Top

ധര്‍മ്മജന്‍ തോറ്റു; സുരേഷ് ഗോപി മൂന്നാം സ്ഥാനത്തേക്ക്

ബാലുശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി നടന്‍ ധര്‍മ്മജന്‍ പരാജയത്തിലേക്ക്. എല്‍ഡിഎഫിന്റെ സച്ചിന്‍ ദേവ് 20,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മണ്ഡലത്തില്‍ മുന്നിട്ട് നില്‍ക്കുന്നത്. വോട്ടെണ്ണല്‍ ദിനത്തില്‍ മണ്ഡലത്തില്‍ എത്തില്ലെന്ന് ഇന്നലെ തന്നെ ധര്‍മ്മജന്‍ വ്യക്തമാക്കിയിരുന്നു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നേപ്പാളില്‍ നിന്ന് യാത്രസൗകര്യങ്ങള്‍ ഇല്ലാത്തത് കൊണ്ടാണ് എത്താന്‍ സാധിക്കാത്തതെന്നാണ് ധര്‍മ്മജന്‍ റിപ്പോര്‍ട്ടര്‍ ലൈവിനോട് പറഞ്ഞത്. വിജയപ്രതീക്ഷയില്‍ തന്നെയാണ് താനെന്നും ആറാം തീയതിക്കുള്ളില്‍ തിരികെ എത്തുമെന്നും ധര്‍മ്മജന്‍ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് ധര്‍മ്മജന്‍ നേപ്പാളിലേക്ക് പോയത്. ആദ്യം മുതല്‍ തന്നെ […]

2 May 2021 1:58 AM GMT

ധര്‍മ്മജന്‍ തോറ്റു; സുരേഷ് ഗോപി മൂന്നാം സ്ഥാനത്തേക്ക്
X

ബാലുശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി നടന്‍ ധര്‍മ്മജന്‍ പരാജയത്തിലേക്ക്. എല്‍ഡിഎഫിന്റെ സച്ചിന്‍ ദേവ് 20,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മണ്ഡലത്തില്‍ മുന്നിട്ട് നില്‍ക്കുന്നത്.

വോട്ടെണ്ണല്‍ ദിനത്തില്‍ മണ്ഡലത്തില്‍ എത്തില്ലെന്ന് ഇന്നലെ തന്നെ ധര്‍മ്മജന്‍ വ്യക്തമാക്കിയിരുന്നു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നേപ്പാളില്‍ നിന്ന് യാത്രസൗകര്യങ്ങള്‍ ഇല്ലാത്തത് കൊണ്ടാണ് എത്താന്‍ സാധിക്കാത്തതെന്നാണ് ധര്‍മ്മജന്‍ റിപ്പോര്‍ട്ടര്‍ ലൈവിനോട് പറഞ്ഞത്. വിജയപ്രതീക്ഷയില്‍ തന്നെയാണ് താനെന്നും ആറാം തീയതിക്കുള്ളില്‍ തിരികെ എത്തുമെന്നും ധര്‍മ്മജന്‍ പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് ധര്‍മ്മജന്‍ നേപ്പാളിലേക്ക് പോയത്. ആദ്യം മുതല്‍ തന്നെ വലിയ ആത്മവിശ്വാസത്തിലായിരുന്നു ധര്‍മ്മജന്‍. യുഡിഎഫിന്റെ വിജയം വിചാരിക്കുന്ന പോലെ ദുഷ്‌കരമല്ല. ഉറങ്ങി കിടക്കുന്ന ഒരു ജനതയെ ഉണര്‍ത്തിയാല്‍ ബാലുശ്ശേരി യുഡിഎഫിന് നേടാന്‍ സാധിക്കുമെന്നായിരുന്നു ധര്‍മ്മജന്റെ പക്ഷം. എന്നാല്‍ ഇടത് സ്ഥാനാര്‍ത്ഥിയായ സച്ചിന്‍ ദേവിനെ തങ്ങളുടെ പ്രതിനിധിയായി തെരഞ്ഞെടുക്കുകയായിരുന്നു.

15,464 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ തവണ പുരുഷന്‍ കടലുണ്ടി മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്. അതിന് മുമ്പും പുരുഷന്‍ കടലുണ്ടി തന്നെയാണ് വിജയിച്ചത്. ബാലുശേരിയില്‍ ധര്‍മ്മജന്‍ അല്ല, മോഹന്‍ലാല്‍ വന്ന് മത്സരിച്ചാലും എല്‍.ഡി.എഫ് തന്നെ വിജയിക്കുമെന്നാണ് അടുത്തിടെ പുരുഷന്‍ കടലുണ്ടി പ്രതികരിച്ചിരുന്നു. എന്നാല്‍ രമേശ് പിഷാരടി ഉള്‍പ്പെടെയുള്ള സെലിബ്രിറ്റി പ്രചരണമായിരുന്നു ബാലുശ്ശേരിയില്‍ നടന്നത്.

അതേസമയം, തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപി മൂന്നാം സ്ഥാനത്തേക്ക് പോയി. എല്‍ഡിഎഫിന്റെ പി ബാലചന്ദ്രനാണ് 200 വോട്ടിന് ലീഡ് ചെയ്യുന്നത്. യുഡിഎഫിന്റെ പത്മജ വേണുഗോപാലാണ് രണ്ടാമത്.

ആലപ്പുഴയില്‍ എല്‍ഡിഎഫിന്റെ പിപി ചിത്തരഞ്ജന്‍ വിജയിച്ചു. ദേവികുളത്ത് എല്‍ഡിഎഫിന്റെ എ രാജയും വിജയിച്ചു. തവനൂരില്‍ യുഡിഎഫിന്റെ ഫിറോസ് കുന്നംപറമ്പിലിന്റെ ലീഡ് 590 ആയി കുറഞ്ഞു. കോതമംഗലത്ത് മുഴുവന്‍ റൗണ്ടുകളും എണ്ണിത്തീര്‍ന്നപ്പോള്‍ ആന്റണി ജോണ്‍ വിജയമുറപ്പിച്ചു. കളമശ്ശേരിയില്‍ പി.രാജീവിന്റെ ലീഡ് 5800 ആയി.

Next Story