മുസ്ലീം ലീഗിനെ ചവിട്ടി സത്യധാര, പിന്തുണച്ച് സുപ്രഭാതം; ലീഗ് ഇടപെടലിനേച്ചൊല്ലി സമസ്തയില്‍ സംഭവിക്കുന്നത്
മുസ്ലീം ലീഗ് സംഘടനയില്‍ ചെലുത്തുന്ന സ്വാധീനത്തെ ചൊല്ലി സമസ്തയില്‍ ഭിന്നാഭിപ്രായങ്ങള്‍. ലീഗിനെ പിന്തുണച്ചും ആക്രമിച്ചും സമസ്തയുടെ തന്നെ രണ്ട് മുഖപത്രങ്ങള്‍ വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചത് ചേരി തിരിവ് രൂക്ഷമാകുന്നതിന്റെ തെളിവായി. സത്യധാരയില്‍ മന്ത്രി കെടി ജലീലിന്റെ അഭിമുഖം പ്രസിദ്ധീകരിച്ചാണ് സമസ്തയിലെ യുവജനവിഭാഗം ആദ്യം മുസ്ലിംലീഗിനെതിരെ നിലപാട് പ്രകടിപ്പിച്ചത്. ലീഗിനെതിരെ മന്ത്രി നടത്തിയ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഒരക്ഷരം കുറയ്ക്കാതെ സമസ്ത വിഭ്യാര്ത്ഥി സംഘടനയുടെ മുഖപത്രം പ്രസിദ്ധീകരിക്കുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ വെല്‍ഫെയര്‍ പാര്‍ട്ടി-യുഡിഎഫ് നീക്കുപോക്കിനേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി ലീഗ് തീരുമാനത്തെ […]

മുസ്ലീം ലീഗ് സംഘടനയില്‍ ചെലുത്തുന്ന സ്വാധീനത്തെ ചൊല്ലി സമസ്തയില്‍ ഭിന്നാഭിപ്രായങ്ങള്‍. ലീഗിനെ പിന്തുണച്ചും ആക്രമിച്ചും സമസ്തയുടെ തന്നെ രണ്ട് മുഖപത്രങ്ങള്‍ വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചത് ചേരി തിരിവ് രൂക്ഷമാകുന്നതിന്റെ തെളിവായി.
സത്യധാരയില്‍ മന്ത്രി കെടി ജലീലിന്റെ അഭിമുഖം പ്രസിദ്ധീകരിച്ചാണ് സമസ്തയിലെ യുവജനവിഭാഗം ആദ്യം മുസ്ലിംലീഗിനെതിരെ നിലപാട് പ്രകടിപ്പിച്ചത്. ലീഗിനെതിരെ മന്ത്രി നടത്തിയ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഒരക്ഷരം കുറയ്ക്കാതെ സമസ്ത വിഭ്യാര്ത്ഥി സംഘടനയുടെ മുഖപത്രം പ്രസിദ്ധീകരിക്കുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ വെല്‍ഫെയര്‍ പാര്‍ട്ടി-യുഡിഎഫ് നീക്കുപോക്കിനേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി ലീഗ് തീരുമാനത്തെ ശക്തമായ ഭാഷയിലാണ് ജലീല്‍ വിമര്‍ശിച്ചത്. വിമര്‍ശനം സഹിക്കാന്‍ പറ്റുന്നില്ലെങ്കില്‍ മുസ്ലിം ലീഗില്‍ നിന്നും മുസ്ലിം ഒഴിവാക്കൂ എന്ന മന്ത്രിയുടെ പ്രയോഗം വാര്‍ത്തയായിരുന്നു.

