Top

‘സ്‌നേഹിച്ചവര്‍ക്കും സ്വീകരിച്ചവര്‍ക്കും രാപ്പകലില്ലാതെ പ്രവര്‍ത്തിച്ച യു.ഡി.എഫിനും നന്ദി’; തോല്‍വിയില്‍ ആദ്യ പ്രതികരണവുമായി ധര്‍മ്മജന്‍

കോഴിക്കോട്: ബാലുശേരി മണ്ഡലത്തില്‍ തോല്‍വിയേറ്റു വാങ്ങിയതിന് പിന്നാലെ ആദ്യ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ധര്‍മ്മജന്‍ ബോള്‍ഗാട്ടി. ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ എന്നെ സ്‌നേഹിച്ചവര്‍ക്കും സ്വീകരിച്ചവര്‍ക്കും എനിക്ക് വോട്ട് ചെയ്തവര്‍ക്കും എന്നോടൊപ്പം രാപ്പകലില്ലാതെ പ്രവര്‍ത്തിച്ച യു.ഡി.എഫ് ന്റെ പ്രവര്‍ത്തകര്‍ക്കും എല്ലാ പ്രിയപ്പെട്ടവര്‍ക്കും എന്റെ ഒരുപാട് ഒരുപാട് മനസ്സ് നിറഞ്ഞ നന്ദിയെന്ന് ധര്‍മ്മജന്‍ ഫെയിസ്ബുക്കില്‍ കുറിച്ചു. നിയമസഭയില്‍ ഇത്തവണ ഏറ്റവും പ്രായം കുറഞ്ഞ അംഗം സച്ചിന്‍ ദേവിനോടാണ് ധര്‍മ്മജന്‍ ബാലുശേരിയില്‍ തോറ്റത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ഷൂട്ടിംഗിനായി ധര്‍മ്മജന്‍ നേപ്പാളിലേക്ക് […]

6 May 2021 4:43 AM GMT

‘സ്‌നേഹിച്ചവര്‍ക്കും സ്വീകരിച്ചവര്‍ക്കും രാപ്പകലില്ലാതെ പ്രവര്‍ത്തിച്ച യു.ഡി.എഫിനും നന്ദി’; തോല്‍വിയില്‍ ആദ്യ പ്രതികരണവുമായി ധര്‍മ്മജന്‍
X

കോഴിക്കോട്: ബാലുശേരി മണ്ഡലത്തില്‍ തോല്‍വിയേറ്റു വാങ്ങിയതിന് പിന്നാലെ ആദ്യ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ധര്‍മ്മജന്‍ ബോള്‍ഗാട്ടി. ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ എന്നെ സ്‌നേഹിച്ചവര്‍ക്കും സ്വീകരിച്ചവര്‍ക്കും എനിക്ക് വോട്ട് ചെയ്തവര്‍ക്കും എന്നോടൊപ്പം രാപ്പകലില്ലാതെ പ്രവര്‍ത്തിച്ച യു.ഡി.എഫ് ന്റെ പ്രവര്‍ത്തകര്‍ക്കും എല്ലാ പ്രിയപ്പെട്ടവര്‍ക്കും എന്റെ ഒരുപാട് ഒരുപാട് മനസ്സ് നിറഞ്ഞ നന്ദിയെന്ന് ധര്‍മ്മജന്‍ ഫെയിസ്ബുക്കില്‍ കുറിച്ചു.

നിയമസഭയില്‍ ഇത്തവണ ഏറ്റവും പ്രായം കുറഞ്ഞ അംഗം സച്ചിന്‍ ദേവിനോടാണ് ധര്‍മ്മജന്‍ ബാലുശേരിയില്‍ തോറ്റത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ഷൂട്ടിംഗിനായി ധര്‍മ്മജന്‍ നേപ്പാളിലേക്ക് പോയിരുന്നു. ആദ്യം മുതല്‍ തന്നെ വലിയ ആത്മവിശ്വാസത്തിലായിരുന്നു ധര്‍മ്മജന്‍. എന്നാല്‍ വോട്ടെണ്ണല്‍ ദിനത്തില്‍ നിരാശപ്പെടുത്തി. യുഡിഎഫിന്റെ വിജയം വിചാരിക്കുന്ന പോലെ ദുഷ്‌കരമല്ല. ഉറങ്ങി കിടക്കുന്ന ഒരു ജനതയെ ഉണര്‍ത്തിയാല്‍ ബാലുശ്ശേരി യുഡിഎഫിന് നേടാന്‍ സാധിക്കുമെന്നായിരുന്നു ധര്‍മ്മജന്റെ ആദ്യ പ്രതികരണം. എന്നാല്‍ ഇടത് സ്ഥാനാര്‍ത്ഥിയായ സച്ചിന്‍ ദേവിനെ തങ്ങളുടെ പ്രതിനിധിയായി തെരഞ്ഞെടുക്കുകയായിരുന്നു.

15,464 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ തവണ പുരുഷന്‍ കടലുണ്ടി മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്. അതിന് മുമ്പും പുരുഷന്‍ കടലുണ്ടി തന്നെയാണ് വിജയിച്ചത്. ബാലുശേരിയില്‍ ധര്‍മ്മജന്‍ അല്ല, മോഹന്‍ലാല്‍ വന്ന് മത്സരിച്ചാലും എല്‍.ഡി.എഫ് തന്നെ വിജയിക്കുമെന്നാണ് അടുത്തിടെ പുരുഷന്‍ കടലുണ്ടി പ്രതികരിച്ചിരുന്നു. രമേശ് പിഷാരടി ഉള്‍പ്പെടെയുള്ള സെലിബ്രിറ്റി പ്രചരണമായിരുന്നു ബാലുശ്ശേരിയില്‍ നടന്നത്.

ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ എന്നെ സ്നേഹിച്ചവർക്കും സ്വീകരിച്ചവർക്കും എനിക്ക് വോട്ട് ചെയ്തവർക്കും എന്നോടൊപ്പം…

Posted by Dharmajan Bolgatty on Thursday, May 6, 2021
Next Story