പരിശോധനയില്‍ ഹൃദയത്തില്‍ ബ്ലോക്കുകള്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ ആന്‍ജിയോപ്ലാസ്റ്റിക്ക് വേണ്ടി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു.

മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ നടന്നത്. നിലവില്‍ അനുരാഗ് സുഖം പ്രാപിച്ച് വരുകയാണെന്ന് താരത്തിന്റെ പിഎ മാധ്യമങ്ങളെ അറിയിച്ചു. ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് ഒരാഴ്ച്ചയോളം വിശ്രമിക്കാനാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

നിലവില്‍ ‘ദില്‍ദോബാരാ’ എന്ന ചിത്രത്തിന്റെ അണിയറയിലാണ് അനുരാഗ് കശ്യപ്. മന്‍മര്‍സിയക്ക് ശേഷം തപ്‌സി പന്നുവുമായി ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തില്‍ പവാലി ഗുലാട്ടിയും കേന്ദ്ര കഥാപാത്രമാണ്. ഈ വര്‍ഷം മാര്‍ച്ചിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയായത്.

Next Story