Top

ഡീഗോ സിമിയിയോണി അത്‌ലറ്റിക്കോയില്‍ തുടരും; മൂന്നു വര്‍ഷത്തേക്കു കൂടി കരാര്‍ നീട്ടി

സ്പാനിഷ് ലാ ലിഗ ജേതാക്കളായ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ പരിശീലകനായി അര്‍ജന്റീന മുന്‍ താരവും പരിശീലകനുമായ ഡീഗോ സിമിയോണി തുടരും. സിമിയോണിയുടെയും മുഴുവന്‍ കോച്ചിങ് സംഘത്തിന്റെയും കരാര്‍ പുതുക്കാന്‍ ക്ലബ് മാനേജ്‌മെന്റ് തീരുമാനിച്ചു. മൂന്നു വര്‍ഷത്തേക്കാണ് പരിശീലക സംഘത്തിന്റെ കരാര്‍ നീട്ടിയത്. 2011-ലാണ് സിമിയോണിയും സംഘവും അത്‌ലറ്റിക്കോയുടെ പരിശീലകനായി ചുമതലയേറ്റത്. അതിനു മുമ്പ് താരമെന്ന നിലയിലും സിമിയോണി അത്‌ലറ്റിക്കോയുടെ ഭാഗമായിരുന്നു. 1994 മുതല്‍ 97 വരെ മൂന്നു സീസണുകളിലും 2003 മുതല്‍ 2005 വരെ രണ്ടു സീസണിലും സിമിയോണി […]

9 July 2021 3:13 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഡീഗോ സിമിയിയോണി അത്‌ലറ്റിക്കോയില്‍ തുടരും; മൂന്നു വര്‍ഷത്തേക്കു കൂടി കരാര്‍ നീട്ടി
X

സ്പാനിഷ് ലാ ലിഗ ജേതാക്കളായ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ പരിശീലകനായി അര്‍ജന്റീന മുന്‍ താരവും പരിശീലകനുമായ ഡീഗോ സിമിയോണി തുടരും. സിമിയോണിയുടെയും മുഴുവന്‍ കോച്ചിങ് സംഘത്തിന്റെയും കരാര്‍ പുതുക്കാന്‍ ക്ലബ് മാനേജ്‌മെന്റ് തീരുമാനിച്ചു.

മൂന്നു വര്‍ഷത്തേക്കാണ് പരിശീലക സംഘത്തിന്റെ കരാര്‍ നീട്ടിയത്. 2011-ലാണ് സിമിയോണിയും സംഘവും അത്‌ലറ്റിക്കോയുടെ പരിശീലകനായി ചുമതലയേറ്റത്. അതിനു മുമ്പ് താരമെന്ന നിലയിലും സിമിയോണി അത്‌ലറ്റിക്കോയുടെ ഭാഗമായിരുന്നു.

1994 മുതല്‍ 97 വരെ മൂന്നു സീസണുകളിലും 2003 മുതല്‍ 2005 വരെ രണ്ടു സീസണിലും സിമിയോണി അത്‌ലറ്റിക്കോയ്ക്കായി ബൂട്ട് കെട്ടിയിട്ടുണ്ട്. അവര്‍ക്കായി 144 മത്സരങ്ങളില്‍ നിന്ന് 23 ഗോളുകളും നേടി. അത്‌ലറ്റിക്കോയ്ക്കു പുറമേ സെവിയ, ഇന്റര്‍ മിലാന്‍, ലാസിയോ എന്നീ ടീമുകള്‍ക്കായും കളിച്ചിട്ടുണ്ട്.

അര്‍ജന്റീനയ്ക്കായി ദേശീയ ജഴ്‌സിയില്‍ 106 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞ സിമിയോണി 11 രാജ്യാന്തര ഗോളുകളും നേടിയ താരമാണ്. 2006-ലാണ് പരിശീലന രംഗത്തേക്ക് തിരിയുന്നത്. 2011-ല്‍ പരിശീലക വേഷത്തില്‍ അത്‌ലറ്റിക്കോയില്‍ വന്ന സിമിയോണി ഇതുവരെ അവര്‍ക്ക് രണ്ട് ലാ ലിഗ കിരീടങ്ങളും രണ്ട് യൂറോപ്പാ കിരീടങ്ങളും നേടിക്കൊടുത്തിട്ടുണ്ട്. രണ്ടു തവണ ടീമിനെ ചാമ്പ്യന്‍സ് ലീഗ് റണ്ണേഴ്‌സ് അപ്പാക്കുകയും ചെയ്തു.

Next Story

Popular Stories