Top

‘സഖാവ് പിണറായി കര്‍ക്കശക്കാരന്‍, കാപട്യക്കാരനല്ല’; സര്‍ക്കാരില്‍ വിശ്വാസമെന്നും ധര്‍മ്മജന്‍

തെരഞ്ഞെടുപ്പ് തോല്‍വി തന്നെ ബാധിച്ചിട്ടില്ലെന്നും താന്‍ ഇനിയും രാഷ്ട്രീയത്തിലും കോണ്‍ഗ്രസിലും തുടരുമെന്നും ധര്‍മ്മജന്‍ വ്യക്തമാക്കി. സൈബര്‍ ആക്രമണങ്ങളെയൊന്നും പേടിക്കുന്ന ആളല്ല താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

17 May 2021 9:49 AM GMT

‘സഖാവ് പിണറായി കര്‍ക്കശക്കാരന്‍, കാപട്യക്കാരനല്ല’; സര്‍ക്കാരില്‍ വിശ്വാസമെന്നും ധര്‍മ്മജന്‍
X

പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്ന് ബാലുശ്ശേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ധര്‍മ്മജന്‍ ബോള്‍ഗാട്ടി. സഖാവ് പിണറായി വിജയന്‍ കര്‍ശക്കാരനാണ് എന്നാല്‍ കാപട്യക്കാരനല്ലെന്നും അതുകൊണ്ട് തനിക്ക് വിശ്വാസമുണ്ടെന്നും ധര്‍മ്മജന്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു പ്രതികരണം.

ബാലുശ്ശേരിയിലെ ഇത്രവലിയ തോല്‍വി പ്രതീക്ഷിച്ചിരുന്നില്ല എന്നും ധര്‍മ്മജന്‍ പറഞ്ഞു.

തോല്‍വിയും വിജയവുമൊത്തെ തെരഞ്ഞെടുപ്പില്‍ സാധാരണയായി ഉണ്ടാകുന്നതാണ്. അത് കൂടാതെ ഇത്തവണ ഒരു തരംഗവുമുണ്ടായിരുന്നു. എന്നാല്‍ ഇത്രയും അധികം വോട്ടുകള്‍ക്ക് തോല്‍ക്കുമെന്ന് സ്വപ്‌നത്തില്‍ പോലും വിചാരിച്ചതല്ല എങ്കിലും തോല്‍വി ഞാന്‍ സമ്മതിക്കുകയാണ്

ധര്‍മ്മജന്‍ ബോള്‍ഗാട്ടി

ധര്‍മ്മജന്‍ സിനിമയില്‍ നിന്നാല്‍ മതി തല്‍ക്കാലം രാഷ്ട്രീയത്തിലേക്ക് നിന്റെ ആവശ്യം ഇല്ല എന്ന് വിചാരച്ചതിന്റെ അടിസ്ഥാനത്തിലായിരിക്കും രാഷ്ട്രീയത്തില്‍ വിജയിക്കാത്തത്. സച്ചിന്‍ദേവ് നല്ല സ്ഥാനാര്‍ത്ഥിയായിരുന്നു. നല്ല പ്രകടനമായിരുന്നു. എന്നിരുന്നാലും മറ്റൊരു ജില്ലയില്‍ നിന്നെത്തി മത്സരിച്ചിട്ടുകൂടി അവിടുത്തെ ജനങ്ങള്‍ നല്‍കിയ സമ്മതി വലിയ കാര്യം തന്നെയാണെന്നും ധര്‍മ്മജന്‍ പ്രതികരിച്ചു.

തെരഞ്ഞെടുപ്പ് തോല്‍വി തന്നെ ബാധിച്ചിട്ടില്ലെന്നും താന്‍ ഇനിയും രാഷ്ട്രീയത്തിലും കോണ്‍ഗ്രസിലും തുടരുമെന്നും ധര്‍മ്മജന്‍ വ്യക്തമാക്കി. സൈബര്‍ ആക്രമണങ്ങളെയൊന്നും പേടിക്കുന്ന ആളല്ല താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം തെരഞ്ഞെടുപ്പില്‍ സംഘടനാപരമായിട്ടുള്ള കുറേ പ്രശ്‌നങ്ങളുണ്ടായെന്നും അതെല്ലാം സംഘടനയെയും കെപിസിസി പ്രസിഡന്റിനെയും ധരിപ്പിച്ചിട്ടുണ്ടെന്നും താരം വ്യക്തമാക്കി.

Also Read: ‘ബാലുശ്ശേരിയിലെ ജനങ്ങൾക്ക് എന്നെ രാഷ്ട്രീയത്തിൽ വേണ്ട സിനിമയിൽ മാത്രം മതി’; ഇലക്ഷൻ ട്രോളുകളിൽ പ്രതികരണവുമായി ധർമജൻ

Next Story