ധര്മ്മജന് നാളെ എത്തില്ല; വിജയപ്രതീക്ഷയില്‍ തന്നെയെന്ന് സ്ഥാനാര്‍ത്ഥി നേപ്പാളില്‍ നിന്ന്
വോട്ടെണ്ണല്‍ ദിനത്തില്‍ മണ്ഡലത്തില്‍ എത്തില്ലെന്ന് വ്യക്തമാക്കി ബാലുശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും നടനുമായ ധര്മ്മജന്. ഇപ്പോള്‍ നേപ്പാളില്‍ തന്നെയാണ്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നേപ്പാളില്‍ നിന്ന് യാത്രസൗകര്യങ്ങള്‍ ഇല്ലാത്തത് കൊണ്ടാണ് എത്താന്‍ സാധിക്കാത്തതെന്ന് ധര്മ്മജന് റിപ്പോര്‍ട്ടര്‍ ലൈവിനോട് പറഞ്ഞു. വിജയപ്രതീക്ഷയില്‍ തന്നെയാണ് താനെന്നും ആറാം തീയതിക്കുള്ളില്‍ തിരികെ എത്തുമെന്നും ധര്മ്മജന് പറഞ്ഞു. രാജീവ് ഷെട്ടി സംവിധാനം ചെയ്യുന്ന ബിബിന്‍ ജോര്‍ജ് നായകനായ ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് ധര്മ്മജന് നേപ്പാളിലെത്തിയത്. എയ്ഞ്ചല്‍ മരിയ ക്രിയേഷന്‍സിന്റെ ബാനറില്‍ ലോറന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പ്രധാന […]

വോട്ടെണ്ണല്‍ ദിനത്തില്‍ മണ്ഡലത്തില്‍ എത്തില്ലെന്ന് വ്യക്തമാക്കി ബാലുശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും നടനുമായ ധര്മ്മജന്. ഇപ്പോള്‍ നേപ്പാളില്‍ തന്നെയാണ്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നേപ്പാളില്‍ നിന്ന് യാത്രസൗകര്യങ്ങള്‍ ഇല്ലാത്തത് കൊണ്ടാണ് എത്താന്‍ സാധിക്കാത്തതെന്ന് ധര്മ്മജന് റിപ്പോര്‍ട്ടര്‍ ലൈവിനോട് പറഞ്ഞു. വിജയപ്രതീക്ഷയില്‍ തന്നെയാണ് താനെന്നും ആറാം തീയതിക്കുള്ളില്‍ തിരികെ എത്തുമെന്നും ധര്മ്മജന് പറഞ്ഞു.
രാജീവ് ഷെട്ടി സംവിധാനം ചെയ്യുന്ന ബിബിന്‍ ജോര്‍ജ് നായകനായ ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് ധര്മ്മജന് നേപ്പാളിലെത്തിയത്. എയ്ഞ്ചല്‍ മരിയ ക്രിയേഷന്‍സിന്റെ ബാനറില്‍ ലോറന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ നേപ്പാളാണ്.
തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് ധര്മ്മജന് നേപ്പാളിലേക്ക് പോയത്. ആദ്യം മുതല്‍ തന്നെ വലിയ ആത്മവിശ്വാസത്തിലായിരുന്നു ധര്മ്മജന്. യുഡിഎഫിന്റെ വിജയം വിചാരിക്കുന്ന പോലെ ദുഷ്കരമല്ല. ഉറങ്ങി കിടക്കുന്ന ഒരു ജനതയെ ഉണറത്തിയാല്‍ ബാലുശ്ശേരി യുഡിഎഫിന് നേടാന്‍ സാധിക്കുമെന്നായിരുന്നു ധര്‍മ്മജന്റെ പക്ഷം.
എന്നാല്‍ ഇടത് സ്ഥാനാര്‍ത്ഥിയായ സച്ചിന് ദേവിന് മുന്‍തൂക്കം നല്‍കുന്നതാണ് സര്‍വ്വേകള്‍. ധര്‍മ്മജന്റെ അപ്രതീക്ഷിത വരവോടെ ശ്രദ്ധ നേടിയ മണ്ഡലത്തില്‍ വലിയ ഓളം സൃഷ്ടിക്കാനായില്ലെന്ന് ഏഷ്യാനെറ്റ് സി ഫോര്‍ സര്‍വ്വേ പറയുന്നു.
15,464 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ തവണ പുരുഷന് കടലുണ്ടി മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്. അതിന് മുമ്പും പുരുഷന് കടലുണ്ടി തന്നെയാണ് വിജയിച്ചത്. ബാലുശേരിയില്‍ ധര്മ്മജന് അല്ല, മോഹന്‍ലാല്‍ വന്ന് മത്സരിച്ചാലും എല്‍.ഡി.എഫ് തന്നെ വിജയിക്കുമെന്നാണ് അടുത്തിടെ പുരുഷന് കടലുണ്ടി പ്രതികരിച്ചിരുന്നു. എന്നാല്‍ രമേശ് പിഷാരടി ഉള്‍പ്പെടെയുള്ള സെലിബ്രിറ്റി പ്രചരണമായിരുന്നു ബാലുശ്ശേരിയില്‍ നടന്നത്.