Top

വഴക്കൊഴിയാതെ കങ്കണ; കര്‍ഷക സമരത്തെ ആക്ഷേപിച്ചതിനെതിരെ നടന്‍ ദില്‍ജിത്തും രംഗത്ത്

മുംബൈ: കര്‍ഷക സമരത്തില്‍ പങ്കെടുത്ത വൃദ്ധയെക്കുറിച്ച് വ്യാജ പ്രചരണം നടത്തിയ നടി കങ്കണ റണൗത്തിനെതിരെ ബോളിവുഡ് താരങ്ങള്‍ തുടരെ രംഗത്ത്. നടനും ഗായകനുമായ ദില്‍ജിത്ത് ദൊസജ്ഞ് ആണ് കങ്കണയ്‌ക്കെതിരെ രംഗത്തു വന്നത്. കങ്കണ ആക്ഷേപിച്ച മഹിന്ദര്‍ കൗര്‍ എന്ന സ്ത്രീ സംസാരിക്കുന്ന വീഡിയോ പങ്കുവെച്ചു കൊണ്ടാണ് ദില്‍ജിത്തിന്റ പ്രതികരണം. തങ്ങള്‍ ഇഷ്ടപ്പെടുന്നത് മാത്രം സംസാരിക്കാന്‍ വേണ്ടി അന്ധയായി പെരുമാറരുതെന്നാണ് ദില്‍ജിത്ത് ട്വീറ്റ് ചെയ്തിരിക്കുന്നത്. Ooo Karan johar ke paltu, jo dadi Saheen Baag mein […]

3 Dec 2020 3:20 AM GMT

വഴക്കൊഴിയാതെ കങ്കണ; കര്‍ഷക സമരത്തെ ആക്ഷേപിച്ചതിനെതിരെ നടന്‍ ദില്‍ജിത്തും രംഗത്ത്
X

മുംബൈ: കര്‍ഷക സമരത്തില്‍ പങ്കെടുത്ത വൃദ്ധയെക്കുറിച്ച് വ്യാജ പ്രചരണം നടത്തിയ നടി കങ്കണ റണൗത്തിനെതിരെ ബോളിവുഡ് താരങ്ങള്‍ തുടരെ രംഗത്ത്. നടനും ഗായകനുമായ ദില്‍ജിത്ത് ദൊസജ്ഞ് ആണ് കങ്കണയ്‌ക്കെതിരെ രംഗത്തു വന്നത്.

കങ്കണ ആക്ഷേപിച്ച മഹിന്ദര്‍ കൗര്‍ എന്ന സ്ത്രീ സംസാരിക്കുന്ന വീഡിയോ പങ്കുവെച്ചു കൊണ്ടാണ് ദില്‍ജിത്തിന്റ പ്രതികരണം. തങ്ങള്‍ ഇഷ്ടപ്പെടുന്നത് മാത്രം സംസാരിക്കാന്‍ വേണ്ടി അന്ധയായി പെരുമാറരുതെന്നാണ് ദില്‍ജിത്ത് ട്വീറ്റ് ചെയ്തിരിക്കുന്നത്.

താരത്തിന്റെ ട്വീറ്റിനു പിന്നാലെ രൂക്ഷ പ്രതികരണവുമായി കങ്കണ രംഗത്തെത്തി. ഫിലിം മേക്കര്‍ കരണ്‍ ജോഹറിന്റെ പെറ്റാണ് ദില്‍ജിത്ത് എന്ന് ആക്ഷേപിച്ചു കൊണ്ടാണ് കങ്കണയുടെ ട്വീറ്റ്.

ദില്‍ജിത്തിനെ കൂടാതെ മുന്‍ ബിഗ് ബോസ് താരം ഹിമാന്‍ഷി ഖുറാന ഉള്‍പ്പെടെയുള്ള ബോളിവുഡിലെ മറ്റു പ്രമുഖരും കങ്കണയുടെ പരാമര്‍ശത്തിനെതിരെ രംഗത്തു വന്നിരുന്നു.

പൗരത്വ ഭേദഗതി നിയമത്തില്‍ പങ്കെടുത്തിരുന്ന ബില്‍കിസ് ബാനോ എന്ന 86 കാരിയെന്ന് തെറ്റിദ്ധരിച്ചാണ് കങ്കണ കര്‍ഷക സമരത്തില്‍ പങ്കെടുത്ത മൊഹിന്ദര്‍ കൗര്‍ എന്ന വൃദ്ധയുടെ ചിത്രം പങ്കു വെച്ചത്. 100 രൂപയ്ക്ക് പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്ന ആളാണ് ബില്‍ക്കിസ് ബാനോ എന്നായിരുന്നു കങ്കണ ട്വീറ്റ് ചെയ്തത്. ട്വീറ്റിനു പിന്നാലെ നിരവധി പേര്‍ കങ്കണയ്‌ക്കെതിരെ രം?ഗത്തെത്തുകയും അബദ്ധം മനസ്സിലാക്കിയ നടി ഉടന്‍ തന്നെ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയുമായിരുന്നു.

സംഭവത്തില്‍ കഴിഞ്ഞ ദിവസം കങ്കണയ്ക്ക് വക്കീല്‍ നോട്ടീസ് ലഭിച്ചിരുന്നു. പഞ്ചാബില്‍ നിന്നുള്ള അഭിഭാഷകന്‍ ഹര്‍കം സിംഗ് ആണ് വക്കീല് നോട്ടീസ് അയച്ചിരിക്കുന്നത്. വ്യാജ പ്രചരണത്തില്‍ കങ്കണ മാപ്പു പറയണമെന്ന് നോട്ടീസില്‍ ആവശ്യപ്പെടുന്നു. മൊഹിന്ദര്‍ കൗര്‍ എന്ന സ്ത്രീയുടെ ചിത്രമാണ് ബില്‍കിസ് ബാനോവിന്റെ പേരില്‍ കങ്കണ റീട്വീറ്റ് ചെയ്തത്.

ഏഴ് ദിവസത്തിനുള്ളില്‍ സംഭവത്തില്‍ മാപ്പു പറഞ്ഞില്ലെങ്കില്‍ അപകീര്‍ത്തിപ്പെടുത്തിയതിനു കേസ് ഫയല്‍ ചെയ്യുമെന്ന് അഭിഭാഷകന്‍ ഹര്‍കം സിംഗ് പറഞ്ഞു.

Next Story