Top

‘ജഗമേ തന്തിരം’; ധനുഷ് ചിത്രത്തിലെ രണ്ടാമത്തെ ഗാനം ദീപാവലി ദിനത്തില്‍ പുറത്തിറങ്ങും

ധനുഷിന്റെ പുതിയ ചിത്രമായ ‘ജഗമേ തന്തിരത്തിലെ’ രണ്ടാമത്തെ ഗാനമായ ‘ബുജി’ നവംബര്‍ 13ന് പുറത്തിറങ്ങും.

9 Nov 2020 4:03 AM GMT
ഫിൽമി റിപ്പോർട്ടർ

‘ജഗമേ തന്തിരം’; ധനുഷ് ചിത്രത്തിലെ രണ്ടാമത്തെ ഗാനം ദീപാവലി ദിനത്തില്‍ പുറത്തിറങ്ങും
X

ധനുഷിന്റെ പുതിയ ചിത്രം ‘ജഗമേ തന്തിരത്തിലെ’ രണ്ടാമത്തെ ഗാനമായ ‘ബുജി’ നവംബര്‍ 13ന് പുറത്തിറങ്ങും. ചിത്രത്തിന്റെ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജാണ് വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. സന്തോഷ് നാരായണന്‍ സംഗീതം നല്‍കിയ ‘ബുജി’യുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് പാ വിജയ്‌യാണ്. ചിത്രത്തിലെ ധനുഷ് ആലപിച്ച ‘റാക്കിട്ട റാക്കിട്ട’ എന്ന ഗാനമാണ് ആദ്യം പുറത്തിറക്കിയത്.

ജഗമേ തന്തിരത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് കാര്‍ത്തിക് സുബ്ബരാജാണ്. ശ്രേയസ് കൃഷ്ണയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഐശ്വര്യ ലക്ഷ്മി, ജോജു ജോര്‍ജ്, ജെയ്മസ് കോസ്‌മോ, സഞ്ചന നടരാജന്‍ എന്നിവരും ചിത്രത്തിലുണ്ട്. വൈ നോട്ട് സ്റ്റുഡിയോസും, റിലയന്‍സ് എന്റര്‍ട്ടെയ്ന്‍മെന്റുമാണ് ചിത്രത്തിന്റെ നിര്‍മ്മാണം. 2020 മെയ് ഒന്നിന് പുറത്തിറങ്ങാനിരുന്ന ചിത്രം കൊവിഡ് കാരണം മാറ്റി വെക്കേണ്ടി വന്നിരുന്നു. ഇനി കൊവിഡ് സാഹചര്യം പൂര്‍ണ്ണമായും മാറിയ ശേഷം തീയറ്റര്‍ റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്.

ആക്ഷന്‍ ത്രില്ലറായ ‘ജഗമേ തന്തിരത്തില്‍’ ധനുഷ്, ഐശ്വര്യ ലക്ഷ്മി, ജെയ്മസ് കോസ്‌മോ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ചിത്രീകരണം 2019 സെപ്റ്റംബറില്‍ ലണ്ടനില്‍ വെച്ചായിരുന്നു നടന്നത്. 2020 പൊങ്കലിന് പുറത്തിറങ്ങിയ ‘പട്ടാസ്’ എന്ന ചിത്രമാണ് ധനുഷ് അവസാനമായി ചെയ്തത്. ആര്‍ എസ് ദുരൈ സെന്‍ദില്‍കുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍. ‘കൊടി’ എന്ന ചിത്രത്തിന് ശേഷം ധനുഷും ദുരൈ സെന്‍ദില്‍കുമാറും ഒന്നിച്ച ചിത്രം കൂടിയായിരുന്നു ‘പട്ടാസ്’.

Next Story

Popular Stories