കൊടകരയിലെ ഒരു കോടി 40 ലക്ഷവും തന്റേതെന്ന് ധര്മ്മരാജന്, ‘നല്‍കിയത് ഡല്‍ഹിയിലെ മാര്‍വാടി’; തിരികെ വാങ്ങാന്‍ കോടതിയിലേക്ക്
തൃശ്ശൂര്‍: കൊടകരയില്‍ കവര്‍ച്ചക്കാരില്‍ നിന്ന് കണ്ടെടുത്ത മുഴുവന്‍ പണവും തന്റേതാണെന്ന അവകാശവാദവുമായി പരാതിക്കാരന് ധര്മ്മരാജന്. കണ്ടെടുത്ത ഒരു കോടി 40 കോടിയും തിരിച്ചുലഭിക്കണമെന്നാവശ്യപ്പെട്ട് ധര്മ്മരാജന് ഇരിങ്ങാലക്കുട ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. പണം തന്റേതും സുനില്‍ നായിക്കിന്റേതും ആണെന്നും മറ്റാര്‍ക്കും അതില്‍ അവകാശമില്ലെന്നും ധര്മരാജന് ഹര്‍ജിയില്‍ പറയുന്നു. പണത്തിന്റെ ഉറവിടം സംബന്ധിച്ച് ഹര്‍ജിയില്‍ നല്‍കിയിരിക്കുന്ന വിശദീകരണത്തില്‍ ഡല്‍ഹിയിലെ ഒരു മാര്‍വാടിയാണ് പണം നല്‍കിയതെന്ന് ധര്മ്മരാജന് പറയുന്നു. കേസ് ഏറ്റെടുക്കാന്‍ ഇഡി നടപടി ആരംഭിക്കുന്നതിനിടെയാണ് പരാതിക്കാരന്റെ ഭാഗത്തുനിന്നുള്ള […]
8 Jun 2021 7:41 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തൃശ്ശൂര്‍: കൊടകരയില്‍ കവര്‍ച്ചക്കാരില്‍ നിന്ന് കണ്ടെടുത്ത മുഴുവന്‍ പണവും തന്റേതാണെന്ന അവകാശവാദവുമായി പരാതിക്കാരന് ധര്മ്മരാജന്. കണ്ടെടുത്ത ഒരു കോടി 40 കോടിയും തിരിച്ചുലഭിക്കണമെന്നാവശ്യപ്പെട്ട് ധര്മ്മരാജന് ഇരിങ്ങാലക്കുട ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു.
പണം തന്റേതും സുനില്‍ നായിക്കിന്റേതും ആണെന്നും മറ്റാര്‍ക്കും അതില്‍ അവകാശമില്ലെന്നും ധര്മരാജന് ഹര്‍ജിയില്‍ പറയുന്നു. പണത്തിന്റെ ഉറവിടം സംബന്ധിച്ച് ഹര്‍ജിയില്‍ നല്‍കിയിരിക്കുന്ന വിശദീകരണത്തില്‍ ഡല്‍ഹിയിലെ ഒരു മാര്‍വാടിയാണ് പണം നല്‍കിയതെന്ന് ധര്മ്മരാജന് പറയുന്നു. കേസ് ഏറ്റെടുക്കാന്‍ ഇഡി നടപടി ആരംഭിക്കുന്നതിനിടെയാണ് പരാതിക്കാരന്റെ ഭാഗത്തുനിന്നുള്ള പുതിയ നീക്കം.
കവര്‍ച്ച ചെയ്യപ്പെട്ടത് 25 ലക്ഷമാണെന്നായിരുന്നു ധര്‍മ്മരാജന്റെ ആദ്യപരാതി. പിന്നീട് അന്വേഷണത്തില്‍ കണ്ടെത്തിയ കവര്‍ച്ചാപ്പണം താന്‍ എത്തിച്ചതാണെന്ന് പൊലീസിനോട് സമ്മതിക്കുകയും ചെയ്തിരുന്നു.
അതേസമയം, കൊടകര കുഴല്‍ പണ കേസ് അന്വേഷണത്തില്‍ നഷ്ടപ്പെട്ട പണം കണ്ടെടുക്കുന്നതിനും പോലീസിന് വെല്ലുവിളി നേരിടുകയാണ്. പണം വീണ്ടെടുക്കാന്‍ കേസിലെ 19 പ്രതികളെ വിയ്യൂര്‍ ജയിലില്‍ ഒന്നിച്ചിരുത്തി ചോദ്യം ചെയ്തു. പതിനഞ്ചാം പ്രതിയായ ഷിഗിലിന് വേണ്ടിയുള്ള അന്വേഷണം കര്‍ണാടകയിലേക്ക് വ്യാപിപ്പിച്ചു.
മൂന്നര കോടി രൂപ കവര്‍ച്ച ചെയ്ത സംഭവത്തില്‍ ഒരു കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപയാണ് ഇതുവരെ കണ്ടടുത്തത്. ബാക്കി തുക കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്. പ്രതികളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയുമൊക്കെ ചോദ്യം ചെയ്ത് വരികയാണ്. എന്നാല്‍ കാര്യമായ വിവരങ്ങള്‍ ലഭിക്കുന്നില്ല.
കവര്‍ച്ച നടന്ന് 20 ദിവസങ്ങള്‍ക്ക് ശേഷമാണ് ആദ്യ പ്രതി അറസ്റ്റിലാക്കുന്നത്. പിന്നീട് 20 പേരെ കൂടി അറസ്റ്റ് ചെയ്തു. ഇതിനിടയില്‍ പ്രതികള്‍ പണം പങ്കിട്ടെടുത്തു. സ്വര്‍ണമായും മറ്റും പല വഴിക്കും ഈ തുക കൈമാറുകയും ചെയ്തു. കേസ് അന്വേഷണത്തിലാകട്ടെ രണ്ട് സംഘങ്ങള്‍ മാറി വന്നു. സംഭവമുണ്ടായി രണ്ട് മാസം പിന്നിടുമ്പോഴും കവര്‍ച്ചാ പണം മുഴുവനായി കണ്ടെത്തുക എന്നത് ഇപ്പോഴും അന്വേഷണ സംഘത്തിന് വെല്ലുവിളി യായി തുടരുകയാണ്.
അതിനിടയിലാണ് കേസ് അന്വേഷണത്തിനുള്ള അനുമതി ഡല്‍ഹിയില്‍ നിന്നും ഇ.ഡി. കൊച്ചി യൂണിറ്റിന് നല്‍കിയിരിക്കുന്നത്. ഹൈകോടതി ആവശ്യപ്പെട്ട റിപ്പോര്‍ട്ട് നല്കിയ ശേഷം ഇ.ഡി. അന്വേഷണം തുടങ്ങും. ഇതിനായി ഡെപ്യൂട്ടി ഡയറക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയെന്നാണ് വിവരം. കള്ളപ്പണ നിരോധന നിയമ പ്രകാരമായിരിക്കും അന്വേഷണം.
Also Read: ‘ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുന്നു’; സുധാകരന് അഭിനന്ദനവുമായി ചെന്നിത്തല