Top

ലങ്കയിലേക്ക് സഞ്ജുവും പടിക്കലുമടങ്ങുന്ന യുവനിര; ടീം ‘യങ്’ ഇന്ത്യയെ ധവാന്‍ നയിക്കും

ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ശിഖര്‍ ധവാന്‍ നയിക്കും. ഇന്നലെ പ്രഖ്യാപിച്ച 20 അംഗ ടീമില്‍ മലയാളി താരങ്ങളായ സഞ്ജു സാംസണും ദേവ്ദത്ത് പടിക്കലും ഇടംനേടിയിട്ടുണ്ട്്. പേസര്‍ ഭുവനേശ്വര്‍ കുമാറാണ് ടീമിന്റെ ഉപനായകന്‍. അഞ്ചു പുതുമുഖങ്ങളാണ് ടീമില്‍ ഇടംപിടിച്ചിട്ടുള്ളത്. പടിക്കലിനു പുറമേ റുഥു ഗെയ്ക്ക്‌വാദ്, നിതീഷ് റാണ, കെ. ഗൗതം, ചേതന്‍ സക്കറിയ എന്നിവര്‍ക്കാണ് ആദ്യമായി ടീം ഇന്ത്യയുടെ വാതിലുകള്‍ തുറന്നത്. വിരാട് കോഹ്ലി, രോഹിത് ശര്‍മ, അജിന്‍ക്യ രഹാനെ തുടങ്ങിയ മുതിര്‍ന്ന താരങ്ങളടങ്ങിയ ഒന്നാം […]

10 Jun 2021 11:24 PM GMT
Syam Saseendran

ലങ്കയിലേക്ക് സഞ്ജുവും പടിക്കലുമടങ്ങുന്ന യുവനിര; ടീം ‘യങ്’ ഇന്ത്യയെ ധവാന്‍ നയിക്കും
X

ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ശിഖര്‍ ധവാന്‍ നയിക്കും. ഇന്നലെ പ്രഖ്യാപിച്ച 20 അംഗ ടീമില്‍ മലയാളി താരങ്ങളായ സഞ്ജു സാംസണും ദേവ്ദത്ത് പടിക്കലും ഇടംനേടിയിട്ടുണ്ട്്. പേസര്‍ ഭുവനേശ്വര്‍ കുമാറാണ് ടീമിന്റെ ഉപനായകന്‍.

അഞ്ചു പുതുമുഖങ്ങളാണ് ടീമില്‍ ഇടംപിടിച്ചിട്ടുള്ളത്. പടിക്കലിനു പുറമേ റുഥു ഗെയ്ക്ക്‌വാദ്, നിതീഷ് റാണ, കെ. ഗൗതം, ചേതന്‍ സക്കറിയ എന്നിവര്‍ക്കാണ് ആദ്യമായി ടീം ഇന്ത്യയുടെ വാതിലുകള്‍ തുറന്നത്.

വിരാട് കോഹ്ലി, രോഹിത് ശര്‍മ, അജിന്‍ക്യ രഹാനെ തുടങ്ങിയ മുതിര്‍ന്ന താരങ്ങളടങ്ങിയ ഒന്നാം നിര ടീം ഇംഗ്ലണ്ട് പര്യടനത്തിനു പുറപ്പെട്ടതിനാല്‍ രണ്ടാം നിര ടീമിനെയാണ് ഇന്ത്യ ലങ്കയിലേക്ക് അയയ്ക്കുന്നത്. ധവാന്‍, ഭുവി എന്നിവര്‍ക്കു പുറമേ ഹര്‍ദ്ദിക് പാണ്ഡ്യ, യൂസ്‌വേന്ദ്ര ചഹാല്‍ എന്നിവര്‍ക്കു മാത്രമാണ് കാര്യമായ രാജ്യാന്തര ക്രിക്കറ്റ് പരിചയമുള്ളത്.

ചേതന്‍ സക്കറിയ ഇടംപിടിച്ചതാണ് ടീം സെലക്ഷനില്‍ ഏറെ ശ്രദ്ധേയമായത്. ഇക്കഴിഞ്ഞ ഐ.പി.എല്‍. സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി കളത്തിലിറങ്ങിയ ഏതാനും മത്സരങ്ങള്‍ കൊണ്ടുമാത്രം ദേശീയ ശ്രദ്ധ നേടാന്‍ സക്കറിയയ്ക്കായിരുന്നു.

ഐ.പി.എല്‍. നിര്‍ത്തിവച്ചതിനു തൊട്ടുപിന്നാലെ സക്കറിയയുടെ പിതാവ് കോവിഡ് രോഗബാധയെത്തുടര്‍ന്ന് മരണമടഞ്ഞിരുന്നു. ഐ.പി.എല്ലില്‍ നിന്നു ലഭലിച്ച തുക മുഴുവന്‍ പിതാവിന്റെ ചികിത്സയ്ക്കായി ചിലവഴിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വീണ്ടും ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ച സഞ്ജു സാംസണ് പക്ഷേ യുവതാരം ഇഷാന്‍ കിഷന്റെ സാന്നിദ്ധ്യം കടുത്ത ഭീഷണിയാണ്. ഇരുവരുമാണ് വിക്കറ്റ് കീപ്പര്‍മാരായി ടീമില്‍ ഇടം നേടിയിട്ടുള്ളത്. ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് ഇഷാന്‍.

അതേസമയം ടീമില്‍ ഇടംപിടിക്കുമെന്നു കരുതിയ ശ്രേയസ് അയ്യര്‍, ടി. നടരാജന്‍ എന്നിവരെ പരിഗണിച്ചില്ല. ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിന്റെ നായകനാകുമെന്നു കരുതിയ താരമാണ് അയ്യര്‍. എന്നാല്‍ ഇരുവരും പരുക്കില്‍ നിന്നു മുക്തരായി വന്നതേയുള്ളുവെന്നും ഭാവി മുന്നില്‍ക്കണ്ട് കൂടുതല്‍ വിശ്രമം അനുവദിക്കാമെന്നുമായിരുന്നു സെലക്ഷന്‍ കമ്മിറ്റിയുടെ നിലപാട്.

ടീം ഇന്ത്യ:- ശിഖര്‍ ധവാന്‍, ഭുവനേശ്വര്‍ കുമാര്‍, പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കല്‍, റുതുരാജ് ഗെയ്ക്ക്‌വാദ്, സൂര്യകുമാര്‍ യാദവ്, മനീഷ് പാണ്ഡെ, ഹര്‍ദ്ദിക് പാണ്ഡ്യ, നിതീഷ് റാണ, സഞ്ജു സാംസണ്‍, യൂസ്‌വേന്ദ്ര ചഹാല്‍, രാഹുല്‍ ചഹാര്‍, കെ. ഗൗതം, ക്രുണാല്‍ പാണ്ഡ്യ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ദീപക് ചഹാര്‍, നവ്ദീപ് സൈനി, ചേതന്‍ സക്കറിയ.

Next Story

Popular Stories