പിന്നാലെ പ്രതിഷേധമറിയിച്ച് എത്തിയ യൂത്ത് ലീഗ് നേതൃത്വത്തോടും എസ്കെഎസ്എസ്എഫ് നേതാക്കള്‍ കടുത്ത നിലപാടാണ് സ്വീകരിച്ചത്. വാരികയുടെ ഉള്ളടക്കം തീരുമാനിക്കുന്നത് ഞങ്ങളുടെ സ്വാതന്ത്ര്യമാണെന്നായിരുന്നു നേതാക്കളുടെ പ്രതികരണം. ഇങ്ങനെ സമസ്തയുടെ യുവജനപക്ഷത്ത് നിന്നും കൃത്യമായ ലീഗ് വിരുദ്ധ വികാരം പുറത്തു വന്ന ഘട്ടത്തിലാണ്, ലീഗിന് പിന്തുണ അറിയിച്ച് ദിനപത്രമായ സുപ്രഭാതം മുഖപ്രസംഗമെഴുതിയത്. അടുത്ത നിയമസഭാ തെരെഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ജയിച്ചാല്‍ ബിജെപി വളര്ന്നേക്കുമെന്നും അതിനാല്‍ യുഡിഎഫ് ജയം ഇപ്പോള്‍ അനിവാര്യമാണെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.
സമസ്തയിലെ മുതിര്‍ന്ന നേതൃത്വവും യുവാക്കളും തമ്മിലുള്ള അഭിപ്രായ വ്യത്യാസം ഇതോടെ കൂടുതല്‍ വ്യക്തമായി. ലീഗിന് അടിപ്പെടേണ്ടതില്ലെന്ന് യുവനേതൃത്വവും ലീഗിന് ഒപ്പം നില്‍ക്കണമെന്ന് മുതിര്‍ന്ന നേതാക്കളും നിലപാട് എടുക്കുന്നതോടെ ചേരിതിരിവ് രൂക്ഷമായേക്കും. തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം ശേഷിക്കേയുള്ള സംഘടനാ തര്‍ക്കം തങ്ങളെ ബാധിക്കുമോയെന്ന ആശങ്ക ലീഗിനുണ്ട്. സമസ്തയെ പിളര്‍ത്താന്‍ മുസ്ലീം ലീഗ് ശ്രമിക്കുകയാണെന്ന് ആരോപണങ്ങളുമുയര്‍ന്നിട്ടുണ്ട്.
ഇതിനിടെ സമസ്തയെ പിളര്‍ത്താനും തകര്‍ക്കാനും മുസ്ലിംലീഗ് ശ്രമിക്കുന്നുണ്ടെന്ന് പരാതിപ്പെട്ട് പോഷകസംഘടനകള്‍ സമസ്ത മുശാവറയ്ക്ക് കത്തുനല്‍കിയെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നു. സംഘടനയെ അപമാനിക്കാന്‍ ലീഗ് തുനിഞ്ഞിറങ്ങിയിരിക്കുന്നുവെന്ന ആക്ഷേപവും പോഷകസംഘടനകളുടേതെന്ന പേരില്‍ പ്രചരിക്കുന്ന കത്തുകളില്‍ ഉണ്ട്. ലീഗ് നേതാവ് മായിന്‍ ഹാജിയുടെ പേരുള്‍പ്പെടെ പരാമര്‍ശിച്ചാണ് പരാതി.
മുസ്ലിംലീഗിന് വിധേയപ്പെടാത്ത സമസ്ത നേതാക്കളെ ഒറ്റപ്പെടുത്താനുള്ള ലീഗ് ശ്രമം 1989ല്‍ സംഭവിച്ച പിളര്‍പ്പിന് സമാനമായ സാഹചര്യത്തിലേക്ക് നയിക്കുന്നുവെന്ന ആരോപണം നിലവില്‍ ശക്തമാണ്. ഇടത് സര്‍ക്കാരിനെ പിന്തുണച്ച് സമസ്ത നേതാക്കള്‍ രംഗത്തെത്തിയതോടെയാണ് സംഘടനയില്‍ മുസ്ലീം ലീഗിനേച്ചോല്ലി ഭിന്നത ആരംഭിച്ചത്.

