ധ്യാനും നീരജും അജുവും ഒന്നിക്കുന്ന പാതിരാ കുർബാന; പോസ്റ്റർ എത്തി

ധ്യാൻ ശ്രീനിവാസനും അജു വർഗ്ഗീസും നീരജ് മാധവും ഒന്നിക്കുന്ന ചിത്രം പുതിയ ചിത്രം പാതിരാ കുർബാനയുടെ പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തിന്റെ അണിയറപ്രവർത്തകരാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. അടി കപ്പ്യാരെ കൂട്ടമണിയ്ക്ക് ശേഷം മൂവരും ഒന്നിക്കുന്ന ചിത്രം കൂടെയാണ് പാതിരാ കുർബാന.

നവാഗതനായ വിനയ് ജോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിരവധി സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുള്ളയാളാണ് വിനയ്.

കഥ ധ്യാൻ ശ്രീനിവാസന്റേതാണ്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നതും സംവിധായകൻ വിനയ് ജോസ് തന്നെ. ഷാൻ റഹ്മാൻ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.

നർമ്മത്തിനും ഹൊററിനും പ്രാധാന്യം നൽകുന്ന ചിത്രമായിരിക്കും പാതിരാ കുർബാന. ബ്ലുലൈൻ മൂവീസിന്‍റെ ബാനറില്‍ റെനീഷ് കായംകുളം , സുനീർ സുലൈമാൻ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. അഖിൽ ജോർജ് ഛായാഗ്രഹണം.

ചിത്രസംയോജനം- രതിൻ രാധാകൃഷ്ണന്‍, കലാസംവിധാനം- അജയന്‍ മങ്ങാട്, മേക്കപ്പ്- ഹസ്സന്‍ വണ്ടൂര്‍, വസ്ത്രാലങ്കാരം- സ്റ്റെഫി സേവ്യര്‍, പ്രൊജക്റ്റ് ഡിസൈനർ- രാജേഷ് തിലകം, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍- സജി, ചീഫ് അസോസിയേറ്റ് ഡയറക്ടർ- അരുൺ ഡി ജോസ്, വാർത്ത പ്രചരണം- പി.ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിങ് – ഓൺപ്രൊ എന്റെർറ്റൈന്മെന്റ്സ്,പരസ്യകല- മാ മി ജോ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. മെയ് 25ന് കണ്ണൂരും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം തുടങ്ങും.

Covid 19 updates

Latest News