Top

‘ലാലേട്ടന്റെ അഭിനയം ഒരു മിറക്കിള്‍, ചുറ്റും ഒരു ഓറ’; ആറാട്ടിലെ സ്‌ക്രീന്‍ പങ്കിടലിനേക്കുറിച്ച് ധ്രുവന്‍

ദുൽഖർ സൽമാൻ നിർമ്മിക്കുന്ന അടിയാണ് ധ്രുവന്റെതായി പുറത്തിറങ്ങാനുള്ള ചിത്രം. ‘കഥാപാത്രം കുറച്ച് നിഗൂഢതകൾ ഉള്ളതായിരിക്കും. അത് തിയേറ്ററിൽ തന്നെ കണ്ടു മനസിലാക്കുക’ ധ്രുവൻ കൂട്ടിച്ചേർത്തു.

11 Feb 2021 5:25 AM GMT
Joel Stalin

‘ലാലേട്ടന്റെ അഭിനയം ഒരു മിറക്കിള്‍, ചുറ്റും ഒരു ഓറ’; ആറാട്ടിലെ സ്‌ക്രീന്‍ പങ്കിടലിനേക്കുറിച്ച് ധ്രുവന്‍
X

ക്വീൻ എന്ന സിനിമയിലൂടെ മലയാളിക്ക് ഏറെ പരിചിതനായ നടനാണ് ധ്രുവൻ. ആദ്യ സിനിമ എന്ന് തോന്നിക്കാത്ത വിധം മികച്ച പ്രകടനമായിരുന്നു ധ്രുവൻ ചിത്രത്തിൽ കാഴ്ചവെച്ചത്. തുടർന്ന് ചിൽഡ്രൻസ് പാർക്ക്, ഫൈനൽസ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. ഒടുവിൽ ധ്രുവൻ എത്തി നിൽക്കുന്നത് മോഹൻലാലിന്റെ ബിഗ് ബജറ്റ് ചിത്രം ആറാട്ടിലാണ്. ആറാട്ട് എന്ന സിനിമയെ കുറിച്ചും തന്റെ ഇനി ചിത്രങ്ങളെ കുറിച്ചുമുള്ള വിശേഷങ്ങൾ റിപ്പോർട്ടർ ലൈവിനോട് പങ്കുവെക്കുകയാണ് ധ്രുവൻ.

മോഹൻലാലിന്റെ പ്രകടനം കാണാൻ അദ്ദേഹത്തിനൊപ്പം നിന്ന് അഭിനയിക്കേണ്ട ആവശ്യമില്ല. അദ്ദേഹത്തിന് ചുറ്റും തന്നെ ഒരു ഓറയാണ്. അദ്ദേഹത്തിന്റെ അഭിനയം എന്നത് ഒരു മിറക്കിൾ ആണ്. ഭയങ്കര എന്ജോയ് ചെയ്താണ് അദ്ദേഹം പെർഫോം ചെയ്യുന്നത്. അതെങ്ങനെയാണ് സംഭവിക്കുന്നത് എന്നാണ് നമുക്കൊക്കെ സംശയം. ഒരു തുടക്കക്കാരൻ എന്ന നിലയ്ക്ക് ഞാനും പഠിക്കാൻ ശ്രമിക്കുന്നുണ്ട്.

ധ്രുവൻ

‘ആറാട്ടിൽ ഒരു സോങ് സീക്വൻസിലാണ് ഞാൻ അഭിനയിക്കുന്നത്. ലാലേട്ടനുമായുള്ള ഭയങ്കരമായ എക്സ്പീരിയൻസ് തന്നെയായിരുന്നു. അദ്ദേഹത്തെ ഒന്ന് അടുത്ത് കിട്ടുക, ഒന്ന് തൊടാൻ പറ്റുക എന്നത് തന്നെ വലിയൊരു ഭാഗ്യമാണ്. അതുപോലെ തന്നെ ബി ഉണ്ണികൃഷ്ണൻ സർ അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യാൻ പറ്റിയതിൽ സന്തോഷം’, ധ്രുവൻ പറയുന്നു.

അജിത് നായകനായെത്തുന്ന വലിമൈയിൽ ധ്രുവൻ അഭിനയിക്കുന്നതായി അഭ്യുഹങ്ങളുണ്ട്. എന്നാൽ ചിത്രത്തിൽ ഭാഗമാകുന്നുണ്ടോ ഇല്ലയോ എന്ന് ചോദിച്ചപ്പോൾ തത്കാലം പ്രതികരിക്കാൻ നിർവാഹമില്ലെന്നാണ് പറയുന്നത്.

ദുൽഖർ സൽമാൻ നിർമ്മിക്കുന്ന അടിയാണ് ധ്രുവന്റെതായി പുറത്തിറങ്ങാനുള്ള ചിത്രം. ‘കഥാപാത്രം കുറച്ച് നിഗൂഢതകൾ ഉള്ളതായിരിക്കും. അത് തിയേറ്ററിൽ തന്നെ കണ്ടു മനസിലാക്കുക’ ധ്രുവൻ കൂട്ടിച്ചേർത്തു.

ജനഗണമന എന്ന പൃഥ്വിരാജ് ചിത്രത്തിലും ധ്രുവൻ ഒരു മികച്ച വേഷത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തിൽ ഒരു കോളേജ് വിദ്യാർത്ഥിയുടെ വേഷത്തിലായിരിക്കും ധ്രുവൻ എത്തുക.

Next Story